Month: January 2025
-
Crime
ഹണി ട്രാപ്പില്‍ കുടുക്കി ജോലിയില്‍നിന്ന് പിരിച്ചുവിട്ടു; ഇന്‍ഫോസിസ് സഹസ്ഥാപകനെതിരെ കേസ്
ബംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. എസ്സി/എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍ ബലറാം അടക്കം 16 പേര്‍ കൂടി കേസില്‍ പ്രതികളാണ്. സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ബെംഗളൂരു സദാശിവ നഗര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐഐഎസ്സിയില്‍ സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ടെക്നോളജിയില്‍ ഫാക്കല്‍റ്റി അംഗമായിരുന്ന ആദിവാസി ബോവി വിഭാഗത്തില്‍പ്പെട്ട ദുര്‍ഗപ്പയാണ് പരാതിക്കാരന്‍. 2014ല്‍ തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസില്‍ കുടുക്കിയെന്നും തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. താന്‍ ജാതീയമായ അധിക്ഷേപത്തിനും ഭീഷണിക്കും വിധേയനായെന്നും ദുര്‍ഗപ്പ പരാതിയില്‍ ആരോപിച്ചു. ക്രിസ് ഗോപാലകൃഷ്ണനും ബലറാമിനും പുറമെ ഗോവിന്ദന്‍ രംഗരാജന്‍, ശ്രീധര്‍ വാര്യര്‍, സന്ധ്യാ വിശ്വേശ്വരൈ, ഹരി കെ.വി.എസ്, ദാസപ്പ, പി.ബലറാം, ഹേമലതാ മിഷി, കെ.ചട്ടോപാദ്യായ, പ്രദീപ്.ഡി.സാവ്കര്‍, മനോഹരന്‍ എന്നിവര്‍ കേസിലെ പ്രതികളാണ്. ഐഐഎസ്സി ബോര്‍ഡ് ട്രസ്റ്റില്‍ അംഗം കൂടിയാണ്…
Read More » -
Kerala
ഞെട്ടിക്കുന്ന അഴിമതി: തെരുവ് വിളക്കിൽ ബൾബുമാറ്റി എൽ.ഇ.ഡി ആക്കാനുള്ള പദ്ധതി അട്ടിമറിച്ചു, ഖജനാവിന് നഷ്ടം 243 കോടി
വൈദ്യുതി ബോർഡിനെക്കുറിച്ച് പ്രതിദിനം പുറത്തു വന്നു കൊണ്ടിരിക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും ആരെയും ഞെട്ടിക്കും. തെരുവുവിളക്കുകളിലെ ബൾബുമാറ്റി എൽ.ഇ.ഡി ആക്കാൻ തുടങ്ങിയ ‘നിലാവ്’ പദ്ധതി അട്ടിമറിക്കപ്പെട്ട സംഭവമാണ് പുതിയതായി വെളിച്ചത്തു വന്നത്. അതിലൂടെ സംസ്ഥാനസർക്കാരിനു നഷ്ടം 243 കോടി രൂപ. പത്തരലക്ഷം പഴയ ബൾബുകൾ മാറ്റാനാണു ലക്ഷ്യമിട്ടത്. എന്നാൽ, മാറ്റിയത് 3,60,976 എണ്ണം മാത്രം. ലക്ഷ്യമിട്ടതിന്റെ നാലിലൊന്നേ യാഥാർഥ്യമായുള്ളൂ. പക്ഷേ പദ്ധതിക്കായി നീക്കിവെച്ച തുകയുടെ 84 ശതമാനവും ചെലവായി. കിഫ്ബി വഴി അനുവദിച്ച തുകയാണ് ഇങ്ങനെ പാഴായത്. കേന്ദ്ര ഊർജമന്ത്രാലയത്തിനു കീഴിലെ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എൽ) എന്ന സ്ഥാപനത്തിനായിരുന്നു പദ്ധതിയുടെ നിർവഹണച്ചുമതല. ഇവർ ആവശ്യപ്പെട്ടപ്രകാരം നീക്കിവെച്ച 289.82 കോടി രൂപയുടെ 84 ശതമാനം (243 കോടി) സംസ്ഥാനസർക്കാർ മുൻകൂറായി നൽകി. എന്നിട്ടും പദ്ധതി പൂർത്തിയാക്കിയില്ല. വൈദ്യുതി ബോർഡിന്റെ സർവേയുടെ അടിസ്ഥാനത്തിലാണ് എൽ.ഇ.ഡി ബൾബുകളിടാൻ തീരുമാനിച്ചത്. 60 ലക്ഷം വൈദ്യുതിത്തൂണുകളാണ് ബോർഡിനുള്ളത്. 16.24 ലക്ഷത്തിൽ തെരുവുവിളക്കു സ്ഥാപിച്ചിരുന്നു. അതിൽ…
Read More » -
India
പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടില്‍: ജീവനൊടുക്കിയ ഡി.സി.സി ട്രഷറര്‍ എന്‍ എം വിജയന്റെയും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെയും വീട് സന്ദര്‍ശിക്കും
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ 11 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം മാനന്തവാടിയിലെത്തും. ഉച്ചയ്ക്ക് 12.15 ന് പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച രാധയുടെ വീട് പ്രിയങ്ക സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 1.45 ന് അന്തരിച്ച ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക കാണും. പിന്നീട് കലക്ടറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. ഇതിനുശേഷം പ്രിയങ്കാഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകും. മലയോര ജനതയെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരം കാണുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടലുണ്ടാവുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര- സംസ്ഥാന സർക്കാറുകള്‍ക്കെതിരെ യുഡിഫിൻ്റെ മലയോര ജാഥ..
Read More » -
Crime
ചോരക്കൊതിയൻ: ഭാര്യയെ അകറ്റി എന്ന തെറ്റിദ്ധാരണയിൽ അയല്‍വാസി സജിതയെ ആദ്യം വകവരുത്തി, 5 വർഷത്തിനു ശേഷം സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊന്നു
ക്രൂരതയുടെ അവതാരമായ ചെന്താമര (58) ആദ്യം കൊന്നത് സജിത എന്ന വീട്ടമ്മയെ. ഭാര്യയെ തന്നിൽ നിന്നും അകറ്റി എന്ന് ആരോപിച്ചായിരുന്നു 2019ല്‍ സജിതയെ വകവരുത്തിയത്. ആദ്യ കൊലപാതകത്തിന്റെ തുടർച്ചയായി സജിതയുടെ ഭർത്താവ് സുധാകരൻ അമ്മ ലക്ഷ്മി എന്നിവരെ കഴിഞ്ഞ ദിവസം ക്രൂരമായി വെട്ടിക്കൊന്നു. സജിത വധക്കേസിന്റെ വിചാരണ ഉടൻ തുടങ്ങാനിരിക്കെയാണ് ചെന്താമര ഈ ഇരട്ടക്കൊലപാതകം നടത്തിയത്. സജിതയുടെത് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു. ഭര്‍ത്താവ് സുധാകരന്‍ തിരുപ്പൂരിലെ ജോലി സ്ഥലത്തും മക്കള്‍ സ്‌കൂളിലും പോയ സമയത്തായിരുന്നു 2019 ൽ സജിതയെ വകവരുത്തിയത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ കാട്ടിനുള്ളിലെ ഒളിത്താവളത്തിൽ നിന്നാണ് അന്വേഷണസംഘം പിടികൂടിയത്. ഒന്നരമാസം മുൻപാണ് കോടതി ചെന്താമരയ്ക്ക് ജാമ്യം നൽകിയത്. ഈ കാലമെല്ലാം ചെന്താമര പക മനസിൽ സൂക്ഷിച്ചു. ചെന്താമര തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില പറയുന്നു. സുധാകരനെയും ലക്ഷ്മിയെയും കൊല്ലുമെന്ന് ഇയാള്‍ മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട സുധാകരനും മകളും ഡിസംബർ…
Read More » -
Movie
നടി ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ വിവാഹ സ്വപ്നം: കല്യാണം തിരുപ്പതിയില്‍ വേണം, 3 മക്കൾ വേണം, വാഴയിലയില്‍ എന്നും ഉണ്ണണം
‘ധടക്’ എന്ന ചിത്രത്തിലൂടെ 2018 ലാണ് നടി ശ്രീദേവി മകള്‍ ജാന്‍വി കപൂർ സിനിമയിലെത്തിയത്. ആദ്യ കാലം മുതല്‍ ജാന്‍വിയുടെ ഓരോ സിനിമ തിരഞ്ഞെടുപ്പുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മയ്ക്ക് സൗത്ത് ഇന്ത്യന്‍ സിനിമകളോടുള്ള ഇഷ്ടം പരിഗണിച്ച് തെലുങ്ക് സിനിമയിലും ജാന്‍വി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു പ്രൊഫഷണല്‍ രംഗം പോലെ തന്നെ, ജാന്‍വികയുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും പലപ്പോഴും വാര്‍ത്താ ശ്രദ്ധ നേടാറുണ്ട്. ശിഖര്‍ പഹാരിയയുമായുള്ള പ്രണയ ബന്ധം ജാന്‍വി തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. ഇരുവരുടെയും ഫോട്ടോകളും വീഡിയോകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അമ്മ ശ്രീദേവിയുടെ മരണ ശേഷവും, അമ്മയുടെ ഇഷ്ടങ്ങളിലൂടെ വഴി നടക്കുന്ന മകളാണ് ജാന്‍വി കപൂര്‍. തിരുപ്പതി ക്ഷേത്രത്തോടുള്ള ജാന്‍വിയുടെ ഭക്തിയും അമ്മയിലൂടെ ലഭിച്ചതാണ്. അടിക്കടി ജാന്‍വി തിരുപ്പതി ദര്‍ശനം നടത്താറുണ്ട്. ജാന്‍വി കപൂറിന്റെ വിവാഹ സ്വപ്നം ഇപ്പോഴിതാ ബോളിവുഡ് നിര്‍മാതാവിന്റെ മകളായ ജാന്‍വി കപൂര്‍ തന്റെ ലളിതമായ വിവാഹ സ്വപ്‌നങ്ങളെ കുറിച്ച് പറയുന്നു. തിരുപ്പതിയില്‍ വച്ച് വിവാഹം…
Read More » -
Kerala
വായനക്കാരെ വഞ്ചിച്ച മലയാള പത്രങ്ങളിലെ പരസ്യം: പരസ്യസ്ഥാപനത്തിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പിഴ
മുഖപേജിലും പുറം പേജിലും നിറയെ പരസ്യങ്ങൾ കുത്തിനിറച്ചാണ് ഓരോ ദിവസവും ദിനപത്രങ്ങൾ എത്തുന്നത്. ഈ പരസ്യ പ്രളയത്തിൽ വാർത്തകൾ കണ്ടെത്താൻ തന്നെ പ്രയാസം. ഇതിനിടെയാണ് യാതൊരു സൂചനയും നൽകാതെ, വാർത്ത എത്ര വ്യാജേന മലയാളത്തിലെ മുഴുവൻ മുൻനിര പത്രങ്ങളും മുഖ പേജിൽ തന്നെ വ്യാജ പരസ്യം പ്രസിദ്ധീകരിച്ചത്. ഇതിൻ്റെ പേരിൽ വിഷൻ ഐഎഎസ് എന്ന സ്ഥാപനത്തിന് കേന്ദ്ര ഉപഭോക്തൃകാര്യ സംരക്ഷണ അതോരിറ്റി 3 ലക്ഷം രൂപയുടെ പിഴ ചുമത്തി. ഈ സ്ഥാപനത്തില്‍ പഠിച്ച വിദ്യാർത്ഥികളുടെ വിജയ ശതമാനം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ പരസ്യം നല്‍കിയതായി കണ്ടെത്തിയെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2020ലെ സിവില്‍ സർവീസ് പരീക്ഷയില്‍ ആദ്യത്തെ 10 റാങ്കുകള്‍ നേടിയ എല്ലാവരും തങ്ങളുടെ സ്ഥാപനത്തില്‍ പഠിച്ചവരാണെന്ന് പരസ്യത്തില്‍ അവകാശപ്പെട്ടിരുന്നു. മാത്രമല്ല ഇവരുടെ ചിത്രങ്ങള്‍ സഹിതമാണ് പരസ്യങ്ങൾ നല്‍കിയത്. ഈ വെള്ളിയാഴ്ച രാവിലെ പതിവുപോലെ പത്രമെടുത്ത വായനക്കാര്‍ അമ്പരപ്പിലും ആശയക്കുഴപ്പത്തിലും അകപ്പെട്ടു പോയി. മലയാള…
Read More » -
Kerala
കാസർകോട് ‘നിധി’: കുഴിച്ചെടുക്കാൻ വന്ന നാലംഗ സംഘത്തിലെ 2 പേർ പിടിയിൽ, അയച്ചത് പഞ്ചായത് മെമ്പറായ രാഷ്ട്രീയക്കാരൻ
കാസർകോട്: പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ നാലംഗ സംഘത്തിലെ 2 പേർ പൊലീസ് പിടിയിലായി. കൂടെയുണ്ടായിരുന്ന മറ്റ് 2 പേർ ഓടി രക്ഷപ്പെട്ടു. ഇന്ന് (തിങ്കൾ) വൈകീട്ട് 4 മണിയോടെയാണ് സംഭവം. കോട്ടയ്ക്ക് അകത്തെ കിണറിന് ഉള്ളിലാണ് ഇവർ നിധി കുഴിക്കാൻ നോക്കിയത്. പഞ്ചായത് മെമ്പറായ ഒരു രാഷ്ട്രീയ നേതാവിന്റെ നിർദേശ പ്രകാരമാണ് തങ്ങൾ നിധി കുഴിക്കാൻ എത്തിയതെന്ന് പിടിയിലായവർ വെളിപ്പെടുത്തി. സംഘത്തിൽ ഉണ്ടായിരുന്നത് കാസർകോട്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവാക്കളാണ്. കോട്ടയ്ക്കകത്തുനിന്നും ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് നിധി കുഴിക്കുന്നവരെ കണ്ടത്. ആളുകളെ കണ്ടയുടൻ പുറത്തുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു. അതേസമയം കിണറിനകത്ത് നിന്ന 2 പേർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിച്ചു. കുമ്പള പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവർ 3 ദിവസം മുൻപും കോട്ടയ്ക്കകത്ത് നിധി അന്വേഷിച്ച്…
Read More » -
Kerala
ചതി: ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയുടെ സ്കൂട്ടറിൽ മയക്കുമരുന്ന് വച്ച് കേസിൽ കുടുക്കിയ സംഭവം, പ്രതി നാരായണ ദാസിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണം
കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലസണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതി നാരായണ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 7 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ 3 മാസത്തിനുള്ളിൽ കുറ്റപത്രം നൽകാനും അന്തിമ റിപ്പോർട്ട് നൽകി 4 മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഷീല സണ്ണിയുടെ മകന്‍റെ ഭാര്യയുടെ സഹോദരിയും ബംഗളൂരുവിലെ വിദ്യാർത്ഥിനി ലിവിയ ജോസിൻ്റെ സുഹൃത്താണ് നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എൽഎസ്‌ഡി സ്റ്റാമ്പ് ഷീലയുടെ ബാഗിൽ വെച്ച ശേഷം നാരായണ ദാസ് വിവരം എക്സൈസിന് നൽകിയത്. മെഡിക്കൽ എക്സാമിനറുടെ പരാതിയിൽ ഇത് വ്യാജ എൽഎസ്‌ഡി സ്റ്റാമ്പാണെന്ന് വ്യക്തമായെങ്കിലും എക്സൈസ് സംഘം ഈ വിവരം മറച്ചുവെച്ചു. റിപ്പോർട്ട്…
Read More » -
Crime
ഒരുമിച്ച് താമസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തി കാമുകന്‍; മൃതദേഹം സ്യൂട്ട്‌കേസിലാക്കി കത്തിച്ചു
ന്യൂഡല്‍ഹി: ഗാസിപുരില്‍ സ്യൂട്ട്കേസിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണം എത്തിപ്പെട്ടത് ലിവിംഗ് ടുഗതര്‍ ബന്ധത്തെത്തുടര്‍ന്നുണ്ടായ കൊലപാതകത്തില്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് ഗാസിപുരിലെ വിജനമായ സ്ഥലത്ത് ഒരു സ്യൂട്ട്‌കേസ് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിക്കുന്നത്. സ്ഥലത്തെത്തിയ പോലീസ് സംഘം സ്യൂട്ട്‌കേസിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തി. ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംശയാസ്പദമായി തോന്നിയ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് കണ്ടെത്തി. മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഈ വാഹനം കടന്നുപോകുകയുണ്ടായി. വാഹനത്തിന്റെ നമ്പര്‍ വഴി ഉടമസ്ഥനെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കാര്‍ അമിത് തിവാരി (22) എന്നയാള്‍ക്ക് വിറ്റതായി പഴയ കാറുടമ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് പോലീസ് അമിതിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. കാബ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അമിത് ഗാസിയാബാദിലാണ് താമസിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ഇയാളുടെ സുഹൃത്ത് അനൂജ് കുമാറിനെയും കസ്റ്റഡിയിലെടുത്തു. വെല്‍ഡിംഗ് മെക്കാനിക്കായി ജോലി ചെയ്യുന്ന അനൂജും ഗാസിയാബാദിലാണ് താമസം. ചോദ്യം ചെയ്യലില്‍ നിന്നും മൃതദേഹം തന്റെ ബന്ധുകൂടിയായ 22-കാരിയായ…
Read More » -
India
ഇരുപത് രൂപയുണ്ടെങ്കില്‍ സിം 90 ദിവസം ആക്ടീവാകും; പുതിയ മാനദണ്ഡവുമായി ട്രായ്
ന്യൂഡല്‍ഹി: മിക്കവരുടെയും കൈയില്‍ രണ്ട് സിം കാര്‍ഡുകള്‍ ഉണ്ടാകും. ഒന്ന് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ സെക്കന്‍ഡറി സിം അടിയന്തരഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുന്നവരാകും മിക്കവരും. എന്നാല്‍ സെക്കന്‍ഡറി സിം കട്ടാകാതിരിക്കാന്‍ റീച്ചാര്‍ജ് ചെയ്യാന്‍ വലിയ തുക ചെലവഴിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. അതിന് പരിഹാരമായിരിക്കുകയാണ് പുതിയ ?നിയമം. പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ ആക്ടീവായി നിര്‍ത്താന്‍ 20 രൂപ ചെലവഴിച്ചാല്‍ മതി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വരുത്തിയ പുതിയ മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതാണ്. സിം കാര്‍ഡില്‍ കുറഞ്ഞത് 20 രൂപ ബാലന്‍സുണ്ടെങ്കില്‍ ആ സിം ആക്റ്റീവായി നിലനിത്തണമെന്നതാണ് പുതിയ മാനദണ്ഡം. നിലവില്‍ എല്ലാ മാസവും ആക്ടീവായി നിലനിര്‍ത്താന്‍ ഏകദേശം 199 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യണമായിരുന്നു. ഇത് വലിയ ഭാരമാണ് ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കിയിരുന്നത്. പ്രീപെയ്ഡ് സിംകാര്‍ഡുകള്‍ക്ക് മാത്രമാണ് പുതിയ നിയമം ബാധകം. 90 ദിവസത്തിനുള്ളില്‍ സിം കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ (കോളിനോ മെസേജിനോ ഡാറ്റയ്‌ക്കോ മറ്റ് സര്‍വീസുകള്‍ക്കോ) സിം ഡീ ആക്റ്റിവേറ്റാകും. എന്നാല്‍ സിം കാര്‍ഡില്‍…
Read More »