Month: January 2025

  • Crime

    15കാരിയെ താലിചാര്‍ത്തി, മൂന്നാറിലെത്തിച്ച് പീഡനം; പെണ്‍കുട്ടിയുടെ അമ്മയും യുവാവും അറസ്റ്റില്‍

    പത്തനംതിട്ട: അമ്മയുടെ ഒത്താശയോടെ പതിനഞ്ചുവയസ്സുകാരിയെ താലി ചാര്‍ത്തുകയും മൂന്നാറിലെത്തിച്ച് പീഡിപ്പിക്കുകയുംചെയ്ത കേസില്‍ യുവാവ് പിടിയില്‍. ഇലന്തൂര്‍ ഇടപ്പരിയാരം വല്യകാലയില്‍ വീട്ടില്‍ അമല്‍ പ്രകാശി (25)നെയാണ് മലയാലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയായ 35 വയസ്സുകാരിയും പിടിയിലായി. ഫോണ്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചുമാണ് അമല്‍ പെണ്‍കുട്ടിയോട് അടുത്തത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ വീട്ടില്‍നിന്നും കാണാതായത്. അമ്മയുടെ അറിവോടും സമ്മതത്തോടുംകൂടി പെണ്‍കുട്ടിയെ വീട്ടില്‍നിന്നും ചുട്ടിപ്പാറയിലെത്തിച്ചു. അമ്മയുടെ സാന്നിധ്യത്തില്‍ കുട്ടിക്ക് താലിചാര്‍ത്തി. വിവാഹം കഴിച്ചെന്നു വിശ്വസിപ്പിച്ചശേഷം വൈകിട്ട് അഞ്ചോടെ മൂന്നുപേരും കൂടി മൂന്നാറിലേക്ക് പോയി. ഞായറാഴ്ച രാവിലെ മൂന്നാര്‍ ടൗണിനുസമീപം ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. കുട്ടിയുടെ അമ്മ ശൗചാലയത്തില്‍ പോയ സമയത്ത് അമല്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മലയാലപ്പുഴ പോലീസ്, കുട്ടിയുടെ പിതാവിന്റെ മൊഴിപ്രകാരം ആദ്യം കേസെടുത്തിരുന്നു. കുട്ടിയെ കാണാതായതിനായിരുന്നു കേസ്. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ ഏഴോടെ അവിടെയെത്തി മൂവരെയും കണ്ടെത്തി. പെണ്‍കുട്ടിയെ…

    Read More »
  • Crime

    നടന്‍ സെയ്ഫ് അലി ഖാന് വീട്ടില്‍വച്ച് കുത്തേറ്റു; ഗുരുതര പരുക്കുകള്‍, അടിയന്തര ശസ്ത്രക്രിയ

    മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനു വീട്ടില്‍വച്ച് കുത്തേറ്റു. ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവാണു വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മറ്റു കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. ബഹളംകേട്ടു വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടിപ്പോയതായി പൊലീസ് പറഞ്ഞു. കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും ബാന്ദ്ര പൊലീസ് പറഞ്ഞു. ഒന്നിലേറെ സംഘങ്ങളാണു കേസ് അന്വേഷിക്കുന്നത്. സെയ്ഫിന് എന്തുമാത്രം പരുക്കുണ്ട് എന്നതിനെപ്പറ്റി പൂര്‍ണവിവരം ലഭ്യമായിട്ടില്ലെന്നും മുംബൈ ക്രൈംബ്രാഞ്ച് സമാന്തര അന്വേഷണം നടത്തുന്നതായും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ”വീട്ടില്‍ അജ്ഞാതനായ ഒരാള്‍ ആക്രമിച്ചതിനെ തുടര്‍ന്നു പുലര്‍ച്ചെ മൂന്നരയോടെയാണു സെയ്ഫിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. 6 മുറിവുകളുണ്ട്. ഇതില്‍ രണ്ടെണ്ണം ഗുരുതരമാണ്. നട്ടെല്ലിന് അടുത്തായി ഒന്നിലധികം പരുക്കുകളുണ്ട്. കഴുത്തിലും കുത്തേറ്റു. അഞ്ചരയോടെ തുടങ്ങിയ ശസ്ത്രക്രിയ തുടരുകയാണ്. ന്യൂറോസര്‍ജന്‍, കോസ്‌മെറ്റിക് സര്‍ജന്‍ എന്നിവരുടെ സംഘമാണു ശസ്ത്രക്രിയ നടത്തുന്നത്.…

    Read More »
  • Kerala

    ‘സമാധി’ തുറന്നു: ഇരിക്കുന്ന നിലയിൽ ഗോപൻ സ്വാമിയുടെ മൃതദേഹം, പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ ദുരൂഹതകൾ നീങ്ങും

       നെയ്യാറ്റിൻകരയിലെ വിവാദ സമാധി തുറന്നു. കല്ലറയ്‌ക്കുള്ളിൽ ഇരിക്കുന്ന നിലയിൽ ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടെത്തി. സമാധി മണ്ഡപം മറച്ചാണ് പൊലീസ്, നടപടികൾ തുടങ്ങിയത്. മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. പ്രതിഷേധം കണക്കിലെടുത്ത് 2 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്. ഫോറൻസിക് സംഘവും എത്തി. മാധ്യമങ്ങളെ സ്ഥലത്ത് നിന്നും മാറ്റിയിരുന്നു. കല്ലറ പരിശോധിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് ഇന്നു പുലർച്ചെതന്നെ വൻ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്. സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്താല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. ഇതിനുപിന്നാലെ പോസ്റ്റ്‌മോര്‍ട്ടവും നടക്കും. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മണിയന്റെ മകന്റെ ഭാര്യയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം.…

    Read More »
  • Kerala

    ആടിനെ മേയ്ക്കാന്‍ പോയി; മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു

    മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി വീട്ടമ്മ മരിച്ചു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ആടിനെ മേയ്ക്കന്‍ പോയപ്പോഴായിരുന്നു അപകടം. വനമേഖലയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം കോളനി. ഇവിടെ കാട്ടാന ശല്യം രൂക്ഷമാണ്. ആദിവാസി വീട്ടമ്മയുടെ മരണവിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. വിവരം അറിഞ്ഞ് കോളനി വാസികള്‍ സ്ഥലത്ത് എത്തിയപ്പോഴെക്കും സരോജിനി മരിച്ചിരുന്നു. മൃതദേഹം ഉച്ചക്കുളം കോളനിയിലെ വീട്ടിലെത്തിച്ചു. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച മലപ്പുറം കരുളായില്‍ കാട്ടാന ആക്രമണത്തില്‍ പൂച്ചപ്പാറ കോളനിയിലെ മണി മരിച്ചിരുന്നു. ശനിയാഴ്ച രാത്രി ഏഴോടെയാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണം; ഗോപന്‍ സ്വാമിയുടെ കല്ലറ തുറക്കാമെന്ന് ഹൈക്കോടതി

    കൊച്ചി: നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ ദുരൂഹസമാധിയുമായി ബന്ധപ്പെട്ട് കല്ലറ തുറന്ന് പരിശോധന നടത്താമെന്ന് ഹൈക്കോടതി. ‘സമാധിപീഠം’ പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍സ്വാമിയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന നിലപാട് സ്വീകരിച്ചത്. ഇതു സംബന്ധിച്ച് ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഗോപന്‍സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ ഭാഗം കേള്‍ക്കാമെന്നും അല്ലെങ്കില്‍ ഇതൊരു അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഒരാളെ കാണാതായാല്‍ അന്വേഷണം നടത്തണം. അന്വേഷണത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. സമാധിപീഠം പൊളിച്ച് പരിശോധന നടത്തുന്നതില്‍ ജില്ലാ കളക്ടര്‍ക്ക് നോട്ടീസ് നല്‍കാനും ഹൈക്കോടതി തീരുമാനമെടുത്തു.

    Read More »
  • Kerala

    ‘ബിസിനസ് ചെയ്യുന്നവര്‍ അത് ചെയ്താമതി’യെന്ന് കോടതി; നല്ല വിഷമമുണ്ട്, ധിക്കരിച്ചിട്ടില്ലെന്ന് ബോബി

    കൊച്ചി: ഹൈക്കോടതി കടുപ്പിച്ചതോടെ നിലപാട് മാറ്റി വ്യവസായി ബോബി ചെമ്മണൂര്‍. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും കോടതിയോട് എന്നും ബഹുമാനമാണെന്നും ബോബി പറഞ്ഞു. തന്റെ വാക്കുകൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും മാധ്യമങ്ങളോടു ബോബി വ്യക്തമാക്കി. ”സാങ്കേതികപ്രശ്‌നം കാരണം റിലീസിങ് ഓര്‍ഡര്‍ എത്താന്‍ വൈകിയതിനാലാണ് ഇന്നലെ ജയില്‍മോചനം സാധിക്കാതിരുന്നത്. ഇന്നലെ ഉത്തരവ് എത്തുമെന്നാണു പറഞ്ഞിരുന്നതെങ്കിലും ആരും എന്നെ സമീപിച്ചില്ല. ഇന്നു രാവിലെയാണ് ഉത്തരവ് കിട്ടിയത്, ഉടനെ പുറത്തിറങ്ങുകയും ചെയ്തു. സഹതടവുകാരെ സഹായിക്കാന്‍ വേണ്ടി ജയിലില്‍നിന്ന് ഇറങ്ങാതിരുന്നതല്ല. അങ്ങനൊരു കാരണവും ഉണ്ടായിരുന്നെന്നു മാത്രം. റസ്റ്ററന്റില്‍ ഭക്ഷണത്തിന്റെ ബില്‍ കൊടുക്കാതെ പോയതടക്കം ചെറിയ കേസുകളില്‍പ്പെട്ട ഒട്ടേറെപ്പേര്‍ ജയിലില്‍ ഉണ്ടായിരുന്നു. ഒരുപാടുപേര്‍ എന്നോടു സഹായം ചോദിച്ചു. ഇത്തരത്തില്‍ ചെറിയ കേസുകളുള്ള 26 പേരെ കണ്ടു. 5000, 10000 രൂപയൊക്കെ അടച്ചാല്‍ അവര്‍ക്കു പുറത്തിറങ്ങാം. അര്‍ഹരായവരെ സാമ്പത്തികമായി സഹായിക്കാമെന്നു മറുപടി നല്‍കി. നിയമസഹായം നല്‍കുന്നതു പരിഗണിക്കാമെന്നും പറഞ്ഞു. മറ്റു ചാരിറ്റികളുടെ കൂട്ടത്തില്‍ ഇവര്‍ക്കായി ഒരു കോടി രൂപ ബോചെ…

    Read More »
  • NEWS

    ആരാധന പിരിധിവിട്ടു, ഗായകനെ കെട്ടിപ്പിടിച്ച് ചുണ്ടില്‍ ദീര്‍ഘചുംബനം നല്‍കി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍, വീഡിയോ വൈറല്‍; ഭര്‍ത്താവ് ക്ഷുഭിതനായി വിവാഹ മോചനം തേടി, ഒടുവില്‍ ക്ഷമ ചോദിച്ച് യുവതി

    ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രശസ്ത ഗായകനായ റോമിയോ സാന്റോസിന്റെ പരിപാടിക്കെത്തിയ അദ്ദേഹത്തിന്റെ ആരാധിക മിറിയം ക്രൂസിന് തന്റെ ഇഷ്ടതാരത്തെ കണ്ടപ്പോള്‍ ആവേശം അടക്കാനായില്ല. സംഗീതപരിപാടിയുടെ ആവേശവും കൂടിയായതോടെ മിറിയം സ്റ്റേജിലേക്ക് ഓടിച്ചെല്ലുകയും റോമിയോയെ കെട്ടിപ്പിടിച്ച് ചുണ്ടില്‍ ദീര്‍ഘചുംബനം നല്‍കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ താമസിയാതെ പ്രചരിച്ചു. എന്നാല്‍ തന്റെ ദാമ്പത്യജീവിതത്തില്‍ ഇതൊരു പ്രശ്‌നം സൃഷ്ടിക്കാന്‍ പോകുകയാണെന്ന് മിറിയം അറിയാന്‍ പോകുന്നതേയുണ്ടായിരുന്നുള്ളൂ. ധാരാളം ആരാധകരുള്ള ഒരു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറാണു മിറിയം. ഡെയ്ഷ ഒഫീഷ്യല്‍ എന്ന സ്‌ക്രീന്‍ നാമത്തിലാണ് ഇവര്‍ ഇന്‍സ്റ്റഗ്രാമിലുള്ളത്. ഒന്നേകാല്‍ ലക്ഷത്തോളം ഫോളോവേഴ്‌സ് അവര്‍ക്ക് സമൂഹമാധ്യമത്തിലുണ്ട്. വിഡിയോ പലവഴിയില്‍ പ്രചരിച്ച് ഒടുവില്‍ മിറിയത്തിന്റെ ഭര്‍ത്താവിന്റെ പക്കലുമെത്തി. വിഡിയോ കണ്ട് ക്ഷുഭിതനായ ഭര്‍ത്താവ് മിറിയത്തിനെതിരെ വിവാഹ മോചന ഹര്‍ജി നല്‍കിയിരിക്കുകയാണെന്നാണ് പ്രചരിക്കുന്ന വിവരം. പത്തുവര്‍ഷത്തോളമായ വിവാഹത്തില്‍ കുട്ടികളുമുണ്ട്. പിന്നീട് ഭര്‍ത്താവിനോട് ക്ഷമാപണം നടത്തി മിറിയം ഒരു വിഡിയോ പുറത്തിറക്കി. തന്റെ പത്തുവര്‍ഷമായ വിവാഹത്തിന്റെ വിലയുണ്ടായിരുന്നു ആ ചുംബനത്തിനെന്ന് അവര്‍ വിഡിയോയില്‍ പറഞ്ഞു. എന്നാല്‍…

    Read More »
  • Crime

    വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പിതാവിനെ ചവിട്ടിക്കൊലപ്പെടുത്തി; അതിഥി തൊഴിലാളിയായ മകന്‍ ഒളിവില്‍

    ഇടുക്കി: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പിതാവിനെ അതിഥി തൊഴിലാളിയായ മകന്‍ ചവിട്ടിക്കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിയായ ഭഗത്സിങ് (56) ആണ് കൊല്ലപ്പെട്ടത്. ഉടുമ്പന്‍ചോല ശാന്തരുവിയിലാണ് സംഭവം. പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പ്പോയ മകന്‍ രാകേഷി(26)നായി തിരച്ചില്‍ നടക്കുകയാണ്. സ്വകാര്യ ഏലത്തോട്ടത്തിലെ തൊഴിലാളികള്‍ ആയിരുന്നു ഇരുവരും. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ മദ്യപാനത്തിനിടെ ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും രാകേഷ് പിതാവിനെ ചവിട്ടുകയുമായിരുന്നു. പിതാവ് ബോധരഹിതനായി വീട്ടില്‍ കിടക്കുകയാണെന്ന് രാകേഷ് അയല്‍വാസികളെ അറിയിച്ചു. നാട്ടുകാരാണ് ഭഗത്സിങ്ങിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ എത്തിക്കുന്നതിനുമുന്‍പ് മരിച്ചു. മര്‍ദനത്തില്‍ ഭഗത്സിങ്ങിന്റെ വാരിയെല്ലുപൊട്ടി. രാകേഷ് ഉടുമ്പഞ്ചോലയിലെ തോട്ടം മേഖലയില്‍ ഉള്ളതായാണ് സൂചന. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അതേസമയം, ഇവരുടെ കൂടുതല്‍ വിവരങ്ങളോ ചിത്രമോ എസ്റ്റേറ്റ് ഉടമകളുടെ പക്കല്‍ ഇല്ല.

    Read More »
  • Kerala

    കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്നും 211.89 കോടി രൂപ കാണാനില്ല; ആരോപണവുമായി പ്രതിപക്ഷ നേതാവ്

    കോട്ടയം: നഗരസഭയുടെ അക്കൗണ്ടുകളില്‍ 211.89 കോടി രൂപ കാണാനില്ലെന്ന് ആരോപണം. ബാങ്ക് അക്കൗണ്ടുകളിലെ റീ കണ്‍സിലിയേഷന്‍ രേഖകള്‍ പരിശോധിച്ചതില്‍ ചെക്ക് മുഖേന വരവ് രേഖപ്പെടുത്തിയിട്ടുള്ള തുക കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിലാണ് കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഓഡിറ്റിലെ വിവരങ്ങളാണിതെന്നും ഷീജ പറഞ്ഞു. ബാങ്ക് ഓഫ് െമഹാരാഷ്ട്ര, എസ്.ബി.ഐ, എസ്.ഐ.ബി എന്നിങ്ങനെ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ വരവുവെച്ച തുകയാണ് കാണാത്തത്. അതേസമയം ഔദ്യോഗികമായി ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും പരിശോധിച്ചശേഷം മറുപടി പറയാമെന്നും സെക്രട്ടറി അറിയിച്ചു.

    Read More »
  • Kerala

    മരിച്ചതായി പത്രങ്ങളില്‍ വാര്‍ത്ത നല്‍കി, ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് മാറ്റാനെടുത്തതും ജീവന്റെ തുടിപ്പ്

    കണ്ണൂര്‍ : മരിച്ചെന്നു കരുതി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ അറുപത്തേഴുകാരന് പുതുജീവന്‍. കൂത്തുപറമ്പ് പാച്ചപൊയ്കയിലെ പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രനാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കൊണ്ടുവന്നതായിരുന്നു. മൃതദേഹം മാറ്റാന്‍ വന്ന സൂപ്പര്‍ വൈസര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയനും ഇലക്ട്രീഷ്യന്‍ അനൂപുമാണ് ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞതും രക്ഷകരായതും. മംഗളൂരുവിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന പവിത്രനെ ഏറിയാല്‍ പത്തു മിനിട്ടില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞ് മടക്കി അയച്ചതായിരുന്നു. ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന വേളയില്‍ ജീവന്റെ ലക്ഷണം കാണിച്ചതുമില്ല. രാത്രിയായതിനാല്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് മോര്‍ച്ചറിക്ക് മുന്നില്‍ എത്തിച്ചത്. ജയനും അനൂപും ചേര്‍ന്ന് സ്ട്രച്ചറുമായി ആംബുലന്‍സില്‍ കയറി മൃതദേഹം അതിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് ശരീരത്തിന് ചലനമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ബന്ധുക്കളോട് വിവരം പറഞ്ഞശേഷം ഉടന്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. നിലവില്‍ ഗ്യാസ്ട്രോ ഐ.സിയുവില്‍ ചികിത്സയിലാണ് പവിത്രന്‍. ശ്വാസംമുട്ടലും വൃക്ക സംബന്ധമായ അസുഖവും കാരണം മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍…

    Read More »
Back to top button
error: