CrimeNEWS

മലയാളി വിദ്യാര്‍ഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍; മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍

ബെംഗളൂരു: വയനാട് സ്വദേശിയായ ബിരുദ വിദ്യാര്‍ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി തറയില്‍ ടി.എം.നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (23) ആണ് മരിച്ചത്. രാജനകുണ്ഡെയിലെ അപ്പാര്‍ട്‌മെന്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മത്തിക്കരെ എംഎസ് രാമയ്യ കോളജിലെ ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. കൂടെ താമസിച്ചിരുന്നവര്‍ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഷാമില്‍ ഒറ്റയ്ക്കാണ് മുറിയിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ ഇവര്‍ മടങ്ങിയെത്തിയപ്പോഴാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടത്.

Signature-ad

രാജനകുണ്ഡെ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം അംബേദ്കര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കളുടെ പരാതിയില്‍ രാജനകുണ്ഡെ പൊലീസ് കേസെടുത്തു. മാതാവ്:വഹീദ. സഹോദരങ്ങള്‍: അഫ്രിന്‍ മുഹമ്മദ്, തന്‍വീര്‍ അഹമ്മദ്.

 

Back to top button
error: