KeralaNEWS

വെള്ളാപ്പള്ളിയെ കണ്ട് പി.വി.അന്‍വര്‍; രാഷ്ട്രീയമില്ല, സൗഹൃദ സന്ദര്‍ശനമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: പി.വി അന്‍വര്‍ എംഎല്‍എ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ചേര്‍ത്തല കണിച്ചുകുളങ്ങരയിലെ വസതിയില്‍ എത്തിയാണ് സന്ദര്‍ശനം. വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് അന്‍വര്‍ പറഞ്ഞു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയെ മുന്‍പും സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

അന്‍വറിന്റെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയം വേറെ, സൗഹൃദം വേറെ എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. പിണറായിക്കെതിരായി അന്‍വര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

”ശബരിമലയില്‍ വിവാദങ്ങള്‍ പാടില്ല. എല്ലാ ഭക്തര്‍ക്കും ദര്‍ശനം നടത്താനുള്ള അവസരം ഉണ്ടാകണം. പുനര്‍വിചിന്തനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. അന്‍വറിന്റെ സന്ദര്‍ശത്തില്‍ രാഷ്ട്രീയം വേറെ, സൗഹൃദം വേറെ. പിണറായിക്കെതിരായ അന്‍വര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അന്‍വറിന്റെ വിമര്‍ശനങ്ങളില്‍ അഭിപ്രായം പറയാന്‍ താനില്ല. അജിത് കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്

അന്വേഷണത്തില്‍ ഇരിക്കുന്ന വിഷയത്തില്‍ ഞാന്‍ എന്ത് അഭിപ്രായം പറയാനാണ്” വെള്ളാപ്പള്ളി പറഞ്ഞു.

Back to top button
error: