പറഞ്ഞതില്‍ തെറ്റില്ല; സാബുവിനെ അധിക്ഷേപിച്ചതില്‍ വിശദീകരണവുമായി മണി
ഇടുക്കി: കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സാബുവിനെ അധിക്ഷേപിച്ചുള്ള വിവാദപ്രസംഗത്തില്‍ വിശദീകരണവുമായി സിപിഎം നേതാവ് എം.എം.മണി. താന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്നു മണി പറഞ്ഞു. സാബു ആത്മഹത്യ ചെയാനുള്ള യാതൊരു സാധ്യതകളുമില്ല. മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും മണി ചോദിച്ചു.
സാബുവിന് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും അതിന്റെ പാപഭാരം സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ആരും ശ്രമിക്കേണ്ടെന്നുമായിരുന്നു മണിയുടെ വിവാദ പ്രസംഗം.
കട്ടപ്പന റൂറല്‍ ഡവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നടത്തിയ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മണിയുടെ പരാമര്‍ശം.
കട്ടപ്പനയില്‍ ആത്മഹത്യചെയ്ത സാബു തോമസിന്റെ മാതാവ് അന്തരിച്ചു; നിക്ഷേപത്തുക തിരികെ നല്‍കി ബാങ്ക്