KeralaNEWS

പാര്‍ട്ടി അംഗങ്ങള്‍ 500 വീതം നല്‍കണം; പെരിയ കേസില്‍ കോടികള്‍ പിരിക്കാന്‍ സിപിഎം

കാസര്‍കോട്: പെരിയ കേസില്‍ നിയമപോരാട്ടം നടത്തുന്നതിന് ഫണ്ട് പിരിവുമായി സിപിഎം. സ്‌പെഷ്യല്‍ ഫണ്ട് എന്ന പേരിലാണ് പണപ്പിരിവ്. പാര്‍ട്ടി അംഗങ്ങള്‍ 500 രൂപ വീതവും, ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളവും നല്‍കണമെന്നാണ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം.

ഈ മാസം ഇരുപതിനകം പണം ഏരിയ കമ്മിറ്റികള്‍ക്ക് കൈമാറണമെന്നാണ് നിര്‍ദേശത്തിലുള്ളത്. 28000ത്തിലേറെ അംഗങ്ങളാണ് സിപിഎമ്മിന് ജില്ലയിലുള്ളത്. ഇവര്‍ക്ക് പുറമെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമുണ്ട്.

Signature-ad

ഹൈക്കോടതി സ്റ്റേ ലഭിച്ചതിനെ തുടര്‍ന്ന് മോചിതരായ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കമുള്ള പ്രതികളായ നാല് സിപിഎം നേതാക്കള്‍ക്കും വന്‍ സ്വീകരണമാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, മുതിര്‍ന്ന നേതാവ് പി ജയരാജന്‍, സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രന്‍ തുടങ്ങിയ നേതാക്കളും നിരവധി പ്രവര്‍ത്തകരും ഇവരെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

രക്തഹാരമണിയിച്ചാണ് ജയിലിന് പുറത്തെത്തിയ നാലുപേരെയും സ്വീകരിച്ചത്. സിപിഎം നേതാക്കളായതുകൊണ്ടാണ് തങ്ങളെ പ്രതിചേര്‍ത്തതെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നുമായിരുന്നു കെ വി കുഞ്ഞിരാമന്റെ പ്രതികരണം.

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീലിനൊപ്പം നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ജസ്?റ്റിസ് പി.ബി. സുരേഷ്‌കുമാര്‍, ജസ്?റ്റിസ് ജോബിന്‍ സെബാസ്?റ്റിയന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ശിക്ഷ സ്റ്റേ ചെയ്തത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: