LocalNEWS

10,000 രൂപയ്ക്ക് അമ്മ പിഞ്ചുകുഞ്ഞിനെ വിറ്റു; കൈമാറിയത് സീരിയല്‍ നടിക്കും ഭര്‍ത്താവിനും

വയനാട്: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ മാതാവ് 10,000 രൂപയ്ക്ക് തിരുവനന്തപുരം സ്വദേശികള്‍ക്കു വിറ്റു. വില്‍പ്പനയ്ക്ക് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ആശാവര്‍ക്കര്‍, കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാര്‍ എന്നിവര്‍ക്കെതിരേ വൈത്തിരി പോലീസ് കേസെടുത്തു. വയനാട്ടില്‍നിന്ന് ഓഗസ്റ്റ് 11-നാണ് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ആശാവര്‍ക്കറെ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വൈത്തിരി പോലീസ് മാതാവിനെയും കുഞ്ഞിനെയും ഞായറാഴ്ച വയനാട്ടിലെത്തിച്ചു. കുട്ടി സി.ഡബ്‌ള്യു.സി.യുടെ സംരക്ഷണയിലാണ്.

പൊഴുതന പഞ്ചായത്തിലെ പിണങ്ങോട് ഊരംകുന്നില്‍ താമസിക്കുന്ന യുവതിയുടെ രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് വിറ്റത്. ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് 18-ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് (സി.ഡബ്‌ള്യു.സി.)ക്ക് റിപ്പോര്‍ട്ട് നല്‍കി. സി.ഡബ്‌ള്യു.സി. ചെയര്‍മാന്റെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് കുട്ടിയെയും മാതാവിനെയും തിരുവനന്തപുരത്തു നിന്ന് കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ സീരിയല്‍ നടി മായ സുകു, ഭര്‍ത്താവ് സുകു എന്നിവര്‍ക്കാണ് കുഞ്ഞിനെ കൈമാറിയത്.

Signature-ad

ദമ്പതിമാരോട് വൈത്തിരി പോലീസ് സ്റ്റേഷനില്‍ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ക്ക് നോട്ടീസ് നല്‍കുമെന്നും പോലീസ് അറിയിച്ചു. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയാണ് യുവതി. ഇവര്‍ മുന്‍പ് അത്തിമൂലയില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ വാര്‍ഡിന്റെ ചുമതല വഹിച്ചിരുന്നയാളാണ് ആരോപണ വിധേയയായ ആശാ വര്‍ക്കര്‍

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: