KeralaNEWS

”നവീനെ ദിവ്യ ആക്ഷേപിക്കുമ്പോള്‍ കലക്ടര്‍ക്ക് ചെറുചിരി, സഹിക്കാനായില്ല; മൊഴി വിശ്വസിക്കുന്നില്ല”

പത്തനംതിട്ട: യാത്രയയപ്പ് യോഗത്തില്‍ എഡിഎം നവീന്‍ ബാബുവിനെ പി.പി.ദിവ്യ ആക്ഷേപിക്കുമ്പോള്‍ കണ്ണൂര്‍ കലക്ടര്‍ ചെറുചിരിയോടെ ഇരുന്നത് സഹിക്കാനായില്ലെന്ന് നവീന്റെ ഭാര്യ കെ.മഞ്ജുഷ. കലക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ ഇന്നലെയും ആവര്‍ത്തിച്ചു.

അവധി പോലും ചോദിക്കാന്‍ മടിയുള്ള ഒരാളോട് മനസ്സിലുള്ള കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ യാതൊരു സാഹചര്യവുമില്ല. ബന്ധുക്കള്‍ നവീന്‍ ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നപ്പോഴും അദ്ദേഹം ഇതിനെപ്പറ്റി സംസാരിച്ചിട്ടില്ല. പെട്ടെന്ന് ഇങ്ങനെയൊരു മൊഴി ഉണ്ടായതിന്റെ കാരണം അറിയില്ല.

Signature-ad

വീഡിയോയില്‍ നവീന്‍ ബാബു തകര്‍ന്നിരിക്കുമ്പോള്‍ കലക്ടര്‍ പുഞ്ചിരിയോടു കൂടി ഇരിക്കുന്നതാണ് കാണുന്നത്. അതിനു ശേഷം ഒന്നു സമാധാനിപ്പിച്ചാല്‍ ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നു. വിഡിയോയിലെ അദ്ദേഹത്തിന്റെ ശരീരഭാഷ കണ്ടാണ് സംസ്‌കാരച്ചടങ്ങിന് വരേണ്ട എന്നു പറഞ്ഞത്. പി.പി.ദിവ്യക്കെതിരെ ഇതുവരെയുള്ള നടപടികളില്‍ തൃപ്തയാണെന്നും മഞ്ജുഷ പറഞ്ഞു.

Back to top button
error: