Month: January 2025

  • Kerala

    സ്കൂട്ടറിന് പിന്നിൽ കാറിടിച്ചു മരിച്ച എക്സിബ മേരി ജെയിംസിൻ്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക്

       കോട്ടയത്ത് പിതാവിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതിക്ക് കാറിടിച്ച് ദാരുണാന്ത്യം. പ്ലാൻ്റേഷൻ കോർപ്പറേഷൻ റോഡിൽ പിന്നിൽ നിന്നെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചാണ് എക്സിബ മേരി ജെയിംസ് (29) മരിച്ചത്. കോട്ടയം വടവാതൂർ തകിടിയേൽ വീട്ടിൽ ജയിംസിൻ്റെ മകളാണ് എക്സിബ മേരി ജെയിംസ്. ചൊവ്വാഴ്ച കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫീസിന് സമീപമാണ് അപകടം നടന്നത്. മലപ്പുറത്ത് നഴ്സിംങ് ട്യൂട്ടറായി ജോലി ചെയ്യുകയാണ് എക്സിബ. അവധി കഴിഞ്ഞ് ബസിൽ തിരികെ പോകാനായി വടവാതൂരിലുള്ള വീട്ടിൽ നിന്നും പോകുമ്പോഴായിരുന്നു അപകടം. പുലർച്ചെയുള്ള ബസായിരുന്നതിനാൽ പിതാവ് ജയിംസ് സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേയ്ക്കു കൊണ്ടു വിടുകയായിരുന്നു. ഈ സമയത്താണ് പിന്നിൽ നിന്നും അഭിഭാഷകയായ യുവതി ഓടിച്ച കാർ നിയന്ത്രണം തെറ്റി ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. അപകടത്ത് വച്ച് തന്നെ എക്സിബയുടെ മരണം സംഭവിച്ചു. പിതാവ് ജയിംസിനും പരിക്കേറ്റിട്ടുണ്ട്. എക്സിബയുടെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്…

    Read More »
  • Movie

    അഭിനയ ജീവിതത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയെന്ന് ടൊവിനോ; അനുരാജ് മനോഹറിന്റെ ‘നരിവേട്ട’ പൂര്‍ത്തിയായി

    ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ടൊവിനോ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. നരിവേട്ടയെക്കുറിച്ചും ഈ ചിത്രം എന്തുകൊണ്ടാണ് തനിക്ക് പ്രിയങ്കരമാവുന്നതെന്നും പോസ്റ്റില്‍ ടൊവിനോ പറയുന്നുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ടൊവിനോയുടെ പോസ്റ്റ് ”നരിവേട്ട ഷൂട്ടിംഗ് പൂര്‍ത്തിയായി. കുട്ടനാട്ടില്‍ മൂന്നുപാടും കായലുള്ള വീട്ടിലായിരുന്നു തുടക്കം. കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും ആദ്യ ഷെഡ്യൂള്‍. പിന്നെ, ചുരം കയറി വയനാടെത്തി. കൊതുമ്പു വള്ളത്തിലും ബോട്ടിലും നടന്ന കഥാപാത്രം നേരെ കാട്ടില്‍, മരങ്ങള്‍ക്കിടയിലേക്ക്… എടുത്തു വെക്കാന്‍ ഒരുപാടുള്ള, നല്ല അധ്വാനം വേണ്ട സിനിമയായിരുന്നെങ്കിലും അത്രമേല്‍ അടുപ്പം തോന്നിയ ക്രൂവിനൊപ്പം ആയിരുന്നതുകൊണ്ട്, 65 ദിവസും ആസ്വദിച്ചാണ് വര്‍ക്ക് ചെയ്തത്. മുന്‍പ് ഒരുമിച്ചു സിനിമ ചെയ്തവരും പുതുതായി സൗഹൃദത്തിലേക്കു വന്നവരുമായ കുറേപ്പേര്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചു. നരിവേട്ട ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയമാണെന്ന് വിശ്വസിക്കുന്നു. തീയറ്ററില്‍ നിറഞ്ഞ…

    Read More »
  • Kerala

    തേനീച്ചക്കുത്തേറ്റ് കനാലില്‍ ചാടി; കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു, ഭാര്യ ചികിത്സയില്‍

    പാലക്കാട്: തേനീച്ചയുടെ കുത്തേറ്റതിനെ തുടര്‍ന്ന് രക്ഷയ്ക്കായി കനാലിലേക്ക് ചാടിയയാള്‍ മരിച്ചു. ചിറ്റൂര്‍ കണക്കമ്പാറ കളപ്പറമ്പില്‍ വീട്ടില്‍ സത്യരാജ് (65) ആണ് മരിച്ചത്. സത്യരാജിനൊപ്പമുണ്ടായിരുന്ന ഭാര്യ വിശാലാക്ഷിയെ (58) തേനീച്ചയുടെ കുത്തേറ്റ പരിക്കുകളുമായി ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് സ്വദേശിയായ സത്യന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കണക്കമ്പാറയില്‍ സ്ഥിരതാമസമാക്കിയത്. ചൊവ്വാഴ്ച കാലത്ത് എട്ടുമണിയോടെ ഭാര്യയോടൊപ്പം കൃഷിയിടത്തിലേക്ക് നനയ്ക്കാനായി പോയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. തേനീച്ചയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായി കുന്നംകാട്ടുപതി കനാലില്‍ ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അവശനായ സത്യരാജ് ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ തിരച്ചിലില്‍ ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

    Read More »
  • Crime

    യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; തമിഴ്‌നാട് സ്വദേശിക്കായി തിരച്ചില്‍

    തിരുവനന്തപുരം: കണിയാപുരത്തു യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പ്രാഥമിക നിഗമനം. കരിച്ചാറയില്‍ കണ്ടല്‍ നിയാസ് മന്‍സിലില്‍ വാടകയ്ക്കു താമസിക്കുന്ന ഷാനു എന്ന വിജിയെ (33) കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണു പൊലീസ് നിഗമനം. അയ കെട്ടിയിരുന്ന കയര്‍ പൊട്ടിച്ചാണു കഴുത്തില്‍ മുറുക്കിയിരിക്കുന്നത്. യുവതിയുടെ മാലയും കമ്മലും മൊബൈല്‍ ഫോണും കാണാനില്ലായിരുന്നു. ഷാനുവിന് ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി രങ്കന്‍ എന്നയാളിനു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ കാണാതായ രങ്കന്‍ തമിഴ്നാട്ടിലേക്കു കടന്നുവെന്നാണു പൊലീസ് നിഗമനം. തിങ്കളാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ വിജിയുടെ മക്കളാണു വീടിന്റെ ഹാളിലെ തറയില്‍ മൃതദേഹം കണ്ടത്. ആദ്യ ഭര്‍ത്താവ് മരിച്ചശേഷം വിജി 3 മാസമായി തമിഴ്നാട് സ്വദേശിയായ രങ്കന്‍ എന്നയാളുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ രങ്കന്‍ രാത്രി വൈകിയിട്ടും വീട്ടിലെത്തിയിരുന്നില്ല. രാവിലെ 8.30ന് വിജിയുടെ കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നു.

    Read More »
  • Crime

    പത്തനംതിട്ടയിലേത് സമാനതകളില്ലാത്ത ക്രൂരത; അറസ്റ്റിലായവരുടെ എണ്ണം 44 ആയി, 30-ല്‍ അധികം കേസുകള്‍

    പത്തനംതിട്ട: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 58 പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെയെല്ലാം വൈകാതെ പിടികൂടുമെന്നും പോലീസ് പറഞ്ഞു. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പുതിയ അറസ്റ്റുണ്ടായിരിക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ ദീപു എന്നയാള്‍ വഴിയാണ് ചൊവ്വാഴ്ച അറസ്റ്റിലായ യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലവില്‍ 30-ഓളം എഫ്.ഐ.ആറുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ടൗണ്‍, കോന്നി, റാന്നി, മലയാലപ്പുഴ, പന്തളം സ്റ്റേഷനുകളിലാണ് ഈ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പത്തനംതിട്ട പോലീസ് എടുത്ത ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം പോലീസിന് കൈമാറി. 62 പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതുവരെ 58 പ്രതികളെയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി നാലുപേര്‍ക്കെതിരേ വ്യക്തമായ വിവരങ്ങള്‍ കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. പിടിയിലാകാനുള്ളവരില്‍ ഒരു പ്രതി വിദേശത്താണ്.…

    Read More »
  • Crime

    മൂന്ന് വിഐപികള്‍ ബോബി ചെമ്മണൂരിനെ ജയിലില്‍ സന്ദര്‍ശിച്ചു? അരങ്ങൊതുക്കിയത് ജയില്‍ ഉന്നതന്‍?

    കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂരിനെ ജയിലില്‍ മൂന്ന് വിഐപികള്‍ സന്ദര്‍ശിച്ചതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജയില്‍ സന്ദര്‍ശക രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെയാണ് ഇവര്‍ ബോബി ചെമ്മണൂരിനെ സന്ദര്‍ശിച്ചതെന്ന് തിരുവനന്തപുരത്തെ ജയില്‍ ആസ്ഥാനത്തു സമര്‍പ്പിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായാണ് വിവരം. ജയില്‍ നിയമം മറികടന്ന്, സന്ദര്‍ശക രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ ബോബി ചെമ്മണൂരിനെ സന്ദര്‍ശിക്കാന്‍ സഹായിച്ചത് ജയിലിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ബോബി ചെമ്മണൂരിനെ ജയിലില്‍ സന്ദര്‍ശിച്ച വിഐപികള്‍ ആരെന്നത് വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ ജയില്‍വകുപ്പ് അടുത്ത ദിവസം തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. നടി ഹണിറോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ജയിലിലാണ് ബോബി ചെമ്മണൂരുള്ളത്.  

    Read More »
  • Kerala

    ഉണ്ണി മുകുന്ദന്‍ ‘അമ്മ’ ട്രഷറര്‍ സ്ഥാനം രാജിവെച്ചു

    കൊച്ചി: മലയാള സിനിമാ താര സംഘടനയായ ‘അമ്മ’യുടെ ട്രഷറര്‍ സ്ഥാനം രാജിവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്. ‘ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മര്‍ദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചു. ഇത് ബാലന്‍സ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാല്‍ ട്രഷറര്‍ പദവിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്. ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ പദവിയില്‍ തുടരും. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. പിന്‍ഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു’ -ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.  

    Read More »
  • Kerala

    കേരളാ കോണ്‍ഗ്രസ് സംസ്ഥാന പാര്‍ട്ടി; തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം

    കോട്ടയം: കേരളാ കോണ്‍ഗ്രസിനെ (ജോസഫ് വിഭാഗം) സംസ്ഥാന പാര്‍ട്ടിയായി അംഗീകരിച്ചു. പാര്‍ട്ടിയുടെ ദ്വിദിന സംസ്ഥാന ക്യാംപ് ചരല്‍ക്കുന്നില്‍ നടക്കുമ്പോഴാണ് ഇതുസംബന്ധിച്ച വിവരം നേതാക്കള്‍ക്കു ലഭിച്ചത്. ചിഹ്നം പിന്നീട് അനുവദിക്കും. നിലവില്‍ രണ്ട് എംഎല്‍എമാരും ഒരു എംപിയും ജോസഫ് വിഭാഗത്തിനുണ്ട്. പി.ജെ.ജോസഫും മോന്‍സ് ജോസഫുമാണ് എംഎല്‍എമാര്‍. ഫ്രാന്‍സിസ് ജോര്‍ജാണ് പാര്‍ട്ടിയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നത്. സിപിഐ, എന്‍സിപി, കേരള കോണ്‍ഗ്രസ് (എം), ജനതാദള്‍ (എസ്), ആര്‍ജെഡി, മുസ്ലിം ലീഗ്, ആര്‍എസ്പി എന്നീ പാര്‍ട്ടികള്‍ക്ക് നിലവില്‍ സംസ്ഥാന പാര്‍ട്ടികളായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമുണ്ട്. കോണ്‍ഗ്രസ്, ബിജെപി, സിപിഎം, ആം ആദ്മി പാര്‍ട്ടി, ബിഎസ്പി, എന്‍പിപി എന്നീ പാര്‍ട്ടികളാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച ദേശീയ പാര്‍ട്ടികള്‍.

    Read More »
  • Kerala

    അതിരപ്പിള്ളിയിലേക്ക് പോയ ഷൂട്ടിങ് സംഘത്തിന് നേരെ കാട്ടാന ആക്രമണം

    തൃശൂര്‍: ചാലക്കുടി കാനനപാതയില്‍ വീണ്ടും ഒറ്റയാന്റെ പരാക്രമം. ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെയാണ് കാട്ടാന ഓടിയടുത്തത്. കണ്ണംകുഴി ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 6മണിയോടെയായിരുന്നു സംഭവം. കാറിന്റെ ഇടതുഭാഗം കൊമ്പുകൊണ്ട് കുത്തിപൊക്കി പിന്നീട് താഴെയിടുകയും ചെയ്തു. അതിരപ്പിള്ളിയിലെ ഷൂട്ടിങ് സെറ്റിലേക്ക് പോകുന്നതിനിടെ അപ്രതീക്ഷിതമായി റോഡിലേക്ക് ഓടികയറിയ ആന വാഹനത്തിന് നേരെ തിരിയുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ ഓടിച്ചുവിട്ടത്. മുറിവാലന്‍ കൊമ്പന്‍ എന്ന ആനയാണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    Read More »
  • Crime

    ”എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്? നടി അപ്പോള്‍ പ്രതികരിക്കാതിരുന്നത് അവരുടെ മാന്യതകൊണ്ട്”

    കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹര്‍ജിയില്‍ കോടതിയില്‍ നടന്നത് മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന വാദം. ഇനി കസ്റ്റഡി അനിവാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹണി റോസിനെതിരേ അധിക്ഷേപം നടത്തിയെന്ന കേസില്‍ ബോബി ചെമ്മണൂരിന് ഹൈക്കോടതി ജാമ്യം നല്‍കാമെന്ന് വ്യക്തമാക്കിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30-ഓടെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. ഇതിനുപിന്നാലെ ബോബിക്ക് ജയില്‍മോചിതനാകാം. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ബോബി ചെമ്മണൂരിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. പ്രതി നടിയെ നിരന്തരം പിന്തുടര്‍ന്ന് അധിക്ഷേപിച്ചെന്നും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതി സ്ഥിരമായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ്. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, പ്രതി റിമാന്‍ഡിലായതോടെ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി. അതിനിടെ, ബോബി ചെമ്മണൂരിന്റെ ജൂവലറിയുടെ ഉദ്ഘാടനചടങ്ങിലെ ചില ദൃശ്യങ്ങളും പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയില്‍ ഹാജരാക്കി. എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നായിരുന്നു…

    Read More »
Back to top button
error: