NEWSSocial Media

”എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു”

വിവാദങ്ങള്‍ക്കിടെ പ്രതികരിച്ച് നടന്‍ വിനായകന്‍. തന്റെ ഭാ?ഗത്തു നിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് വിനായകന്‍. സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ തനിക്ക് പറ്റുന്നില്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെയെന്നും വിനായകന്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് നടന്റെ പ്രതികരണം.

Signature-ad

മദ്യലഹരിയില്‍ അയല്‍വാസിക്ക് നേരെ അസഭ്യവര്‍ഷവും നടത്തുന്ന നടന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വിനായകന്‍ അസഭ്യവര്‍ഷം നടത്തുന്നത് വീഡിയോയില്‍ കാണാം. ദൃശ്യങ്ങള്‍ ലഭിച്ചതായി എറണാകുളം നോര്‍ത്ത് പൊലീസ് പറഞ്ഞു. പരാതി കിട്ടിയാല്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍നിന്ന് വസ്ത്രമൂരി നഗ്‌നതാ പ്രദര്‍ശനം; വിനായകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു; നടന്‍ സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നെന്ന് വിമര്‍ശനം

ഫ്‌ലാറ്റിലെ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന വിനായകന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നടന്റെ സ്വന്തം ഫ്‌ലാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണു സൂചന. ചര്‍ച്ചകള്‍ മുറുകുന്നതിനെയാണ് ഇപ്പോള്‍ പ്രതികരണവുമായി രം?ഗത്തെത്തിയിരിക്കുന്നത്.

Back to top button
error: