CrimeNEWS

മകളെ കൊലപ്പെടുത്താന്‍ അമ്മ ക്വട്ടേഷന്‍ നല്‍കിയത് മകളുടെ കാമുകന്; മകള്‍ക്ക് പകരം അമ്മയെ കൊലപ്പെടുത്തി കാമുകന്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മകളെ കൊലപ്പെടുത്താന്‍ അമ്മ ക്വട്ടേഷന്‍ നല്‍കിയത് മകളുടെ കാമുകന് തന്നെ. പദ്ധതി അറിഞ്ഞതോടെ മകളുടെ നിര്‍ദേശ പ്രകാരം കാമുകന്‍ അമ്മയെ വകവരുത്തി. ആഗ്രയ്ക്ക് സമീപം ഇറ്റായിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. സംഭവത്തില്‍ കൊല്ലപ്പെട്ട അമ്മ അല്‍ക്കയുടെ മകളായ 17 വയസുകാരിയെയും കാമുകന്‍ സുഭാഷ് സിങിനെയും (38) ജസ്രത്പൂര്‍ പൊലീസ് പിടികൂടി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. 17 വയസുകാരിയായ മകളുടെ പെരുമാറ്റത്തില്‍ അല്ലാപുര്‍ സ്വദേശിനിയായ അല്‍ക്കയ്ക്ക് (35) സംശയം തോന്നിയിരുന്നു. മകള്‍ പ്രദേശത്തെ ഒരാളോടൊപ്പം ഒളിച്ചോടി പോയത് വൈരാഗ്യം വര്‍ധിക്കുന്നതിന് കാരണമായി. മകളെ പിന്നീട് തിരികെയെത്തിച്ചു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മകളെ അല്‍ക്ക നിര്‍ബന്ധിച്ചെങ്കിലും മകള്‍ വഴങ്ങിയില്ല. തുടര്‍ന്ന് മകളെ അമ്മാവന്റെ വീട്ടിലേക്ക് അയച്ചെങ്കിലും മകള്‍ ബന്ധം തുടര്‍ന്നു. ഇതോടെ നാണക്കേട് ഭയന്ന് മകളെ കൊലപ്പെടുത്താന്‍ അല്‍ക്ക തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 27ന് വാടകക്കൊലയാളിയായ സുഭാഷ് സിങിനെ, അല്‍ക്ക സമീപിച്ചു. 50,000 രൂപയും അല്‍ക്ക ഇയാള്‍ക്ക് നല്‍കി. എന്നാല്‍ ക്വട്ടേഷന്‍ കൊടുത്ത സുഭാഷ് സിങ് തന്നെയായിരുന്നു മകളുടെ കാമുകന്‍.

Signature-ad

പണം ലഭിച്ചതിന്റെ പിന്നാലെ സുഭാഷ് സിങ് തന്റെ കാമുകിയോട് കാര്യം പറഞ്ഞു. ഇതോടെ തനിക്ക് പകരം അമ്മയെ വകവരുത്തിയാല്‍ താന്‍ സുഭാഷിനെ വിവാഹം കഴിക്കാമെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. ഇതിനായി ഇരുവരും ചേര്‍ന്ന് പദ്ധതിയിടുകയും ചെയ്തു. ഒക്ടോബര്‍ 6 ന് ജസ്രത്പുരിലെ വയലില്‍ നിന്ന് അല്‍ക്കയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മൃതദേഹം അല്‍ക്കയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് വൈകാതെ സുഭാഷ് സിങിനെ പിടികൂടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം സംബന്ധിച്ച ചുരുള്‍ അഴിയുന്നത്. വൈകാതെ മകളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: