Month: August 2024

  • Crime

    അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞ്! ബലാത്സംഗക്കേസ് റദ്ദാക്കി കോടതി

    ചെന്നൈ: ആദ്യകുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞു പിറന്നു. ഇതേത്തുടര്‍ന്ന് കുഞ്ഞിന്റെ അച്ഛനെതിരായ ബലാത്സംഗക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ‘യുദ്ധത്തിലും പ്രണയത്തിലും നിയമങ്ങളൊന്നുമില്ല’എന്നു പറഞ്ഞാണ് ജസ്റ്റിസ് എന്‍. ശേഷസായി പ്രതിയെ കുറ്റവിമുക്തനാക്കിയത്. കടലൂര്‍ സ്വദേശിയായ അവിവാഹിതയായ യുവതി ഗര്‍ഭിണിയായതോടെയാണ് ഇവരുമായി ബന്ധമുണ്ടായിരുന്ന യുവാവിനെതിരേ 2014-ല്‍ ബലാത്സംഗക്കേസ് വന്നത്. ഡി.എന്‍.എ. പരിശോധനയില്‍ കുട്ടി പ്രതിയുടേതെന്നു തെളിഞ്ഞു. കടലൂരിലെ മഹിളാ സെഷന്‍സ് കോടതി 2015-ല്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ് വിധിച്ചു. ഇതിനെതിരേ 2017-ല്‍ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അതിജീവിതയുമായി താന്‍ പലതവണ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരിക്കല്‍പ്പോലും അവര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. അപ്പീലില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആദ്യ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കും എന്ന പ്രശ്നം ഉയര്‍ന്നത്. ഇക്കാര്യം പ്രതിയും അതിജീവിതയും ചര്‍ച്ചചെയ്ത് തീരുമാനിക്കട്ടേയെന്ന് കോടതി നിര്‍ദേശിച്ചു. ചര്‍ച്ചകള്‍ക്കിടെ അതിജീവിതയ്ക്ക് രണ്ടാമതൊരു കുഞ്ഞുകൂടി ജനിച്ചു. കുഞ്ഞിന്റെ അച്ഛന്‍ പ്രതി തന്നെയാണെന്ന് കോടതി തീര്‍ച്ചപ്പെടുത്തി. ഇതോടെയാണ് ഹൈക്കോടതി ബലാത്സംഗക്കേസ് റദ്ദാക്കിയത്.…

    Read More »
  • Kerala

    അര്‍ജുനായി തിരച്ചില്‍; ഈശ്വര്‍ മല്‍പെ പുഴയില്‍, ഒരു ലോഹഭാഗം കൂടി കണ്ടെത്തി

    ബംഗളുരു: ഉത്തര കര്‍ണാടക ദേശീയ പാതയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിച്ചു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി. തിരച്ചിലില്‍ ഒരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയത് കണ്ടെയ്‌നറുടെ ലോക്ക് ആകാമെന്ന് ഉടമ മനാഫ് പറഞ്ഞു. ഇന്നലത്തെ തിരച്ചിലില്‍ ലോറിയുടെ ജാക്കി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പുഴയില്‍ അനുകൂല സാഹചര്യമാണുള്ളത്. ജലനിരപ്പും ഒഴുക്കും കുറവാണ്.രാവിലെ നാവികസേനയുടെ വിദ?ഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടം ഇതിന് അനുമതി നല്‍കിയില്ല. എന്നാല്‍ പിന്നീട് സ്ഥലം എം.എല്‍.എയും മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫും ഇടപെട്ട് ഈശ്വര്‍ മല്‍പെയെ ഇവിടെയെത്തിക്കുകയായിരുന്നു.  

    Read More »
  • Crime

    വാതം കുറുന്തോട്ടിക്കും! പൊലീസ് ഹൈടെക്‌സെല്‍ മുന്‍ മേധാവിയെ കുടുക്കി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം; നഷ്ടമായത് ഏഴ് ലക്ഷം രൂപ

    കൊല്ലം: പൊലീസ് ഹൈടെക്‌സെല്‍ മുന്‍ മേധാവി ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി പരാതി. കെഎപി അടൂര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സ്റ്റാര്‍മോന്‍ പിള്ളയില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തില്‍ കൊല്ലം സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരാളെ കസ്റ്റഡിയില്‍ എടുത്തു. ഓണ്‍ലൈന്‍ ട്രേഡിങ് ഇടനില കമ്പനിയില്‍ ഏഴുലക്ഷം രൂപ ഇദ്ദേഹം നിക്ഷേപിച്ചിരുന്നു. കമ്പനി വ്യാജമാണെന്ന ബോധ്യപ്പെട്ട ഉടന്‍ പരാതി നല്‍കുകയായിരുന്നു. സംഘത്തിലെ രണ്ടുപേര്‍ മലപ്പുറത്ത് പിടിയിലായതായി സൂചനയുണ്ട്. സൈബര്‍ പൊലീസിന്റെ ഇടപെടലില്‍ പകുതിയിലേറെ തുക വീണ്ടെടുത്തതായാണ് വിവരം. സ്റ്റാര്‍മോന്‍ പിള്ളയെ അപരിചിതനായ ഒരാള്‍ ഷെയര്‍ മാര്‍ക്കറ്റ് ബിസിനസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കി. പിന്നീട് സെബിയുടെ അംഗീകാരമുള്ള ഏജന്‍സി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.  

    Read More »
  • Kerala

    ജൂത വനിതകള്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ ബോര്‍ഡുകള്‍ നശിപ്പിച്ച കേസ്; തുടര്‍ നടപടികള്‍ക്ക് സ്റ്റേ

    കൊച്ചി: ഫോര്‍ട്ട്കൊച്ചിയില്‍ സ്ഥാപിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ ബോര്‍ഡുകള്‍ നശിപ്പിച്ച കേസില്‍ ഓസ്‌ട്രേലിയന്‍ സ്വദേശിയായ ജൂത വനിതയ്‌ക്കെതിരേ പോലീസെടുത്ത കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മട്ടാഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ സാറ ഷെലന്‍സ്‌കി മിഷേല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഇടക്കാല ഉത്തരവ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ഫോര്‍ട്ട്കൊച്ചി സന്ദര്‍ശിക്കാനെത്തിയ യുവതി പലസ്തീന്‍ അനുകൂല ബോര്‍ഡുകള്‍ കീറുകയായിരുന്നു. സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതിയോടെയാണ് മടങ്ങിയത്. ഇതിനുശേഷമാണ് കേസ് റദ്ദാക്കാനായി ഹര്‍ജി നല്‍കിയത്.  

    Read More »
  • Crime

    ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ? കുഞ്ഞിനെ ഡോണ വീഡിയോകോളിലൂടെ അച്ഛനെ കാണിച്ചെന്ന് പൊലീസ്

    ആലപ്പുഴ: ചോരക്കുഞ്ഞിനെ മറവു ചെയ്ത സംഭവത്തില്‍ മാതാവ് പാണാവള്ളി സ്വദേശി ഡോണ ജോജി (22) ആശുപത്രി വിട്ടശേഷം വിശദമായി ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. പ്രസവിച്ച ശേഷം കുഞ്ഞിനെ പിതാവ് തോമസ് ജോസഫി(24)നു വീഡിയോ കോളിലൂടെ ഡോണ കാണിച്ചു കൊടുത്തെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. അപ്പോള്‍ ജീവന്‍ ഉണ്ടായിരുന്നെന്നാണു സൂചന. 24 മണിക്കൂറിനു ശേഷമാണു കുഞ്ഞിനെ തകഴിയില്‍ പാടവരമ്പത്ത് തോമസും സുഹൃത്ത് തകഴി സ്വദേശി അശോക് ജോസഫും ചേര്‍ന്നു മറവു ചെയ്തത്. മരണം സംഭവിക്കാവുന്ന രീതിയില്‍ കുഞ്ഞിനെ കൈകാര്യം ചെയ്തുവെന്ന ജാമ്യമില്ലാ കുറ്റമാണു റിമാന്‍ഡിലുള്ള 3 പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. തോമസിനെയും അശോകിനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ആലപ്പുഴ ജില്ലാ ജയിലിലുള്ള പ്രതികളെ ഇന്നു കസ്റ്റഡിയില്‍ വിട്ടുകിട്ടുമെന്നാണു സൂചന. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന ഡോണയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. രഹസ്യമായി വീട്ടില്‍ പ്രസവിച്ച യുവതി രണ്ടു ദിവസത്തിനു ശേഷം ചികിത്സ തേടിയപ്പോഴാണു…

    Read More »
  • Crime

    ഡ്യൂട്ടിക്കിടെ വനിത പൊലീസികാരിയെ തല്ലി; സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍

    ഇടുക്കി: ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തൊടുപുഴ മുട്ടം സ്റ്റേഷനിലെ സിപിഒ വെങ്ങല്ലൂര്‍ സ്വദേശി സിനാജിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് തൊടുപുഴ സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥയെ സിനാജ് മര്‍ദിച്ചത്. ഡ്യൂട്ടിക്കിടെ വനിത ഉദ്യോഗസ്ഥയെ മര്‍ദിച്ചതിനും സേനയ്ക്ക് അവമതിപ്പുണ്ടാക്കിയതിനുമാണ് നടപടി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൊടുപുഴ സിഐയ്ക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമാകും തുടര്‍നടപടി. എന്നാല്‍, മര്‍ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് സൂചന. എന്നിരുന്നാലും രഹസ്യാന്വേഷണവിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അച്ചടക്കനടപടിയെടുത്തിരിക്കുന്നത്.

    Read More »
  • India

    ഹെര്‍ണിയ ശസ്ത്രക്രിയക്കെത്തിയ യുവാവിന്റെ വയറ്റില്‍ ഗര്‍ഭാശയവും അണ്ഡവും…!

    ലഖ്‌നൗ: ഹെര്‍ണിയ ശസ്ത്രക്രിയക്കെത്തിയ യുവാവിന്റെ വയറ്റില്‍ സ്ത്രീ പ്രത്യുത്പാദന അവയവങ്ങള്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് ഡോക്ടര്‍മാരെ ഞെട്ടിച്ച സംഭവമുണ്ടായത്. ഗര്‍ഭാശയവും അണ്ഡാശയവും ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് 46 കാരനായ രാജ്ഗിര്‍ മിസ്ത്രി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹെര്‍ണിയയാണ് വയറുവേദനയുടെ കാരണമെന്ന് മനസിലായ ഡോക്ടര്‍മാര്‍ ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.രണ്ട് കുട്ടികളുടെ പിതാവായ മിസ്ത്രിക്ക് കുറച്ച് നാളായി വയറ്റില്‍ ശക്തമായ വേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയില്‍ അടിവയറ്റിലെ മാംസകഷ്ണം മറ്റ് ആന്തരാവയവങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായും അതുമൂലം ഹെര്‍ണിയ ഉണ്ടായതായും ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ ചികിത്സക്കായി ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിലെത്തുകയായിരുന്നു. ബിആര്‍ഡി മെഡിക്കല്‍ കോളജിലെ പ്രൊഫസര്‍ ഡോ.നരേന്ദ്ര ദേവിന്റെ നേതൃത്വത്തിലാണ് മിസ്ത്രിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അപ്പോഴാണ് മിസ്ത്രിയുടെ വയറ്റിലെ മാംസക്കഷ്ണം ഗര്‍ഭപാത്രമാണെന്നും അതിനോട് ചേര്‍ന്ന് ഒരു അണ്ഡാശയമാണെന്നും കണ്ടെത്തിയത്. ഇവയും പിന്നീട് നീക്കം ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം രാജ്ഗിര്‍ മിസ്ത്രി പൂര്‍ണ ആരോഗ്യവാനാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ജന്മനാ…

    Read More »
  • Crime

    മകള്‍ ആത്മഹത്യ ചെയ്തുവെന്ന് ഫോണ്‍കോള്‍; ആശുപത്രിയിലെത്തിയ പിതാവ് കണ്ടത് നഗ്നമായ മൃതദേഹം

    കൊല്‍ക്കത്ത: ബംഗാളില്‍ ആര്‍.കെ. കര്‍ മെഡിക്കല്‍ കോളേജില്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബത്തോട് ആദ്യഘട്ടത്തില്‍ പോലീസ് അറിയിച്ചത് മകള്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നുവെന്ന് കുടുംബം. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തണമെന്നും മകള്‍ ആത്മഹത്യ ചെയ്തു എന്നും അറിയിച്ചായിരുന്നു ആശുപത്രിയില്‍ നിന്ന് കോള്‍ വന്നതെന്ന് കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു. എന്നാല്‍ മൂന്ന് മണിക്കൂറോളം ആരേയും അകത്ത് കടത്താതെ പുറത്ത് കാത്ത് നിര്‍ത്തിയെന്നും കുടുംബം ആരോപിച്ചു. ആദ്യഘട്ടത്തില്‍ ആത്മഹത്യ എന്ന് വരുത്തിത്തീര്‍ത്ത കൊല്‍ക്കത്ത പോലീസ് പിന്നീട് തിരുത്തുകയായിരുന്നു. മകളെ ഒരുനോക്ക് കാണണമെന്ന് ആശുപത്രി അധികൃതരോട് വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍ കേണപേക്ഷിച്ചു. എന്നാല്‍ അവര്‍ മൂന്നു മണിക്കൂറോളം മാതാപിതാക്കളെ കാത്തുനിര്‍ത്തിയെന്നും ഡോക്ടറുടെ ബന്ധു പറഞ്ഞു. മൂന്ന് മണിക്കൂറിന് ശേഷം അകത്തോട്ട് പോകാന്‍ പിതാവിന് അവര്‍ അനുമതി നല്‍കി. അകത്തേക്ക് പോയി തിരിച്ചെത്തിയ പിതാവിന്റെ ഫോണില്‍ മകളുടെ ഫോട്ടോ എടുക്കാന്‍ അനുവദിച്ചിരുന്നു. അവളുടെ ശരീരത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല. അവളുടെ കാലുകള്‍ 90 ഡിഗ്രിയില്‍…

    Read More »
  • Kerala

    പരിശീലനത്തിന് ചെലവിട്ടത് ലക്ഷങ്ങള്‍; നെഹ്‌റു ട്രോഫിയില്‍ അനിശ്ചിതത്വം, സിബിഎല്‍ റദ്ദാക്കി

    ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ അനിശ്ചിതത്വം തുടരുകയും സിബിഎല്‍ ഉപേക്ഷിക്കുകയും ചെയ്തതോടെ ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെയുള്ള കളിവള്ളങ്ങള്‍ തിരികെ മാലിപ്പുരയിലേക്കു കയറി. കൊട്ടും കുരവയും, ആരവങ്ങളുമായി നീരണഞ്ഞ വള്ളങ്ങള്‍ നിരാശയോടെയാണു നാട്ടുകാര്‍ തിരികെ കയറ്റി വയ്ക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരു മാസത്തില്‍ അധികമായി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന മുഖ്യധാര ക്ലബ്ബുകളുടെ ഉള്‍പ്പെടെയുള്ള തുഴച്ചില്‍ താരങ്ങള്‍ പരിശീലനം ഉപേക്ഷിച്ചു മടങ്ങി. പണ്ഡിറ്റ് ജവാഹര്‍ ലാല്‍ നെഹ്‌റുവിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ലോകപ്രശസ്ത നെഹ്‌റു ട്രോഫി ജലോത്സവം വയനാട് ദുരന്തത്തില്‍ മുങ്ങിയതോടെയാണു വള്ളംകളി തകിടം മറിഞ്ഞത്. കാര്യങ്ങള്‍ അനിശ്ചിതമായി നീണ്ടതോടെ വിദേശത്തുനിന്നും, സ്വദേശത്തു നിന്നും എത്തിയ തുഴച്ചിലുകാര്‍ അവരവരുടെ സ്ഥലങ്ങളിലേക്കു മടങ്ങി. ഇതോടെയാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യുകയും പരിശീലനത്തിനായി കൊണ്ടുപോകുകയും ചെയ്ത വള്ളങ്ങള്‍ മടക്കി കൊണ്ടുവന്ന് മാലിപ്പുരകളിലേക്കു കയറ്റി തുടങ്ങിയത്.ചാംപ്യന്‍സ് ബോട്ട് ലീഗില്‍പെട്ട ജലരാജാക്കന്മാരായ വള്ളങ്ങളെ മാസങ്ങള്‍ക്കു മുന്‍പു തന്നെ മുഖ്യധാരാ ക്ലബ്ബുകള്‍ ഏറ്റെടുത്തിരുന്നു. 25 ലക്ഷം മുതല്‍ ഒരു കോടി രൂപയ്ക്കു വരെയാണ് ചുണ്ടന്‍വള്ളത്തിന്റെ സമിതികളും…

    Read More »
  • Kerala

    റെഡ് അലര്‍ട്ട്! നാളെ ബെവ്കോ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല

    തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി. കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും ബെവ്കോയ്ക്ക് അവധിയാണ്.    

    Read More »
Back to top button
error: