KeralaNEWS

ആറ് അവധി ദിനങ്ങള്‍ ഞായറാഴ്ച; അറിയാം 2025 ലെ പൊതുഅവധി ദിനങ്ങള്‍

തിരുവനന്തപുരം: 2025ലെ പൊതു അവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും ഇതില്‍ ഉള്‍പ്പെടും. അടുത്ത വര്‍ഷത്തെ പ്രധാനപ്പെട്ട ആറ് അവധി ദിനങ്ങള്‍ ഞായറാഴ്ചയാണ് വരുന്നത്.

മാര്‍ച്ച് 14 വെള്ളി (ഹോളി) ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശിക അവധി അനുവദിക്കും. ജനുവരി 26- റിപ്പബ്ലിക് ദിനം, ഏപ്രില്‍ 20 – ഈസ്റ്റര്‍, ജൂലായ് 6- മുഹറം, സെപ്റ്റംബര്‍ 7 -നാലാം ഓണം/ ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 14- ശ്രീകൃഷ്ണജയന്തി, സെപ്റ്റംബര്‍ 21 – ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങള്‍ ഞായറാഴ്ചയാണ് വരുന്നത്. ഏറ്റവും കൂടുതല്‍ അവധികള്‍ സെപ്റ്റംബറില്‍ ആണ്.

Signature-ad

ഓണം ഉള്‍പ്പെടെയുള്ള ആറ് അവധി ദിനങ്ങള്‍ ആണ് സെപ്റ്റംബറില്‍ ലഭിക്കുക. അതേസമയം അടുത്തവര്‍ഷം ഗാന്ധിജയന്തിയും വിജയദശമിയും ഒരു ദിവസമാണ്. കൂടാതെ ഡോക്ടര്‍ ബിആര്‍ അംബേദ്കര്‍ ജയന്തിയും വിഷുവും ഒരു ദിവസമാണ്.

2025 ലെ അവധി ദിവസങ്ങള്‍

ജനുവരി

മന്നം ജയന്തി: ജനുവരി- 2 – വ്യാഴം

റിപ്പബ്ലിക് ദിനം: ജനുവരി- 26 – ഞായര്‍

ഫെബ്രുവരി

ശിവരാത്രി: ഫെബ്രുവരി – 26 – ബുധന്‍

മാര്‍ച്ച്

ഈദ്-ഉല്‍-ഫിത്തര്‍: മാര്‍ച്ച് – 31 – തിങ്കള്‍

ഏപ്രില്‍

ഏപ്രില്‍ -14 – തിങ്കള്‍വിഷു/ ബി.ആര്‍ അംബേദ്കര്‍ ജയന്തി,

പെസഹ വ്യാഴം- 17 – വ്യാഴം,

ദുഃഖ വെള്ളി- 18- വ്യാഴം,

ഈസ്റ്റര്‍ – 20- ഞായര്‍

മേയ്

മേയ് ദിനം: 01 – വ്യാഴം

ജൂണ്‍

ബക്രീദ്: 06 – വെള്ളി

ജൂലൈ

മുഹറം: 06- ഞായര്‍

കര്‍ക്കടക വാവ്: 24 – വ്യാഴം

ഓഗസ്റ്റ്

സ്വാതന്ത്ര്യ ദിനം:15- വെള്ളി

അയ്യങ്കാളി ജയന്തി: 28- വ്യാഴം

സെപ്റ്റംബര്‍

ഒന്നാം ഓണം: 04 – വ്യാഴം

തിരുവോണം: 05 – വെള്ളി

മൂന്നാം ഓണം: 06 – ശനി

നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി: 07 – ഞായര്‍

ശ്രീകൃഷ്ണ ജയന്തി: 14 – ഞായര്‍

ശ്രീനാരായണഗുരു സമാധി: 21- ഞായര്‍

ഒക്ടോബര്‍

മഹാനവമി: 01 – ബുധന്‍

ഗാന്ധി ജയന്തി/വിജയ ദശമി: 02 – വ്യാഴം

ദീപാവലി: 20 – തിങ്കള്‍

ഡിസംബര്‍

ക്രിസ്മസ് : 25 – വ്യാഴം

നെഗോഷ്യബില്‍ ഇന്‍സ്ട്രുമെന്റ് അനുസരിച്ചുള്ള അവധി ദിവസങ്ങള്‍

ഫെബ്രുവരി 20ശിവരാത്രി, ഈദുല്‍ ഫിത്ര്, ഏപ്രില്‍ 14- വിഷു, അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 18- ദുഃഖവെള്ളി, മേയ് 1 – മേയ് ദിനം, ജൂണ്‍ ആറ് – ബക്രീദ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, സെപ്റ്റംബര്‍ 4- ഒന്നാം ഓണം, സെപ്റ്റംബര്‍ 5 – തിരുവോണം, നബിദിനം. ഒക്ടോബര്‍ 1 മഹാനവമി, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, വിജയദശമി, ഒക്ടോബര്‍ 20 ദീപാവലി, ഡിസംബര്‍ 25 ക്രിസ്മസ്

നിയന്ത്രിത അവധി

മൂന്ന് നിയന്ത്രിത അവധിയും 2025 ലുണ്ട്. ഏപ്രില്‍ 3 ചൊവ്വ അയ്യാ വൈകുണ്ഠസ്വാമി ജയന്തി ദിനത്തിനാണ്. ആവണി അവിട്ടത്തിന് ഓഗസ്റ്റ് 9 ശനിയാഴ്ചയും വിശ്വകര്‍മ്മ ദിനത്തിന് സെപ്തംബര്‍ 17 ബുധനും നിയന്ത്രിത അവധി ലഭിക്കും.

കേന്ദ്ര സര്‍ക്കാര്‍ അവധികള്‍

റിപ്പബ്ലിക് ദിനം – ജനുവരി 26 ഞായറാഴ്ച

മഹാ ശിവരാത്രി – ഫെബ്രുവരി 26 ബുധനാഴ്ച

ഹോളി – മാര്‍ച്ച് 14 വെള്ളിയാഴ്ച

ഈദുല്‍ ഫിത്തര്‍ – മാര്‍ച്ച് 31 തിങ്കളാഴ്ച

മഹാവീര്‍ ജയന്തി – ഏപ്രില്‍ 10 വ്യാഴാഴ്ച

ദുഃഖവെള്ളി – ഏപ്രില്‍ 18 വെള്ളിയാഴ്ച

ബുധ പൂര്‍ണിമ – മെയ് 12 തിങ്കളാഴ്ച

ബക്രീദ് – ജൂണ്‍ 7 ശനിയാഴ്ച

മുഹറം – ജൂലൈ 6 ഞായര്‍

സ്വാതന്ത്ര്യദിനം – ഓഗസ്റ്റ് 15 വെള്ളിയാഴ്ച

ജന്മാഷ്ടമി – ഓഗസ്റ്റ് 16 ശനിയാഴ്ച

നബിദിനം- സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച

മഹാത്മാഗാന്ധിയുടെ ജന്മദിനം – ഒക്ടോബര്‍ 2 വ്യാഴാഴ്ച

ദസറ – ഒക്ടോബര്‍ 2 വ്യാഴാഴ്ച

ദീപാവലി (ദീപാവലി) – ഒക്ടോബര്‍ 20 തിങ്കള്‍

ഗുരുനാനാക്കിന്റെ – ജന്മദിനം നവംബര്‍ 5 ബുധനാഴ്ച

ക്രിസ്തുമസ് ദിനം – ഡിസംബര്‍ 25 വ്യാഴാഴ്ച

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിത അവധികള്‍

പുതുവത്സര ദിനം – ജനുവരി 1 ബുധനാഴ്ച

ഗുരു ഗോവിന്ദ് സിംഗിന്റെ ജന്മദിനം – ജനുവരി 6 തിങ്കളാഴ്ച

മകരസംക്രാന്തി/മാഘബിഹു/പൊങ്കല്‍ – ജനുവരി 14 ചൊവ്വാഴ്ച

ബസന്ത് പഞ്ചമി – ഫെബ്രുവരി 2 ഞായറാഴ്ച

ഗുരു രവി ദാസിന്റെ ജന്മദിനം – ഫെബ്രുവരി 12 ബുധനാഴ്ച

ശിവാജി ജയന്തി – ഫെബ്രുവരി 19 ബുധനാഴ്ച

സ്വാമി ദയാനന്ദ സരസ്വതിയുടെ ജന്മദിനം – ഫെബ്രുവരി 23 ഞായറാഴ്ച

ഹോളിക ദഹന്‍ – മാര്‍ച്ച് 13 വ്യാഴാഴ്ച

ദോല്യാത്ര – മാര്‍ച്ച് 14 വെള്ളിയാഴ്ച

രാമനവമി – ഏപ്രില്‍ 16 ഞായറാഴ്ച

ജന്മാഷ്ടമി (സ്മാര്‍ട്ട) – ഓഗസ്റ്റ് വെള്ളിയാഴ്ച

ഗണേശ ചതുര്‍ത്ഥി/വിനായക ചതുര്‍ത്ഥി – ഓഗസ്റ്റ് 27 ബുധനാഴ്ച

തിരുവോണം – സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച

ദസറ (സപ്തമി) – സെപ്റ്റംബര്‍ 29 തിങ്കളാഴ്ച

ദസറ (മഹാഷ്ടമി) – സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച

ദസറ (മഹാനവമി) – ഒക്ടോബര്‍ 1 ബുധനാഴ്ച

മഹര്‍ഷി വാല്മീകിയുടെ ജന്മദിനം – ഒക്ടോബര്‍ 7 ചൊവ്വാഴ്ച

കാരക ചതുര്‍ത്ഥി (കര്‍വാ ചൗത്ത്) – ഒക്ടോബര്‍ 10 വെള്ളിയാഴ്ച

നരക ചതുര്‍ദശി – ഒക്ടോബര്‍ 20 തിങ്കളാഴ്ച

ഗോവര്‍ദ്ധന്‍ പൂജ – ഒക്ടോബര്‍ 22 ബുധനാഴ്ച

ഭായ് ദുജ് – ഒക്ടോബര്‍ 23 വ്യാഴാഴ്ച

പ്രതിഹാര്‍ ഷഷ്ഠി അല്ലെങ്കില്‍ സൂര്യ ഷഷ്ഠി (ഛത് പൂജ) – ഒക്ടോബര്‍ 28 ചൊവ്വാഴ്ച

ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വ ദിനം – നവംബര്‍ 24 തിങ്കളാഴ്ച

ക്രിസ്തുമസ് ഈവ് – ഡിസംബര്‍ 24 ബുധനാഴ്ച

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: