Month: September 2024

  • Kerala

    രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്; പാര്‍ലമെന്ററി ജീവിതത്തില്‍നിന്നു വിരമിക്കുമെന്ന വാര്‍ത്ത തള്ളി ശശീന്ദ്രന്‍

    തിരുവനന്തപുരം:  മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേതാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. അതുവരെ ആരും മാറുന്നുമില്ല, ആരും കയറുന്നുമില്ലെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു. പാര്‍ലമെന്ററി ജീവിതത്തില്‍ നിന്നും വിരമിക്കുമെന്ന വാര്‍ത്തകളും ശശീന്ദ്രന്‍ തള്ളി. തോമസ് കെ. തോമസ് മന്ത്രിയാകാന്‍ യോഗ്യനാണോ എന്ന ചോദ്യത്തിനു മന്ത്രിയാകാന്‍ എംഎല്‍എ ആയാല്‍ മതിയെന്നും പ്രത്യേക യോഗ്യതകളൊന്നും ആവശ്യമില്ലെന്നുമായിരുന്നു ശശീന്ദ്രന്റെ മറുപടി. തോമസ് കെ.തോമസ് എംഎല്‍എയ്ക്ക് മന്ത്രിസ്ഥാനത്തേക്ക് എത്താന്‍ ഒരു താല്‍പര്യമുണ്ടായി. കുറച്ചുകാലം അദ്ദേഹത്തിന് മന്ത്രിസ്ഥാനം കൊടുത്തുകൂടെയെന്ന് ശരദ് പവാര്‍ ചോദിച്ചു. നിങ്ങളാണല്ലോ തീരുമാനിക്കേണ്ടത്, ഞാനല്ല എന്നായിരുന്നു എന്റെ മറുപടി. ശരി, അങ്ങനെയാണെങ്കില്‍ ഇത്തരമൊരു താല്‍പര്യം തോമസിനുള്ളത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ശരദ് പവാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയ ശേഷം അദ്ദേഹത്തിന്റെ തീരുമാനം എന്താണെന്ന് അറിഞ്ഞിട്ട് കാര്യങ്ങള്‍ അറിയിക്കാമെന്നാണ് ശരദ് പവാര്‍ പറഞ്ഞത്. 10 മിനിറ്റ് മാത്രമാണ് ചര്‍ച്ച നടന്നതെന്നും ശശീന്ദ്രന്‍ വിശദീകരിച്ചു. സാധാരണ നിലയ്ക്ക് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാണ് മന്ത്രിയെ പിന്‍വലിക്കുന്നത്. പകരം വയ്ക്കുന്ന…

    Read More »
  • Kerala

    ആലപ്പുഴയിലും എംപോക്‌സ് എന്ന് സംശയം; ഒരാളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി

    തിരുവനന്തപുരം: ആലപ്പുഴയില്‍ എംപോക്‌സെന്ന് സംശയം. വിദേശത്ത് നിന്ന് എത്തിയ ഒരാളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കുടുംബം ക്വാറന്റീനിലാണ്. അതേസമയം, എംപോക്‌സ് രോഗലക്ഷണങ്ങളെന്ന സംശയത്തെ തുടര്‍ന്ന് കണ്ണൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചിക്കന്‍ പോക്‌സ് ആണെന്ന് സ്ഥിരീകരിച്ചു. യുവതിയുടെ പരിശോധനാഫലം നെഗറ്റീവായി. സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്ന യുവതിക്കാണ് എംപോക്‌സിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് യുവതിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാവിലെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ എംപോക്‌സ് കേസാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. യു.എ.ഇയില്‍ നിന്ന് എത്തിയ 38കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന് പനിയും ശരീരത്തില്‍ ചിക്കന്‍ പോക്‌സിന് സമാനമായ രീതിയില്‍ തടിപ്പുണ്ടായിരുന്നു. സംശയം തോന്നിയ…

    Read More »
  • NEWS

    ഇറാനുമായി ചേര്‍ന്ന് നെതന്യാഹുവിനെ വധിക്കാന്‍ ഗൂഢാലോചന; ഇസ്രായേലി പൗരന്‍ അറസ്റ്റില്‍

    തെല്‍ അവിവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഇസ്രായേലി പൗരനെ അറസ്റ്റ് ചെയ്തു. തെക്കന്‍ നഗരമായ അഷ്‌കെലോണില്‍ നിന്നുള്ള മോതി മാമന്‍(73) എന്ന വ്യവസായിയാണ് അറസ്റ്റിലായത്. നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളെ വധിക്കാന്‍ ഇറാന്‍ രഹസ്യാന്വേഷണ സംഘം ഇയാളെ നിയോഗിച്ചെന്നാണ് ഇസ്രായേല്‍ പറയുന്നത്. രണ്ടു തവണ മോതി ഇറാന്‍ സന്ദര്‍ശിച്ചെന്നും പണം പറ്റിയെന്നും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഷിന്‍ ബെത്തും ഇസ്രായേലി പൊലീസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ദീര്‍ഘകാലം തുര്‍ക്കിയില്‍ താമസിച്ചിരുന്ന മാമന്‍ തുര്‍ക്കി, ഇറാനിയന്‍ പൗരന്മാരുമായി ബിസിനസ് ബന്ധം പുലര്‍ത്തിയിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ മോതി മാമന്‍ രണ്ട് തുര്‍ക്കിഷ് പൗരന്മാരുടെ ഇടനിലയില്‍ ഇറാനില്‍ താമസിക്കുന്ന കോടീശ്വരനായ എഡ്ഡിയുമായി കൂടിക്കാഴ്ചയ്ക്ക് സമ്മതം മൂളി. ഇയാളുടെ പ്രതിനിധികളായ രണ്ടുപേരുമായാണ് മാമന്‍ കൂടിക്കാഴ്ച നടത്തിയത്. തുര്‍ക്കിയിലെ സിറിയന്‍ അതിര്‍ത്തിക്ക് സമീപമുള്ള നഗരമായ സമന്‍ദാഗിലായിരുന്നു കൂടിക്കാഴ്ച. അവിടെ വച്ച്…

    Read More »
  • Crime

    ഒന്‍പത് മാസമായി വാടക നല്‍കിയില്ല, കട താഴിട്ടുപൂട്ടി; ഉടമയെ വടിവാളിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു

    തൃശൂര്‍: ചാലക്കുടിയില്‍ വാടക സംബന്ധിച്ച തര്‍ക്കത്തിനിടെ കടയുടമയെ വടിവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. എറണാകുളം സ്വദേശിയുമായ അലഷ്യകോടത്ത് വീട്ടില്‍ മില്‍ട്ടന്(46) ആണ് വെട്ടേറ്റത്. മേലൂര്‍ സ്വദേശി കൂരന്‍ വീട്ടില്‍ വര്‍ഗീസ്(72) ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനി ഉച്ചയോടെയായിരുന്നു സംഭവം. നോര്‍ത്ത് ജങ്ഷനില്‍ മില്‍ട്ടന്റെ ഉടമസ്ഥതിയുള്ള കടമുറി വാടകക്കെടുത്ത വര്‍ഗീസ് രണ്ട് വര്‍ഷമായി റോസ് ഒപ്റ്റിക്കല്‍സ് എന്ന കണ്ണട വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു. ഒമ്പത് മാസമായി വര്‍ഗീസ് വാടക നല്‍കിയിരുന്നില്ല. ഇത് സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായും പറയുന്നു. കഴിഞ്ഞ ദിവസം മില്‍ട്ടന്‍ കടമുറി മറ്റൊരു താഴിട്ട് പൂട്ടി. ഇത് സംബന്ധിച്ച തര്‍ക്കമാണ് വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലും കലാശിച്ചത്. വാക്കേറ്റത്തിനിടെ വര്‍ഗീസ് കയ്യില്‍ കരുതിയിരുന്ന വടിവാള്‍ ഉപയോഗിച്ച് മില്‍ട്ടനെ വെട്ടി. മില്‍ട്ടന് ചെവിക്ക് മുറിവേറ്റിട്ടുണ്ട്. ഇയാള്‍ക്കൊപ്പം വന്ന ബന്ധു സേവ്യാറിനും പരിക്കുണ്ട്. വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച വര്‍ഗീസിനെ നാട്ടുകാര്‍ വരുതിയിലാക്കി കെട്ടിയിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.…

    Read More »
  • Crime

    കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ അതിക്രമിച്ചു കയറി കേടുപാടുകള്‍ വരുത്തി; യുവാവ് പിടിയില്‍

    ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ അതിക്രമിച്ചുകയറി കേടുപാടുകള്‍ വരുത്തിയ കേസില്‍ യുവാവ് പിടിയില്‍. അരൂക്കുറ്റി തൊട്ടുചിറ വീട്ടില്‍ ടി.എം. അക്ഷയ്(24) നെ ആണ് പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സെപ്റ്റംബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരൂക്കുറ്റി മാത്താനം ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കൊല്ലത്തേക്കുള്ള ‘ടൗണ്‍ ടു ടൗണ്‍’ കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ കയറിയ യുവാവ് വയറിങ് വലിച്ച് പൊട്ടിക്കുകയും ലൈറ്റുകളുടെ സ്വിച്ചുകളും മറ്റുപകരണങ്ങളും നശിപ്പിക്കുകയുമായിരുന്നു.

    Read More »
  • Kerala

    ഉരുളയ്ക്കുപ്പേരിയായി മറുപടി: പിന്നോട്ടില്ലെന്ന് അൻവർ, ‘മുഖ്യമന്ത്രിയെ ഉപദേശകർ തെറ്റിധരിപ്പിച്ചു; പോരാട്ടം തുടരും’

         മുഖ്യമന്ത്രി പിണറായി വിജയനും പി.വി അൻവർ എംഎൽഎയും തമ്മിലുള്ള വാഗ്വാദം മൂർഛിക്കുന്നു. ‘താൻ പഴയ കോൺഗ്രസുകാരനാണ്, ഇഎംഎസും പഴയ കോൺഗ്രസുകാരനാണ്  അദ്ദേഹം കെപിസിസി സെക്രട്ടറിയായിരുന്നു.’ ഉരുളയ്ക്കുപ്പേരി പോലെ അൻവർ പിണറായി വിജയനെ ഇന്ന് ഓർമ്മിപ്പിച്ചു. പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവർ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചിരിക്കുകയാണെന്നും  പി.വി അൻവർ മാധ്യമങ്ങളോടു പറഞ്ഞു. ‘‘സുജിത്ത് ദാസിന്റെ ഫോൺ ചോർത്തിയത് ചെറ്റത്തരമാണെന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ അതു പുറത്തുവിടാതെ രക്ഷയില്ലായിരുന്നു. മുഴുവൻ ഫോൺ സംഭാഷണവും പുറത്തുവിട്ടിട്ടില്ല. അതുകൂടി പുറത്തുവിട്ടാൽ ഈ പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യം വഷളാകും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പുനപരിശോധിക്കണം. തെറ്റിധാരണ മാറുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റം വരും’’ അൻവർ പ്രതീക്ഷ പ്രകടിപ്പിച്ചു. ‘‘തെളിവുണ്ടായിട്ടും എല്ലാം തിരയുകയാണ്. തിരയട്ടെ, നമുക്ക് നോക്കാം. സ്വർണക്കടത്ത് കേസിലെ പ്രതികളെ മഹത്വവൽക്കരിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതും അദ്ദേഹത്തിന്റെ തെറ്റിധാരണയാണ്. രാജ്യം അനുശാസിക്കുന്ന നിയമം അനുസരിച്ച് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിനു വിവരം ലഭിച്ചാൽ…

    Read More »
  • LIFE

    കളരിപ്പയറ്റിൻ്റെ ഹൃദയത്തിലേക്ക് ഒരു സിനിമായാത്ര- “ലുക്ക് ബാക്ക് ബിയോണ്ട് ദി ബ്ലേഡ്സ്” സെപ്തംബർ 27 ന് തിയേറ്ററുകളിൽ എത്തും

    പുരാതന ഇന്ത്യൻ ആയോധന കലയായ കളരിപ്പയറ്റിനെ പര്യവേക്ഷണം ചെയ്തുകൊണ്ട് പ്രശസ്ത ചലച്ചിത്രകാരൻ രഞ്ജൻ മുള്ളാട്ട് സംവിധാനം ചെയ്ത ഒരു ഇംഗ്ലീഷ് ചിത്രമാണ് ‘ലുക്ക് ബാക്ക് – ബിയോണ്ട് ദ ബ്ലേഡ്സ്’. പത്മശ്രീ ജേതാവും ആദരണീയനായ ഗുരുവും കളരിപ്പയറ്റിൻ്റെ അഭ്യാസിയുമായ മീനാക്ഷി അമ്മ അഭിനയിക്കുകയും രണ്ട് തവണ ദേശീയ അവാർഡ് നേടിയ സംഗീതസംവിധായകൻ ഡോ. ഹംസലേഖ സൗണ്ട് ട്രാക്ക് അവതരിപ്പിക്കുകയും ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷകളോടെ ഈ വരുന്ന സെപ്തംബര് 27 നു തിയേറ്ററുകളിലേക്ക് എത്തുകയാണ്. വ്യക്തിത്വ വളർച്ച, സാംസ്കാരിക പൈതൃകം, പ്രാചീന പാരമ്പര്യങ്ങളുടെ പരിവർത്തന ശക്തി എന്നിവയുടെ കൂടിച്ചേരൽ ആണ് ഈ സിനിമയുടെ പ്രമേയമായെത്തുന്നത്. കളരിപ്പയറ്റിൻ്റെ ഇതുവരെ കാണാത്ത അപൂർവ കാഴ്ച്ച ചിത്രത്തിൽ നമുക്ക് കാണാം. സാധാരണ ആയോധന കല സിനിമകളിൽ നിന്ന് വ്യത്യസ്തമായി, ഈ സിനിമ കളരിപ്പയറ്റിൻ്റെ സമഗ്രതയെ ആവും തുറന്നു കാണിക്കുക എന്നാണ് ചിത്രത്തിന്റെ അണിയറക്കാർ അവകാശപ്പെടുന്നത്. ഒരു ആക്ഷൻ ത്രില്ലെർ ആയാണ് ചിത്രമൊരുക്കിയത്. എന്നാൽ പൂർണ്ണമായും…

    Read More »
  • Kerala

    പി ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനം, അദ്ദേഹത്തിന്റെ പക്കല്‍ തെറ്റില്ല; അന്‍വറെ തള്ളി മുഖ്യമന്ത്രി

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് ശശി. പാര്‍ട്ടി നിയോഗിച്ച് തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യങ്ങളും അദ്ദേഹത്തിന്റെ പക്കലില്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നു. ഇക്കാര്യത്തില്‍ ഒരു പരിശോധനയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘കൊടുക്കുന്ന പരാതികള്‍ അതേപോലെ സ്വീകരിച്ച് നടപടിയെടുക്കാന്‍ അല്ല പി ശശി അവിടെ ഇരിക്കുന്നത്. ഈ സര്‍ക്കാരിന് നിയമപ്രകാരം എടുക്കാന്‍ കഴിയുന്ന നടപടികള്‍ മാത്രം സ്വീകരിക്കുന്നതിനാണ് അദ്ദേഹം ഇരിക്കുന്നത്. അല്ലാത്ത നടപടി സ്വീകരിച്ചാല്‍ ശശിയല്ല, ആരായാലും ആ ഓഫീസില്‍ ഇരിക്കാന്‍ സാധിക്കില്ല. നിയമപ്രകാരമുള്ള നടപടികള്‍ മാത്രമേ സ്വീകരിക്കാന്‍ പറ്റൂ. നിയമപ്രകാരം സ്വീകരിക്കാന്‍ കഴിയാത്ത എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ സ്വാഭാവികമായി ചെയ്തിട്ടുണ്ടാകില്ല. ചെയ്യാത്തതിനുള്ള വിരോധം വച്ച് വിളിച്ച് പറഞ്ഞാല്‍ അതിന്റെ പേരില്‍ ആരെയും മാറ്റില്ല.’-…

    Read More »
  • Crime

    സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റംചെയ്തു; സിപിഎം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

    തിരുവനന്തപുരം: കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്തെന്ന് പരാതിയില്‍ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ വെള്ളനാട് ശശി അറസ്റ്റില്‍. ആര്യനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ പ്രതിക്കെതിരെ ആര്യനാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. അരുണ്‍ എന്നയാളിന്റെ കടയിലാണ് സംഭവമുണ്ടായത്. അരുണിന്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. സംഭവം വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച സുകന്യയുടെ മകന്‍ മൊഹിത്തിന്റെ കയ്യില്‍നിന്ന് ശശി മൊബൈല്‍ ഫോണ്‍ തട്ടിയെറിയുന്നതും വീഡിയോയില്‍ കാണാം. കുട്ടി കരഞ്ഞതോടെ സ്ത്രീകള്‍ ശശിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ശശി സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് കടയുടമ ആര്യനാട് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, റോഡില്‍നിന്ന് ബോര്‍ഡ് മാറ്റാന്‍ പറഞ്ഞ തന്നെ കടയില്‍ ഉണ്ടായിരുന്നവരാണ് കയ്യേറ്റം ചെയ്തതെന്ന് ശശി…

    Read More »
  • Kerala

    മകനെ യാത്രയാക്കി വിമാനത്താവളത്തില്‍നിന്ന് മടങ്ങിവരവേ അപകടം; അമ്മയ്ക്കും സഹോദരനും ദാരുണാന്ത്യം

    പത്തനംതിട്ട: പുനലൂര്‍-പത്തനംതിട്ട റോഡില്‍ കാര്‍ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശികളായ വാസന്തി (50), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്. വാസന്തിയുടെ ഭര്‍ത്താവ് സുരേഷ്, ബന്ധു സിബിന്‍ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മകന്‍ സുമിത്തിനെ യാത്രയാക്കി വിമാനത്താവളത്തില്‍ നിന്ന് മടങ്ങിവരവേ കൂടല്‍ ഇഞ്ചപ്പാറ ജങ്ഷനില്‍വച്ച് വാസന്തിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ശനിയാഴ്ച ഒരു മണിയോടെയായിരുന്നു അപകടം. വാഹനം ഓടിച്ച വിപിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മാലദ്വീപിലേക്ക് പോകുകയായിരുന്ന സുമിത്തിനെ യാത്രയാക്കുന്നതിനാണ് മാതാപിതാക്കളായ വാസന്തി, സുരേഷ് സഹോദരന്‍ വിപിന്‍, ബന്ധു സിബിന്‍ എന്നിവര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. മടക്കയാത്രയില്‍ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
Back to top button
error: