KeralaNEWS

പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ല; മാളികപ്പുറത്തെ തേങ്ങ ഉരുട്ടല്‍ ആചാരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ ഫോട്ടോ ഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അഭിനന്ദനാര്‍ഹമായ കാര്യങ്ങള്‍ പൊലീസ് ചെയ്യുന്നുണ്ട്. പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോയെടുത്തത് മനഃപൂര്‍വമല്ലെങ്കില്‍പ്പോലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഭക്തരുടെ സുരക്ഷിതത്വ തീര്‍ത്ഥാടനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് എഡിജിപി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മാളികപ്പുറത്ത് തേങ്ങ ഉരുട്ടല്‍ ആചാരമല്ലെന്നും, അത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഇന്നലെ 74,463 പേര്‍ ഇന്നലെ ദര്‍ശനം നടത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.

Signature-ad

ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എപി ക്യാമ്പിലെ 23 പൊലീസുകാരാണ് നടയടച്ചശേഷം, ശ്രീകോവിലിന് പുറം തിരിഞ്ഞ് പതിനെട്ടാംപടിയുടെ താഴെ മുതല്‍ മുകളില്‍ വരെ വരിവരിയായി നിന്ന് ഫോട്ടോയെടുത്തത്. ഇത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത 23 പൊലീസുകാരെ നല്ലനടപ്പിനു ശിക്ഷിച്ചു. പൊലീസുകാര്‍ക്ക് കണ്ണൂര്‍ നാലാം ബറ്റാലിയനില്‍ തീവ്രപരിശീലനത്തിന് അയച്ചു.

Back to top button
error: