KeralaNEWS

ഓണാവധി കഴിഞ്ഞുള്ള തിരക്ക്; ട്രെയിനുകളില്‍ ദുരിതയാത്ര

പാലക്കാട്: ഓണാവധി കഴിഞ്ഞ് ഇതര സംസ്ഥാനങ്ങളിലേക്കു മടങ്ങിപ്പോകുന്നവര്‍ക്കു ദുരിത യാത്ര. കേരളത്തില്‍ നിന്നു ചെന്നൈ, ബെംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കു പോകുന്ന ട്രെയിനുകളില്‍ വന്‍ തിരക്ക്. ഇന്നലെ പല ട്രെയിനുകളിലും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വാതില്‍പ്പടിയില്‍ നിന്നാണു യാത്ര ചെയ്തത്. സ്‌പെഷല്‍ ട്രെയിനുകളുടെ കുറവ് യാത്രാ ദുരിതം ഇരട്ടിയാക്കി.

എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് പിന്‍വലിച്ചതും തിരിച്ചടിയായി. ഓണത്തിനു ശേഷം സ്‌പെഷല്‍ ട്രെയിനുണ്ടായിരുന്നതു ബെംഗളൂരുവിലേക്കു മാത്രം. അതും ഒരു സര്‍വീസ് സ്ഥിരം ട്രെയിനുകളില്‍ സ്ലീപ്പര്‍ ഉള്‍പ്പെടെ ടിക്കറ്റുകള്‍ മാസങ്ങള്‍ക്കു മുന്‍പേ കഴിഞ്ഞു. ഓണത്തിനു നാട്ടിലെത്താന്‍ തിരുവോണ തലേന്നു മാത്രമാണു റെയില്‍വേ ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കു സ്‌പെഷല്‍ സര്‍വീസ് അനുവദിച്ചത്.

Signature-ad

കെഎസ്ആര്‍ടിസി ബസുകളിലും തിരക്കുണ്ട്. ചെന്നൈ, ബെംഗളൂരു ഭാഗത്തേക്കു ഇതുവരെ അധിക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടില്ല. ഇതോടെ കോയമ്പത്തൂരിലെത്തിയാണു പലരും ചെന്നൈയിലേക്കു പോകുന്നത്. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കു സ്വകാര്യ ബസുകളെ ആശ്രയിക്കണം. അവസരം മുതലെടുത്തു സ്വകാര്യ ബസുകള്‍ വന്‍ തുക ടിക്കറ്റ് നിരക്കായി ഈടാക്കുന്നുവെന്നു പരാതിയുണ്ട്.

 

Back to top button
error: