CrimeNEWS

കൂട്ടുകച്ചവടത്തില്‍ സാമ്പത്തിക ബാധ്യത; പുതുക്കോട്ടയില്‍ അഞ്ചംഗ കുടുംബം കാറില്‍ മരിച്ചനിലയില്‍

ചെന്നൈ: സേലം സ്വദേശികളായ അഞ്ചംഗ കുടുംബത്തെ പുതുക്കോട്ടയ്ക്കടുത്ത് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണു ജീവനൊടുക്കിയതെന്നു വ്യക്തമാക്കുന്ന കത്ത് കാറിനുള്ളില്‍നിന്നു ലഭിച്ചു. ഇവര്‍ വിഷം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്?മോര്‍ട്ടത്തിനായി പുതുക്കോട്ട ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

വ്യവസായി മണികണ്ഠന്‍ (50), ഭാര്യ നിത്യ (48), മണികണ്ഠന്റെ അമ്മ സരോജ (70), മക്കളായ ധീരന്‍ (20), നിഹാരിക (22) എന്നിവരാണു മരിച്ചത്. പുതുക്കോട്ട നമനസമുദ്രത്ത് റോഡരികില്‍ ഇന്നലെ രാവിലെ സംശയാസ്പദമായ രീതിയില്‍ കാര്‍ കിടക്കുന്നത് കണ്ടതിനെ തുടര്‍ന്നു നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു.

Signature-ad

കാറിന്റെ വാതില്‍ തകര്‍ത്തു പൊലീസ് നടത്തിയ പരിശോധനയിലാണു കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സേലത്ത് എസ്എം മെറ്റല്‍സ് എന്ന സ്ഥാപനം നടത്തിയിരുന്ന മണികണ്ഠന്‍ കൃഷ്ണഗിരി, നാമക്കല്‍ എന്നിവിടങ്ങളില്‍ ചെമ്പുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിയിരുന്നുവെന്നും കൂട്ടുകച്ചവടത്തെ തുടര്‍ന്നു വലിയ സാമ്പത്തിക ബാധ്യത ഉണ്ടായതായും പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: