Month: January 2025
-
Kerala
ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിരീക്ഷണത്തില്‍; മോശം കമന്റ് ഇടുന്നവര്‍ക്ക് ഉടന്‍ പിടിവീഴും, വ്യാജ ഐഡികളാണെങ്കിലും രക്ഷയില്ല
കൊച്ചി : സൈബര്‍ ആക്രമണ പരാതിയില്‍ നടി ഹണി റോസിന്റെ മൊഴി എടുത്തു. ഇന്നലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഹണി റോസ് മൊഴി നല്‍കിയത്. ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ ഉടനടി കേസെടുക്കാനാണ് തീരുമാനം. കൂടുതല്‍ അറസ്റ്റുകളും ഉണ്ടാകും. നടിയുടെ പരാതിയില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട എറണാകുളം കുമ്പളം സ്വദേശിയെ ഇന്നലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടപടികള്‍ ഊര്‍ജ്ജിതമാക്കി. വ്യാജ ഐഡിയാണെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതിയ അധിക്ഷേപ കമന്റ് കണ്ടെത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. നടിക്ക് അമ്മ സംഘടന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി ഹണി റോസ് രംഗത്തെത്തി. ഇന്ത്യയിലെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു…
Read More » -
Crime
റിജിത്ത് വധക്കേസില്‍ BJP – RSS പ്രവര്‍ത്തകരായ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം; ശിക്ഷാവിധി 19 വര്‍ഷത്തിനുശേഷം
കണ്ണൂര്‍: കണ്ണപുരം ചുണ്ടയില്‍ സി.പി.എം പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി-3 ആണ് വിധി പ്രസ്താവിച്ചത്. കേസില്‍ ഒമ്പത് ബി.ജെ.പി.-ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ആകെ 10 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ ഒരാള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ചുണ്ടയിലും പരിസരത്തുമുള്ള ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരായ ഹൈവേ അനില്‍, പുതിയപുരയില്‍ അജീന്ദ്രന്‍, തെക്കേവീട്ടില്‍ ഭാസ്‌കരന്‍, ശ്രീജിത്ത്, ശ്രീകാന്ത്, രാജേഷ്, അജേഷ്, ജയേഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതികള്‍. മൂന്നാംപ്രതി അജേഷ് സംഭവശേഷം വാഹനാപകടത്തില്‍ മരിച്ചു. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കി. 2005 ഒക്ടോബര്‍ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതിന് സുഹൃത്തുക്കളായ നികേഷ്, വിമല്‍, വികാസ്, സജീവന്‍ എന്നിവര്‍ക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപംവെച്ച് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തില്‍ ശാഖ…
Read More » -
NEWS
യുഎസിന്റെ 51ാം സംസ്ഥാനമാക്കാം; ട്രൂഡോയുടെ രാജിക്ക് പിന്നാലെ കാനഡയോട് ട്രംപ്
വാഷിങ്ടണ്‍: പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചതിനു പിന്നാലെ കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കാമെന്ന വാഗ്ദാനവുമായി നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനപ്രിയത കുറയുകയും ലിബറല്‍ പാര്‍ട്ടിയില്‍നിന്നുയര്‍ന്ന സമ്മര്‍ദ്ദവും മൂലമാണു ട്രൂഡോ രാജിവച്ചത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുംവരെ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്തു തുടരും. ഈ വര്‍ഷം അവസാനത്തേക്കാണു കാനഡയില്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ട്രൂഡോയുമായി ഒട്ടും മികച്ച ബന്ധമല്ല ട്രംപിനുള്ളത്. 20172021ലെ ട്രംപിന്റെ ആദ്യ ഭരണകാലത്തുപോലും ഇരുവരും തമ്മില്‍ അത്ര സുഖകരമായ ബന്ധം ഉണ്ടായിട്ടില്ല. നവംബറിലെ തിരഞ്ഞെടുപ്പിനു പിറ്റേന്ന് വിജയിച്ചുവെന്ന ഫലം പുറത്തുവന്നതിനു പിന്നാലെ കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കുന്നതിനെക്കുറിച്ച് ട്രംപ് സംസാരിച്ചിരുന്നു. ട്രംപിന്റെ ആഡംബര ക്ലബായ മാര്‍-എ- ലാഗോയില്‍വച്ച് നവംബര്‍ അഞ്ചിനായിരുന്നു ഇത്. പലവട്ടം സമൂഹമാധ്യമങ്ങളിലൂടെ ട്രംപ് ഇതേ നിലപാട് ആവര്‍ത്തിച്ചിരുന്നു. ”യുഎസിന്റെ 51ാം സംസ്ഥാനമാകാന്‍ കാനഡയില്‍ നിരവധിപ്പേര്‍ ഇഷ്ടപ്പെടുന്നു. കാനഡയ്ക്ക് മുന്നോട്ടുപോകാന്‍ നല്‍കുന്ന സബ്‌സിഡികളും അവരുമായി നടത്തുന്ന ഇടപാടുകളിലെ വ്യാപാരക്കമ്മിയും യുഎസിന് താങ്ങാനാകുന്നില്ല. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇത് അറിയാം. അതുകൊണ്ട്…
Read More » -
India
നേപ്പാള്‍ ഭൂചലനത്തില്‍ മരണസംഖ്യ കൂടുന്നു; 36 മരണം, 38 പേര്‍ക്ക് പരിക്ക്
കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനം. 36 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ 6.35-നാണ് ഭൂചലനമുണ്ടായത്. ടിബറ്റന്‍ മേഖലയില്‍ 36 പേര്‍ മരിച്ചതായാണ് വിവരം. 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ ചൈനയില്‍ ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഉത്തരേന്ത്യയില്‍ പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.47-ന് അഫ്ഗാനിസ്താനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പിന്നാലെയാണ് നേപ്പാളിലും ഭൂചലനം ഉണ്ടായത്. ഭൂമിശാസ്ത്രപരമായി ഭൂകമ്പ സാദ്ധ്യത കൂടുതലുള്ള പ്രദേശമാണ് നേപ്പാള്‍. അവിടെ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് സ്ഥിരമാണ്. 2015ല്‍ നേപ്പാളിലുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 9000ത്തോളം ആളുകള്‍ മരിക്കുകയും 22,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Read More » -
Crime
കര്‍ണാടക ബസില്‍ കോട്ടയം യുവതിക്കുനേരെ ലൈംഗികാതിക്രമം, മലപ്പുറം സ്വദേശി പിടിയില്‍
കോഴിക്കോട്: കര്‍ണാടക ആര്‍ടിസി ബസിനുള്ളില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമമുണ്ടായതായി പരാതി. സംഭവത്തില്‍ മലപ്പുറം സ്വദേശി അറസ്റ്റിലായി. ഈശ്വരമംഗലം സ്വദേശി മുസ്തഫയെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കോട്ടയം സ്വദേശിനിയായ യുവതിക്കുനേരെയാണ് അതിക്രമം ഉണ്ടായത്. എറണാകുളത്തുനിന്ന് കോഴിക്കോടുവഴി കര്‍ണാടകയിലെ ഹാസനിലേയ്ക്ക് പോകുന്ന ബസിനുള്ളിലാണ് അതിക്രമം നടന്നത്. ഇടപ്പാടിനും കോഴിക്കോടിനും ഇടയില്‍ വച്ചായിരുന്നു സംഭവം. ബസില്‍വച്ച് നിരന്തരം ഇയാള്‍ യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി കണ്ടക്ടറെ വിവരമറിയിച്ചു. ബസ് കോഴിക്കോട് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് യുവതി നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്.
Read More » -
Kerala
അല്പമൊക്കെയാവാം, ഓവറാവരുത്; അംഗങ്ങള്‍ക്ക് മദ്യപാന വിലക്ക് നീക്കി സിപിഐ
തിരുവനന്തപുരം: സിപിഐ പ്രവര്‍ത്തകര്‍ മദ്യപിച്ചാല്‍ ഇനി പാര്‍ട്ടി ലൈനിന് വിരുദ്ധമാകില്ല. പ്രവര്‍ത്തകരുടെ മദ്യപാന വിലക്ക് പാര്‍ട്ടി സംസ്ഥാന നേതൃത്വം നീക്കി. എന്നാല്‍ വീശുന്നത് അധികമാകരുതെന്ന് നിര്‍ദേശവുമുണ്ട്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് പുതിയ ഇളവ് വരുത്തിയിട്ടുള്ളതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നേതാക്കളും പ്രവര്‍ത്തകരും മദ്യപാനം പതിവാക്കുന്നത് ഒഴിവാക്കാനും, പൊതു സ്ഥലങ്ങളില്‍ മദ്യപിച്ച് പാര്‍ട്ടിയുടെ അന്തസ്സിന് മോശമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശിക്കുന്നുണ്ട്. ‘നമ്മള്‍ സമൂഹത്തിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ സംരക്ഷിക്കുകയും, നമ്മുടെ വ്യക്തിജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയാകുകയും വേണം. പ്രവര്‍ത്തകര്‍ അവരുടെ പെരുമാറ്റത്തിലൂടെ, പൊതുജനങ്ങളുടെ ആദരവും വിശ്വാസവും നേടണം ‘പുതിയ പെരുമാറ്റച്ചട്ടം പറയുന്നു. 1992ല്‍ തൃശൂരില്‍ നടന്ന പ്രത്യേക ദേശീയ സംഘടനാ സമ്മേളനത്തിലാണ് സിപിഐ പ്രവര്‍ത്തകര്‍ക്ക് മദ്യവര്‍ജനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ പെരുമാറ്റച്ചട്ടം പാസാക്കിയത്. 33 വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി പഴയ നിലപാട് തിരുത്തുന്നത്. അതേസമയം മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്നും പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി പദവിയിലുള്ള നേതാക്കള്‍,…
Read More » -
Kerala
ലൊക്കേഷന്‍ നോക്കാനെത്തിയ ആര്‍ട്ട് ഡയറക്ടര്‍ ചതുപ്പില്‍ താണു; അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി
കൊച്ചി : സിനിമ ലൊക്കേഷന്‍ നോക്കാനെത്തിയ ആര്‍ട്ട് ഡയറക്ടര്‍ ചതുപ്പില്‍ താഴ്ന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തി. ദിലീപ് ചിത്രമായ ഭ ഭ ബ (ഭയം ഭക്തി ബഹുമാനം) യുടെ ചിത്രീകരണത്തിനായി ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയ ആര്‍ട് ഡയറക്ടര്‍ മലപ്പുറം കെപുരം മുളക്കില്‍ നിമേഷാണ് ചതുപ്പില്‍ താഴ്ന്നത്. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനു മുന്‍പിലുള്ള പൈലിങ് ചെളിനിറഞ്ഞ ചതുപ്പ് നിലത്തിലാണ് നിമേഷ് താഴ്ന്ന് പോയത്. അതുവഴി പോയ യാത്രക്കാരന്‍ ഫോണ്‍ ചെയ്തതനുസരിച്ചാണ് അഗ്നി രക്ഷാസേന സ്ഥലത്തെത്തുന്നത്. കാല്‍മുട്ടുവരെ താഴ്ന്നു പോയ അവസ്ഥയിലായിരുന്നു അഗ്നിരക്ഷാ സേന സ്ഥലത്തെത്തുമ്പോള്‍ നിമേഷ്. വൈപ്പിന്‍ ഫയര്‍ സ്റ്റേഷനില്‍നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ചാര്‍ജ് ബിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിമേഷിനെ രക്ഷപ്പെടുത്തിയത്.
Read More » -
Kerala
‘യുഡിഎഫ് അധികാരത്തില്‍ വരണം; എന്നെ വേണമോ എന്ന് അവര്‍ തീരുമാനിക്കട്ടെ’
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ പോരാടാന്‍ യുഡിഎഫിനൊപ്പം ചേരുമെന്നു പ്രഖ്യാപിച്ച് പി.വി.അന്‍വര്‍ എംഎല്‍എ. പലരും ഭയപ്പെട്ടാണു സിപിഎമ്മിലും എല്‍ഡിഎഫിലും തുടരുന്നതെന്നു പറഞ്ഞ അന്‍വര്‍, യുഡിഎഫ് നേതൃത്വമാണു തന്റെ ഔദ്യോഗിക പ്രവേശനത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്നു പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച നടത്തും. മറ്റു യുഡിഎഫ് നേതാക്കളെയും കാണാന്‍ ശ്രമിക്കും. രാഷ്ട്രീയത്തില്‍ അഭിപ്രായങ്ങളും നിലപാടുകളും ഇരുമ്പുലയ്ക്ക പോലെ നില്‍ക്കില്ലെന്നും സാമൂഹ്യതിന്മയ്‌ക്കെതിരെ പോരാടുക എന്നതാണ് ഉത്തരവാദിത്തമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടുള്ള മറുപടി. അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തില്‍നിന്ന്: ”യുഡിഎഫ് അധികാരത്തില്‍ വരണം. ജനങ്ങളെ ബാധിക്കുന്ന വനനിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഏറ്റെടുക്കണം. ഞാന്‍ യുഡിഎഫിനു പിന്നിലുണ്ടാകും. എംഎല്‍എ സ്ഥാനവും മറ്റു പദവികളും തരേണ്ട. പലരും ഭയപ്പെട്ടാണു സിപിഎമ്മിലും എല്‍ഡിഎഫിലും തുടരുന്നത്. അവരെ യുഡിഎഫ് എങ്കിലും എടുക്കേണ്ടതല്ലേ? ഞാന്‍ ഔദ്യോഗിക ഭാഗമാകണോ എന്നു യുഡിഎഫ് നേതൃത്വമാണു ചിന്തിക്കേണ്ടത്. ഇതുവരെ എന്റെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് അവരെടുത്തിട്ടില്ല. അതിനാല്‍ സിപിഎം വിടാന്‍…
Read More » -
Crime
ദുരൂഹം: ചോറ്റാനിക്കരയിൽ 20 വർഷമായി പൂട്ടിക്കിടന്ന വീട്ടിലെ ഫ്രിഡ്‌ജിൽ മനുഷ്യന്റെ അസ്ഥികൂടം
എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ 20 വർഷത്തിൽ ഏറെയായി ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചോറ്റാനിക്കര എരുവേലി പാലസ് സ്ക്വയറിന് സമീപമുള്ള മംഗലശ്ശേരി വീടെന്നറിയപ്പെടുന്ന ഈ വസ്തു കൊച്ചിയിൽ ക്ലിനിക്ക് നടത്തുന്ന ഡോ. ഫിലിപ്പ് ജോണിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇദ്ദേഹം വർഷങ്ങളായി ഇവിടെ താമസമില്ല. പുതുവത്സരത്തോടനുബന്ധിച്ച് സാമൂഹ്യവിരുദ്ധർ ഈ വീട്ടിൽ മദ്യപാനം നടത്തിയതായി നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് ചോറ്റാനിക്കര പൊലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിനുള്ളിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. കൈവിരലുകൾ, കാൽവിരലുകൾ, തലയോട്ടി എന്നിവ പ്രത്യേക കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു. അസ്ഥികൂടം ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എത്ര വർഷം പഴക്കമുണ്ടെന്നും അറിയില്ല. വർഷങ്ങളായി ആൾത്താമസമില്ലാത്ത ഈ വീട് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാർ പലതവണ പൊലീസിൽ പരാതി നൽകിയിരുന്നു. പഞ്ചായത്ത് മെമ്പറുടെ കൂടി ആവശ്യപ്രകാരമാണ് പൊലീസ് ഈ വീട്ടിൽ പരിശോധന നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ നടത്തിയ പരിശോധനയിലാണ്…
Read More » -
Crime
ദുബായിയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വീട്ടുജോലിക്കാരിയായിരുന്ന യുവതി അറസ്റ്റില്‍
ആലപ്പുഴ: ദുബായില്‍ വീട്ടുജോലിക്ക് എത്തിയശേഷം എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ദുബായിലെ അല്‍വര്‍ക്കയില്‍ പ്രവാസി മലയാളിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന കാലത്താണ് അതിക്രമം. സംഭവത്തില്‍ പുന്നപ്ര പുതുവല്‍ വീട്ടില്‍ ജ്യോതിയാണ് അറസ്റ്റിലായത്. 2021 മുതല്‍ 2024 വരെയുള്ള കാലയളവിലാണ് ആലപ്പുഴ സ്വദേശികളായ പ്രവാസികളുടെ വീട്ടില്‍ ജ്യോതി ജോലി ചെയ്തത്. ഈ കാലത്ത് 8 വയസ്സുകാരിയെ യുവതി പ്രകൃതിവിരുദ്ധ പീഡനത്തിനിരക്കിയെന്നാണ് പരാതി. പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
Read More »