CrimeNEWS

കാക്കനാട്ട് യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടി, അക്രമിക്കും വെട്ടേറ്റു

എറണാകുളം: കാക്കനാട് രണ്ടുപേര്‍ക്ക് വെട്ടേറ്റു. പ്രദീപ്, രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് പ്രദീപ് എന്നയാളെ രഞ്ജിത് എന്നയാളും മൂന്നോളം പേരടങ്ങുന്ന സംഘവും ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംഘര്‍ഷത്തിനിടെയാണ് രഞ്ജിത്തിന് വെട്ടേറ്റത്.

കഴിഞ്ഞ ദിവസം രാത്രി വ്യവസായമേഖലയ്ക്ക് സമീപത്തായാണ് സംഭവം. പ്രദീപിന്റെ കഴുത്തിനാണ് വെട്ടേറ്റത്. അതീവഗുരുതരനിലയിലുള്ള ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Signature-ad

മുന്‍വൈരാഗ്യത്തെത്തുടര്‍ന്നാണ് അക്രമണമെന്ന് പോലീസ് പറയുന്നു. കൂടെയുണ്ടായിരുന്നവര്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തിനിടെയാണ് രഞ്ജിത്തിന് വെട്ടേല്‍ക്കുന്നത്. ഇയാളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ആരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: