CrimeNEWS

കുമളിയില്‍ നാലര വയസുകാരനെ പിതാവും രണ്ടാനമ്മയും മര്‍ദിച്ച കേസ്; 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് വിധി

ഇടുക്കി: കുമളിയില്‍ നാലര വയസുകാരന്‍ ഷെഫീഖിനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസില്‍ കോടതി ഇന്ന് വിധി പറഞ്ഞേക്കും. പിതാവും രണ്ടാനമ്മയുമാണ് കേസിലെ പ്രതികള്‍. സംഭവം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൊടുപുഴ സെഷന്‍സ് കോടതി വിധി പറയുന്നത്.

2013 ജൂലൈയില്‍ ആണ് ഷെഫീഖ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിന് ഇരയായത്. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു കൊടിയ മര്‍ദനവിവരം പുറം ലോകമറിഞ്ഞത്. 2021ല്‍ കേസിന്റെ വിചാരണ തുടങ്ങി. പ്രതികള്‍ക്ക് മറ്റ് മക്കളുണ്ടെന്നത് പരിഗണിക്കണമെന്നും അപസ്മാരം ഉള്ള കുട്ടി കട്ടിലില്‍നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാല്‍ ദയയര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. കേസില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകളാണ് നിര്‍ണായകമായത്.

Signature-ad

വര്‍ഷങ്ങളായി തൊടുപുഴ അല്‍- അസ്ഹര്‍ മെഡിക്കല്‍ കോളേജിന്റെ സംരക്ഷണയിലാണ് ഷെഫീഖ്. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ രാഗിണി എന്ന ആയയാണ് കുട്ടിയെ പരിചരിക്കുന്നത്.

Back to top button
error: