CrimeNEWS

21 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ 15 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 21 വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ വിധിച്ച് പോക്‌സോ കോടതി. ഷിയോമി ജില്ലയിലെ ഒരു സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന യംകെന്‍ ബഗ്രയെയാണ് ശിക്ഷിച്ചത്.

ബാഗ്ര സ്‌കൂള്‍ വാര്‍ഡനായിരിക്കെ 2019 നും 2022 നും ഇടയില്‍ നടന്ന ലൈംഗികാതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സ്‌കൂളിലെ മുന്‍ ഹിന്ദി അധ്യാപകന്‍ മാര്‍ബോം എന്‍ഗോംദിര്‍, മുന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സിംഗ്തുങ് യോര്‍പെന്‍ എന്നിവരെയും കോടതി ശിക്ഷിച്ചു. ഇരുവര്‍ക്കും 20 വര്‍ഷത്തെ കഠിനതടവാണ് വിധിച്ചത്.

Signature-ad

6 മുതല്‍ 12 വയസ് വരെയുള്ള 15 പെണ്‍കുട്ടികളെയും ആറ് ആണ്‍കുട്ടികളെയും 1-5 ക്ലാസില്‍ നിന്നുള്ള കുട്ടികളെയുമാണ് ബാഗ്ര പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്. ഷിയോമി, വെസ്റ്റ് സിയാങ് ജില്ലകളിലെ പൊലീസ് സംഘങ്ങളാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് പിന്നീട് അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഏറ്റെടുത്തു.

പീഡനത്തിനിരയായ രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ 2022 നവംബറില്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അരുണാചല്‍ പ്രദേശ് വിമന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി (എപിഡബ്ല്യുഡബ്ല്യുഎസ്) ഉള്‍പ്പെടെയുള്ള സിവില്‍ സൊസൈറ്റി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: