LIFELife Style

സ്വന്തമായി സമ്പാദിച്ച്, സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് വിവാഹം! പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം

ടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. വിവാഹം ലളിതമായി നടത്തിയ ദിയ കൃഷ്ണ അതിനുശേഷമുള്ള റിസപ്ഷന്‍ ചടങ്ങുകളെല്ലാം ഒഴിവാക്കിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ കുറച്ച് അതിഥികള്‍ മാത്രമാണ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.

ഇപ്പോഴിതാ ലളിതമായ വിവാഹത്തിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ദിയ. യുട്യൂബില്‍ പങ്കുവെച്ച വ്ളോഗിലാണ് വിവാഹത്തെ കുറിച്ചും ഒരുക്കത്തെ കുറിച്ചുമെല്ലാം ദിയ സംസാരിക്കുന്നത്. സിംപിളാണെന്ന് കാണിക്കാനല്ല സാരിയും മേക്കപ്പും കുറച്ചതെന്നും തനിക്ക് അതെല്ലാം ചെയ്യാന്‍ മടിയായിട്ടാണെന്നും ദിയ കൃഷ്ണ പറയുന്നു.

Signature-ad

‘മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിളിച്ചിട്ടാണ് രാവിലെ എഴുന്നേറ്റത്. എന്റെ വീട്ടിലെ ബാക്കി എല്ലാവരും നന്നായി ഒരുങ്ങുന്നവരാണ്. മുടിയൊക്കെ സ്റ്റൈല്‍ ചെയ്യുന്നവരാണ്. എന്നാല്‍ എനിക്ക് ഇതിലൊന്നും വലിയ താത്പര്യമില്ല. ഞാന്‍ സിംപിളാണെന്ന് കാണിക്കാനല്ല. എനിക്ക് ഇതെല്ലാം ചെയ്യാന്‍ മടിയായതുകൊണ്ടാണ്. കണ്ണാടിയില്‍ നോക്കുമ്പോള്‍ ബെറ്റര്‍ എന്ന ഫീലേ വരാന്‍ പാടുള്ളൂ. അതിനപ്പുറം എനിക്ക് ഇഷ്ടമല്ല’-ദിയ വീഡിയോയില്‍ പറയുന്നു. അതേ ഹോട്ടലിലെ തൊട്ടടുത്ത റൂമിലാണ് അശ്വിനും കുടുംബവും സുഹൃത്തുക്കളും താമസിച്ചത്. വിവാഹ ദിവസം രാവിലെ എഴുന്നേറ്റ് തയ്യാറാകുന്ന അശ്വിനേയും ദിയ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

ആദ്യം മണ്ഡപത്തിലേക്ക് എത്തുന്ന അശ്വിനേയും കുടുംബത്തേയും ദിയയുടെ കുടുംബം സ്വീകരിക്കുന്നതും മാതാപിതാക്കളുടെ കൈ പിടിച്ച് ദിയ വേദിയിലേക്ക് വരുന്നതുമെല്ലാം വീഡിയോയില്‍ കാണാം. അശ്വിന്റെ അമ്മ ദിയയ്ക്ക് ബ്രേസ്ലെറ്റ് സമ്മാനിച്ചതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

വിവാഹത്തിനുശേഷം അശ്വിന്റെ വീട്ടിലെത്തിയ ദിയ അവിടെ കുറച്ച് സമയമാണ് ചെലവഴിച്ചത്. അതിനുശേഷം ഇരുവരും ഹോട്ടല്‍ റൂമിലേക്ക് മടങ്ങി. ഹോട്ടല്‍ റൂമില്‍ നവദമ്പതികള്‍ക്കായി ഒരുക്കിയ സര്‍പ്രൈസ് സമ്മാനങ്ങളും ദിയ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

വിവാഹത്തിനുശേഷം ഓണ്‍ലൈന്‍ മാധ്യമങ്ങളെ കണ്ടപ്പോഴും ലളിതമായി നടത്തിയ വിവാഹത്തെ കുറിച്ചാണ് അശ്വിനും ദിയയും സംസാരിച്ചത്. താരങ്ങള്‍ ആരും വന്നില്ലേ എന്ന ചോദ്യത്തിനും ദിയ മറുപടി നല്‍കിയിരുന്നു. ‘എന്റെ വീട്ടിലെ ഓരോ അംഗവും താരങ്ങളാണ്. ഇനി മറ്റൊരു താരത്തിന്റെ ആവശ്യമില്ലല്ലോ’ എന്നാണ് ചിരിയോടെ ദിയ പറഞ്ഞത്.

ദിയയുടെ വിവാഹശേഷം കൃഷ്ണ കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. ജോലി ചെയ്ത് സമ്പാദിച്ച പണംകൊണ്ട് ദിയ സ്വന്തം വിവാഹം നടത്തിയതില്‍ ഒരു അച്ഛനെന്ന നിലയിലുള്ള അഭിമാനമാണ് കൃഷ്ണകുമാര്‍ പങ്കുവെച്ച കുറിപ്പിലുള്ളത്.

‘ജീവിതത്തില്‍ എല്ലാം സംഭവിക്കുന്നതാണ്… നടന്നതും, നടക്കുന്നതും, നടക്കാന്‍ പോകുന്നതും..പെണ്മക്കളെ ശാക്തീകരിക്കാന്‍, അവര്‍ക്കു സ്വാതന്ത്ര്യം നല്‍കാന്‍, നമുക്ക് ശെരിയെന്നു തോന്നിയ കാര്യങ്ങള്‍ അവരിലേക്ക് പകര്‍ന്ന് നല്‍കാന്‍ കുടുംബ ജീവിതത്തിന്റെ ആരംഭകാലത്തു തന്നെ മനസ്സില്‍ തോന്നി.. നമ്മള്‍ പറഞ്ഞുകൊടുത്തത് കുറച്ചൊക്കെ അവര്‍ മനസ്സിലാക്കി.. ബാക്കി അവര്‍, അവരുടെ ജീവിത അനുഭവത്തില്‍ നിന്നും നേടിയെടുത്തു.. അവര്‍ അവരുടെ ഇഷ്ടമുള്ള തൊഴില്‍ തിരഞ്ഞെടുത്തു. കഠിനധ്വാനത്തിനൊപ്പം അവരുടെ ജോലി ആസ്വദിച്ചു ചെയ്തു, ചെയ്തുകൊണ്ടിരിക്കുന്നു…. ദൈവാനുഗ്രഹം കൂടി വന്നപ്പോള്‍ അവര്‍ക്കു സ്വന്തംകാലില്‍ നില്‍ക്കാനുള്ള കെല്‍പ്പും പ്രകൃതി ഒരുക്കി കൊടുത്തു..

നാല് മക്കളില്‍ രണ്ടാമത്തെ മകളായ ദിയയുടെ വിവാഹം കഴിഞ്ഞപ്പോള്‍ മനസ്സിലൂടെ സന്തോഷവും സുഖവും ഉള്ള പല ചിന്തകള്‍ കടന്നു പോയി.. കുടുംബത്തിലെ എല്ലാവരോടുമൊപ്പം ഈ മംഗള കര്‍മങ്ങള്‍ കാണുവാനും പങ്കെടുക്കുവാനുമുള്ള ആയുസ്സും ആരോഗ്യവും തന്ന ആ അദൃശ്യ ശക്തിക്കു നന്ദി പറയാന്‍ മാത്രമാണ് ഇപ്പോള്‍ മനസ്സില്‍ തോന്നുന്നത് ..ഒപ്പം ഞങ്ങളുടെ കുടുംബത്തെ ഇഷ്ടപെടുന്ന എല്ലാ സഹോദരങ്ങള്‍ക്കും, ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു… ഒരിക്കല്‍ കൂടി നന്ദി..’-കൃഷ്ണ കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇതിന് താഴെ നിരവധി പേരാണ് ദിയ കൃഷ്ണയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. ഈ അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും മനോഹരമായ വിവാഹമെന്നും ഇത്രയും സിംപിളായും റിലാക്സ് ആയുമാണ് വിവാഹം നടത്തേണ്ടതെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. സ്വന്തമായി സമ്പാദിച്ച്, സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള വിവാഹമാണ് ദിയ നടത്തിയതെന്നും അത് എല്ലാവര്‍ക്കും മാതൃകയാക്കാവുന്നതാണെന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: