CrimeNEWS

ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് അമ്മ വഴക്കു പറഞ്ഞു; കരുനാഗപ്പള്ളിയില്‍നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയിലെ ആലപ്പാട് നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ ഐശ്വര്യ അനിലിനെ തൃശൂരിലെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് കണ്ടെത്തിയത്.
. 18-ാം തീയതി രാവിലെ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോയതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. നിലവില്‍ തൃശൂര്‍ പോലീസിന്റെ സംരക്ഷണയിലാണ് ഐശ്വര്യയുള്ളത്.

സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. കുട്ടിയെ ഉടന്‍ തന്നെ തൃശൂരില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുവരും. കേസ് അന്വേഷിക്കുന്ന കരുനാഗപ്പള്ളിയിലെ പോലീസ് സംഘം ഉടന്‍തന്നെ തൃശൂരിലേക്ക് പോകും.

Signature-ad

ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് മകളെ തലേദിവസം വഴക്കുപറഞ്ഞിരുന്നതായി അമ്മ ഷീജ പറഞ്ഞിരുന്നു. 18-ാം തിയ്യതി രാവിലെ 11 മണി മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഒരു സ്‌കൂട്ടര്‍ യാത്രികയോട് ലിഫ്റ്റ് ചോദിച്ചാണ് ഐശ്വര്യ റെയില്‍വേ സ്റ്റേഷനിലേക്ക് പോയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

Back to top button
error: