KeralaNEWS

സൂചികുത്താനിടയില്ലാതെ വേണാട്; രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു

കൊച്ചി: വേണാട് എക്‌സ്പ്രസില്‍ തിരക്കിനെ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. കഴിഞ്ഞ ദിവസവും ഒരു യാത്രക്കാരി ട്രെയിനില്‍ കുഴഞ്ഞുവീണിരുന്നു. മെമു ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യവുമായി യാത്രക്കാര്‍ രംഗത്തെത്തി.

നേരത്തെയും വേണാട് എക്‌സ്പ്രസില്‍ സമാനസംഭവമുണ്ടായിട്ടുണ്ട്. 2022 ഏപ്രിലില്‍ മാവേലിക്കരയില്‍ നിന്ന് എറണാകുളത്തേക്ക് ജനറല്‍ കോച്ചില്‍ യാത്ര ചെയ്ത യുവതിക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അവധി ദിനങ്ങള്‍ക്കു ശേഷമുള്ള തിങ്കള്‍ ആയതിനാല്‍ ട്രെയിനില്‍ വലിയ തിരക്കായിരുന്നു. ഏറ്റുമാനൂര്‍ കഴിഞ്ഞതോടെയാണ് യുവതിക്ക് അസ്വസ്ഥത ഉണ്ടായത്. ട്രെയിന്‍ വൈക്കം റോഡ് സ്റ്റേഷനിലേക്ക് അടുത്തപ്പോള്‍ ഗാര്‍ഡിനെ പ്രശ്‌നമറിയിച്ചു. അടുത്ത സ്റ്റേഷനായ പിറവം റോഡില്‍ ട്രെയിന്‍ നിര്‍ത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: