കോഴിക്കോട്: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി വിദേശത്തുനിന്നെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ ഒറ്റത്തെക്കല്‍ ഒ.എം. ഷംജീറാണ് (36) മരിച്ചത്. വാഹനം പാര്‍ക്ക് ചെയ്തിടത്തേക്ക് പോകുമ്പോള്‍ ഇരുട്ടില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്ന് കോടഞ്ചേരി പോലീസ് പറഞ്ഞു.
കൂടെ ജോലിചെയ്യുന്ന കോടഞ്ചേരി മൈക്കാവ് ചാമോറയിലുള്ള സുഹൃത്തിന്റെ വിവാഹത്തിന് എത്തിയതായിരുന്നു ഷംജീര്‍. ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടം. മുക്കത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ കിണറ്റിന് പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല.
മുക്കം സ്റ്റേഷന്‍ ഓഫീസര്‍ എം. അ ബുള്‍ ഗഫൂര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കോടഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ വി.കെ. പ്രകാശന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പിതാവ്: അബ്ദുള്‍ റഷീദ്. മാതാവ്: സുഹറ. ഭാര്യ: നുഷറ. മക്കള്‍: ഷാസില്‍ അമന്‍, നസല്‍ അമന്‍.