കൊച്ചി: സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് നടപടി. ഇന്‍ഫോപാര്‍ക്ക് പോലീസാണ് കേസെടുത്തത്.
വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു അഖില്‍ മാരാരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. താന്‍ അവര്‍ക്ക് വീടുകള്‍ വെച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അഖില്‍ മാരാരുടെ പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.