റിയാദ്: തൃശൂര്‍ നെല്ലായി വയലൂര്‍ ഇടശ്ശേരി ദിലീപിന്റെയും ലീനയുടെയും മകള്‍ ഡെല്‍മ ദിലീപ് (26) മദീനയില്‍ നിര്യാതയായി. മദീനയിലെ അല്‍മുവാസാത്ത് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു. ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണാണ് മരണം. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഡെന്ന ആന്റണി സഹോദരിയാണ്.