KeralaNEWS

ഗുരുവായൂര്‍ നടപ്പന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി; പരാമര്‍ശം ജസ്‌ന സലിമിനെതിരായ ഹര്‍ജിയില്‍, വീഡിയോയ്ക്കും നിയന്ത്രണം

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേരള ഹൈക്കോടതി. മതപരമായ ചടങ്ങുകള്‍ക്കും വിവാഹങ്ങള്‍ക്കും അല്ലാതെ നടപ്പന്തലില്‍ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളോടൊപ്പം എത്തുന്ന വ്‌ലോഗര്‍മാക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ക്ഷേത്ര നടപ്പന്തല്‍ പിറന്നാള്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശ്രീകൃഷ്ണ ഭക്തയായ ചിത്രകാരി ജസ്‌ന സലിം ക്ഷേത്രപരിസരത്ത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ ഈ നിര്‍ണായക ഉത്തരവ്.

Signature-ad

കൃഷ്ണ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധനേടിയ വ്യക്തിയാണ് ജസ്‌ന സലിം. ഈയിടെ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കണ്ണന്റെ ചിത്രം സമ്മാനിച്ചു. അതോടെ ഏറെ പ്രശസ്തയായി. അക്രിലിക് ഷീറ്റില്‍ ഫാബ്രിക് പെയിന്റ് കൊണ്ടാണ് ജസ്ന ഗുരുവായൂരപ്പന്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. കഴിഞ്ഞവര്‍ഷം വിവിധ വലിപ്പത്തിലുള്ള കണ്ണന്റെ 101 ചിത്രങ്ങള്‍ ഒരുമിച്ച് ഗുരുവായൂരില്‍ സമര്‍പ്പിച്ചിരുന്നു.

കുടുംബത്തിന് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ആരോപിച്ച് ജസ്ന സലിം നേരത്തേ രംഗത്തെത്തിയിരുന്നു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്, റോഷന്‍ എന്ന ഓണ്‍ലൈന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ എന്നിവര്‍ക്കെതിരെയാണ് ജസ്ന പരാതി ഉന്നയിച്ചത്.

അടുത്തിടെയാണ് ജന്മദിനാഘോഷത്തിന് ഗുരുവായൂരിലെ നടപ്പന്തലില്‍ വച്ച് കേക്ക് മുറിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

 

Back to top button
error: