CrimeNEWS

ജയിലില്‍നിന്ന് പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളില്‍ പീഡനം; ആക്രമിച്ചത് ജയിലില്‍നിന്നു റെയില്‍വേ സ്റ്റേഷനിലേക്ക് ലിഫ്റ്റ് കൊടുത്ത വനിത ജയിലറെ!

ലണ്ടന്‍: ബ്രിട്ടീഷ് ജയിലുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ലേബര്‍ സര്‍ക്കാര്‍ കൊണ്ടു വന്ന ഏര്‍ലി റിലീസ് പദ്ധതി പ്രകാരം തടവറയില്‍ നിന്നും പുറത്തിറങ്ങിയ ഒരു ക്രിമിനല്‍ ഒരു മണിക്കൂറിനകം തന്നെ ലൈംഗിക പീഢന കേസില്‍ പ്രതിയായതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിരം കുറ്റവാളിയായ ഈ 31 കാരന്‍, തനിക്ക് ജയിലില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍ വരെ കാറില്‍ ലിഫ്റ്റ് നല്‍കിയ വനിതാ ജയില്‍ ഓഫീസര്‍ക്ക് നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്. ഇതോടെ, കുറ്റവാളികളെ, ശിക്ഷാകാലം പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി വിട്ടയയ്ക്കുന്ന സര്‍ക്കാര്‍ പദ്ധതിക്ക് എതിരെ കടുത്ത ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.

എസ് ഡു എസ് 40 എന്നറിയപ്പെടുന്ന, ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദിന്റെ ഈ പദ്ധതി പ്രകാരം, ശിക്ഷാ കാലയളവിന്റെ 40 ശതമാനമെങ്കിലും പൂര്‍ത്തിയായവര്‍ക്ക് ജയിലില്‍ നിന്നും മോചനം ലഭിക്കും. ജയിലിലെ അമിതമായ തിരക്ക് മൂലമാണ് പകുതി ശിക്ഷാ കാലാവധിയെങ്കിലും പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിര്‍ദ്ദേശം നിരാകരിച്ച് പിന്നെയും ഇളവ് നല്‍കിയത്. ഈ പദ്ധതി നടപ്പിലാക്കിയ ആദ്യ ദിവസം തന്നെയാണ് ഈ ലൈഗികാത്രിക്രമവും നടന്നിരിക്കുന്നത്.

Signature-ad

കെന്റ്, ഐല്‍ ഓഫ് ഷെപ്പിയിലെ സ്വേല്‍സൈഡ് ജയിലില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരെയുള്ള സിറ്റിംഗ്ബോണ്‍ സ്റ്റേഷനിലേക്ക് ഓഫീസര്‍ നല്‍കിയ ചെറിയൊരു സംഘം ജയില്‍ മോചിതരില്‍ പെട്ട ഒരു വ്യക്തിയാണ് കുറ്റം ചെയ്തത്. ജയിലിലെ രേഖകള്‍ പ്രകാരം ജയില്‍ മോചിതനായ ഇയാള്‍ം രാവിലെ 10.30 ന് ഒരു ഓപ്പറേഷണല്‍ സപ്പോര്‍ട്ട് ഗാര്‍ഡിന്റെ അകമ്പടിയോടെ സിറ്റിംഗ്ബോണ്‍ സ്റ്റേഷനിലേക്കുള്ള ഒരു പൂള്‍ കാറില്‍ കയറിയിട്ടുണ്ട്. ഈ യാത്രയ്ക്കിടയിലാണ് ഇയാള്‍ ഗാര്‍ഡിനെ ആക്രമിച്ചത്.

കാറില്‍ നിന്നെറിങ്ങിയ ഈ അക്രമി എവിടെയുണ്ടെന്നത് ഇതുവരെയും വ്യക്തമല്ല. സ്റ്റേഷനില്‍ വാഹനം നിര്‍ത്തിയ ഉടന്‍ തന്നെ അയാള്‍ ഇറങ്ങുകയും തത്സമയം അവിടെയെത്തിയ, ലണ്ടനിലേക്കുള്ള ട്രെയിനില്‍ കയറി യാത്രയാവുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തൊട്ടടുത്ത ദിവസം ക്രോയ്ഡോണില്‍ വെച്ച് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഈ പദ്ധതി പ്രകാരം മോചിതരായ മറ്റു പലരെയും തിരികെ ജയിലിലടച്ചിട്ടുണ്ട്. മോചിതനായി 36 മണിക്കൂരിനകം പ്രൊബേഷന്‍ ഓഫീസര്‍ക്ക് മുന്‍പില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണ് ഒരാളെ വീണ്ടും ജയിലലടച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: