IndiaNEWS

കശ്മീരില്‍ 3 ഭീകരരെ വധിച്ച് സൈന്യം; ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെയാണ് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി ഓപ്പറേഷന്‍ നടത്തിയത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. വെള്ളിയാഴ്ച കഠ്വയിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

കഴിഞ്ഞ ദിവസം കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 2 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. 2 പേര്‍ക്കു പരുക്കേറ്റു. വിപന്‍ കുമാര്‍, അര്‍വിന്ദ് സിങ് എന്നിവരാണു വീരമൃത്യു വരിച്ചത്. ഛത്രൂ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഉച്ചയ്ക്കു മൂന്നരയ്ക്കാണു സേനയും പൊലീസും ചേര്‍ന്നു പരിശോധന തുടങ്ങിയത്. ഇതിനിടെയുണ്ടായ വെടിവയ്പില്‍ 4 സൈനികര്‍ക്കു പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: