IndiaNEWS

തെലങ്കാനയില്‍ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ നേതാവ് പാപ്പണ്ണയും

ഹൈദരാബാദ്: തെലങ്കാനയില്‍ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മുളുഗു ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രധാന മാവോയിസ്റ്റ് നേതാവായ പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

എടൂര്‍നഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ് പി ശബരീഷ് പറഞ്ഞു. പ്രദേശത്ത് നിന്ന് വന്‍ ആയുധ ശേഖരണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

Signature-ad

ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ പത്ത് മാവോയിസ്റ്റുകളെ വധിച്ചതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്. ഭണ്ഡര്‍പദറിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന പത്ത് മാവോയിസ്റ്റുകളെ വധിച്ചത്. ഇവരില്‍ നിന്ന് എ.കെ 47 റൈഫിള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ സൈന്യം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ഈ സംഭവം നടന്നത്. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: