IndiaNEWS

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെന്തില്‍ ബാലാജിക്ക് ജാമ്യം

ചെന്നൈ: സര്‍ക്കാര്‍ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി വി. സെന്തില്‍ ബാലാജിക്ക് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നല്‍കിയത്. ജസ്റ്റിസ് എ.എസ്. ഓഖ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.

2011 മുതല്‍ 2015 വരെ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) സര്‍ക്കാരിന്റെ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക്, എഞ്ചിനീയര്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്കെതിരായ കേസ്.

Signature-ad

2023 ജൂണ്‍ 13നാണ് അറസ്റ്റ് ചെയ്തത്. 18 മണിക്കൂറോളം ചോദ്യം ചെയ്തത ശേഷമായിരുന്നു അറസ്റ്റ്. തുടര്‍ച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെ അറസ്റ്റ് ചെയ്ത് എട്ടുമാസത്തിന് ശേഷം സെന്തില്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. സ്റ്റാലിന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു സെന്തില്‍. നിലവില്‍ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് സെന്തില്‍ ബാലാജി.

ഫെബ്രുവരി 28ന് മദ്രാസ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ബാലാജി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ നേരത്തെ മൂന്ന് തവണ ചെന്നൈയിലെ സെഷന്‍സ് കോടതി തള്ളിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: