Month: August 2024

  • India

    പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

    കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവിനെ സി.ഒ.പി.ഡി. (ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്)യും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു.

    Read More »
  • Crime

    യുവാവിനെ കൊല്ലാന്‍ കാമുകിയുടെ ക്വട്ടേഷന്‍; കലിപ്പായത് കടം വാങ്ങിയ പണം മടിക്കിച്ചോദിച്ചത്

    തിരുവനന്തപുരം: യുവാവിനെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ പൊലീസിന്റെ പിടിയില്‍. ആക്രമണത്തിന് ശേഷം ചെന്നൈയിലേക്ക് കടന്നുകളഞ്ഞ പ്രതികളുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നത്. കേസില്‍ തിരുവനന്തപുരം വെമ്പായം സ്വദേശി ദീപക് (31), കവടിയാര്‍ സ്വദേശി അല്‍ അമീന്‍ (34), മുട്ടത്തറ പരവന്‍കുന്ന് സ്വദേശി ദിലീപ് (30) എന്നിവരാണ് പിടിയിലായത്. ചെന്നൈ സ്വദേശി അരുണ്‍കുമാറിനും സുഹൃത്ത് അനൂപിനുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഓഗസ്റ്റ് മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. മാറനല്ലൂര്‍ ഗോവിന്ദപുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു അരുണ്‍ കുമാറും സഹോദര്‍ മാര്‍ട്ടിനും. മാര്‍ട്ടിന്റെ കാമുകി പ്രീതിക്ക് 50,000 രൂപ കടം കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ചതിലെ പ്രതികാരത്തെത്തുടര്‍ന്നാണ് മാര്‍ട്ടിനേയും സഹോദരന്‍ അരുണിനേയും കൊലപ്പെടുത്താന്‍ യുവതി ക്വട്ടേഷന്‍ നല്‍കിയത്. പ്രതികളുമായി നേരിട്ട് ബന്ധപ്പെട്ടാണ് പ്രീതി ക്വട്ടേഷന്‍ പറഞ്ഞുറപ്പിച്ചത്. അരുണ്‍കുമാറിനേയും സുഹൃത്ത് അനൂപിനേയും ഓട്ടോറിക്ഷയിലെത്തിയ 15-ഓളം പേരടങ്ങുന്ന സംഘം വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയായിരുന്നു. മാരകായുധങ്ങളുപയോഗിച്ച് അരുണ്‍കുമാറിന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചശേഷമാണ് ഇവര്‍ കടന്നുകളഞ്ഞത്. മാറനല്ലൂര്‍ എസ്.എച്ച്.ഒയുടെ…

    Read More »
  • Crime

    സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച് അസഭ്യം പറച്ചില്‍ പതിവ്: അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗം, അറസ്റ്റ്

    ആലപ്പുഴ: വെണ്‍മണിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗം നടത്തിയ യുവാവ് അറസ്റ്റില്‍. പുന്തല മേലാപറമ്പില്‍ വിനീഷ് മോഹനാണ് അറസ്റ്റിലായത്. പൊലീസ് സ്റ്റേഷനിലേക്ക് സ്ഥിരമായി വിളിച്ച് അസഭ്യം പറയുന്നതിനെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് എത്തിയത്. വീട്ടിലെത്തിയ പൊലീസ് സംഘത്തിനു നേരെ അപ്രതീക്ഷിത അക്രമം അഴിച്ചുവിടുകയായിരുന്നു. ചെങ്ങന്നൂരിനു സമീപം വെണ്‍മണിയില്‍ ബുധനാഴ്ച രാവിലെയാണു സംഭവം. വിനീഷ് സ്റ്റേഷനിലെ ഫോണില്‍ സ്ഥിരമായി വിളിച്ച് അസഭ്യം പറയുകയും എസ്എച്ച്ഒയുടെ ഔദ്യോഗിക ഫോണില്‍ വിളിച്ചു വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇത് അന്വേഷിക്കാന്‍ വീട്ടില്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ പെപ്പര്‍ സ്പ്രേ ഉപയോഗിക്കുകയായിരുന്നു. എസ്എച്ച്ഒ എം.സി. അഭിലാഷ്, സിപിഒ ശ്യാം എന്നിവര്‍ക്കു നേരെയായിരുന്നു പെപ്പര്‍ സ്‌പ്രേ ആക്രമണം. തുടര്‍ന്നു മറ്റു പൊലീസുകാര്‍ ചേര്‍ന്നു വിനീഷിനെ കീഴ്‌പ്പെടുത്തി. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവാവിന് ഏതെങ്കിലും തരത്തില്‍ മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുകയാണ്. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനു തടസം സൃഷ്ടിക്കുക, പൊലീസുകാരെ അക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

    Read More »
  • Kerala

    പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്; നജീബ് കാന്തപുരത്തിന് എം.എല്‍.എയായി തുടരാം

    മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയം ഹൈക്കോടതി ശരിവച്ചു. നജീബിന് എം.എല്‍.എയായി തുടരാം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നല്‍കിയ ഹരജിയിലാണ് വിധി. ജസ്റ്റിസ് സി.എസ് സുധ അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയില്‍ മുന്നൂറോളം വോട്ടുകള്‍ തനിക്ക് ലഭിക്കേണ്ടതെന്നുമായിരുന്നു കെ.പി മുഹമ്മദ് മുസ്തഫയുടെ വാദം. 38 വോട്ടുകള്‍ക്കാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരം വിജയിച്ചത്. തപാല്‍ ബാലറ്റുകളടങ്ങിയ പെട്ടികളില്‍ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഞ്ചാം ടേബിളില്‍ എണ്ണിയ 482 സാധുവായ ബാലറ്റുകള്‍ കാണാനില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ വ്യക്തമാക്കി. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവര്‍ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്…

    Read More »
  • Kerala

    എആര്‍ ക്യാംപില്‍ എസ്ഐമാര്‍ തമ്മില്‍ കൈയാങ്കളി; ഷര്‍ട്ട് വലിച്ചുകീറി, ഭക്ഷണപ്പൊതികള്‍ വലിച്ചെറിഞ്ഞു

    തിരുവനന്തപുരം: നന്ദാവനം എആര്‍ ക്യാംപില്‍ എസ്ഐമാര്‍ തമ്മില്‍ കൈയാങ്കളി. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണസമയത്ത് ഓഫീസേഴ്‌സ് ബാരക്കിലായിരുന്നു സംഭവം. ഷര്‍ട്ട് വലിച്ചുകീറിയും കഴുത്തിന് കുത്തിപ്പിടിച്ചും ഭക്ഷണപ്പൊതികള്‍ വലിച്ചെറിഞ്ഞും പരസ്പരം അസഭ്യം പറഞ്ഞുമായിരുന്നു ഏറ്റുമുട്ടല്‍. നിരവധി പൊലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു എസ്ഐമാരുടെ ഏറ്റുമുട്ടല്‍. എആര്‍ ക്യാംപിനുള്ളിലെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു കൈയാങ്കളിയിലേക്കെത്തിയത്. ഒരാള്‍ ഇപ്പോഴത്തെ ക്ഷേത്രഭാരവാഹിയും മറ്റേയാള്‍ മുന്‍ ഭാരവാഹിയുമാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. ഇരുവരെയും കമന്‍ഡാന്റ് വിളിച്ചുവരുത്തി അന്വേഷണം നടത്തി. കൈയാങ്കളിയുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എആര്‍ ക്യാംപ് അധികൃതര്‍ അറിയിച്ചു. മുമ്പും ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികളുണ്ടായിരുന്നതായി ക്യാംപിലെ പൊലീസുകാര്‍ പറയുന്നു. ബാരക്കിലിരുന്ന് മദ്യപിച്ചതിനും മെസ്സില്‍ ഭക്ഷണത്തിന് പണം നല്‍കാത്തതിനും ഇവര്‍ക്കെതിരെ പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് ഇതിലൊരാളെ ഡ്യൂട്ടിയിടുന്ന ചുമതലയില്‍ നിന്ന് നാലുമാസം മുമ്പ് കമ്മിഷണര്‍ മാറ്റിനിറുത്തിയിരുന്നു.

    Read More »
  • Crime

    29 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു; അച്ഛന്‍ അറസ്റ്റില്‍

    പത്തനംതിട്ട: 29 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ അച്ഛന്‍ അറസ്റ്റില്‍. അടൂര്‍ ഏഴംകുളം നെടുമണ്‍ പത്മവിലാസം വീട്ടില്‍ അനന്തകൃഷ്ണ(26)നെയാണ് അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാത്രി ഏട്ടിന് അനന്തകൃഷ്ണന്റെ ഭാര്യ താമസിക്കുന്ന പറക്കോട് ബ്ലോക്ക്പടിയിലുള്ള വാടകവീട്ടില്‍വെച്ചാണ് സംഭവം. മദ്യപിച്ചെത്തിയ അനന്തകൃഷ്ണന്‍ ഭാര്യയുടേയും ഭാര്യാ മാതാവിന്റെയും മുന്‍പില്‍വെച്ച് കട്ടിലില്‍ കിടന്ന കുഞ്ഞിന്റെ ഇരു കാലിലും പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി. ഇതുകണ്ട് നിലവിളിച്ച കുഞ്ഞിന്റെ അമ്മ കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി. തുടര്‍ന്ന് വീട്ടുകാര്‍ അടൂര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അനന്തകൃഷ്ണനെ പിടികൂടി. ഈ സമയം ഇയാള്‍ പോലീസിനെ അസഭ്യം വിളിക്കുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയുംചെയ്തു. തുടര്‍ന്ന് മല്‍പ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തി ജീപ്പില്‍ കയറ്റി.സ്റ്റേഷനിലേക്ക് വരുംവഴിയാണ് അനന്തകൃഷ്ണന്‍ പോലീസ് ജീപ്പിന്റെ പുറകിലെ ചില്ല് തല വെച്ചും കൈകൊണ്ടും ഇടിച്ചുപൊട്ടിച്ചത്. അനന്തകൃഷ്ണന്‍ പതിവായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. മുന്‍പും അനന്തകൃഷ്ണന്റെ ഉപദ്രവം സംബന്ധിച്ച് ഭാര്യയും മാതാപിതാക്കളും…

    Read More »
  • Crime

    മുന്‍ ഭര്‍ത്താവിനെതിരേ ഓണ്‍ലൈന്‍ അപവാദ പ്രചാരണം; വീട്ടമ്മ 15 ലക്ഷം നല്‍കണം

    ന്യൂഡല്‍ഹി: മുന്‍ ഭര്‍ത്താവിനെതിരെ ഓണ്‍ലൈനില്‍ നിരന്തരം അപവാദം പ്രചരിപ്പിച്ചെന്ന മാനനഷ്ടക്കേസില്‍ വീട്ടമ്മ 15 ലക്ഷവും പലിശയും നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് ഡല്‍ഹി സാകേത് ജില്ലാകോടതി. വിവാഹമോചനത്തിന് ശേഷവും മുന്‍ഭാര്യ ഇമെയില്‍ തുടങ്ങിയവയിലൂടെ തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നാണ് ഡല്‍ഹി സ്വദേശിയായ മുന്‍ ഭര്‍ത്താവിന്റെ പരാതി. വ്യാജ ആരോപണങ്ങളുന്നയിച്ച് കോടതികളില്‍ ഹര്‍ജികളും നല്‍കുന്നു. മുന്‍ഭാര്യ സുഹൃത്തുക്കളോട് ഇമെയിലില്‍ തനിക്കും അമ്മയ്ക്കുമെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ അറിയിക്കുന്നു. ജോലിസ്ഥലത്തേക്കും ഇമെയില്‍ അയയ്ക്കുന്നു. നിരന്തരമായ മാനസിക പീഡനത്തില്‍ രോഗബാധിതനായെന്നും, ശസ്ത്രക്രിയക്ക് വേണ്ടി വന്നെന്നും മുന്‍ഭര്‍ത്താവ് വ്യക്തമാക്കി. ആറുലക്ഷം രൂപ ശസ്ത്രക്രിയക്ക് ചെലവായി. മകളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും പരാതിപ്പെട്ടു. തന്നെ മനപ്പൂര്‍വ്വം ദ്രോഹിക്കാനാണ് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് മാനനഷ്ടക്കേസ് നല്‍കിയതെന്ന് വീട്ടമ്മ വാദിച്ചു. രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച ജഡ്ജി സുനില്‍ ബേനിവാളിന് മുന്‍ഭര്‍ത്താവിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമായി. 15 ലക്ഷം രൂപയും, ഒന്‍പത് ശതമാനം പലിശയും സഹിതം നല്‍കണമെന്നും ഉത്തരവിട്ടും.    

    Read More »
  • India

    പത്തുവര്‍ഷത്തിനിടെ ഇ.ഡി കേസുകളില്‍ ശിക്ഷ ലഭിച്ചത് ഒരു ശതമാനത്തില്‍ താഴെ മാത്രം

    ന്യൂഡല്‍ഹി: രാജ്യത്ത് പത്തുവര്‍ഷത്തിനിടെ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിക്ഷ ലഭിച്ചത് ഒരു ശതമാനത്തില്‍ താഴെ മാത്രം . യുഎപിഎ കേസുകളില്‍ കുറ്റവിമുക്തരാക്കപ്പെട്ടവരുടെ എണ്ണം ശിക്ഷിക്കപ്പെട്ടതിന്റെ ഇരട്ടിയിലധികമാണ്. പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഹൈദരാബാദ് ലോക്സഭാ എംപിയും AIMIM അധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിയുടെ ചോദ്യത്തിന് മറുപടിയായാണ് യുഎപിഎ,പിഎംഎല്‍എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്.കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5297 ആണ്.ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ശിക്ഷിക്കപ്പെട്ടത് 40 പേര്‍ മാത്രം. 2014 മുതല്‍ 2024 വരെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഡല്‍ഹിയിലാണ്. 132 രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഇ ഡി കേസെടുത്തത്. പക്ഷെ ശിക്ഷിച്ചത് ഒരാളെ മാത്രം. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നും 13 കേസുകള്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2014 മുതല്‍ യുഎപിഎ പ്രകാരം ഇതുവരെ രാജ്യത്ത് 8,719 കേസുകള്‍ രജിസ്റ്റര്‍…

    Read More »
  • Crime

    ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി തോക്കുമായി സ്‌കൂളിലെത്തി; സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു

    ആലപ്പുഴ: തോക്കുമായി സ്‌കൂളില്‍ എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു. ആലപ്പുഴ നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടാ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. വെടിവെപ്പില്‍ ആര്‍ക്കും സാരമായ പരിക്കില്ല. ചൊവ്വാഴ്ച ഉച്ചയോടെ സര്‍ക്കാര്‍ സ്‌കൂളിനു മുന്നിലെ റോഡരികില്‍ വച്ചായിരുന്നു വെടിവെപ്പ്. വിദ്യാര്‍ഥികള്‍ തമ്മില്‍ സ്‌കൂള്‍വളപ്പില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കാണ് അടിപിടിയിലെത്തിയത്. ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിന് പുറത്തിറങ്ങിയ കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു. തുടര്‍ന്ന് വെടിവെച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്ണും കത്തിയും കണ്ടെടുത്തു. വേറെ രണ്ടു വിദ്യാര്‍ഥികളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നുപേര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് ജുവനൈല്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കി. കുട്ടികള്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാകണം.  

    Read More »
  • Crime

    കള്ളപ്പണക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണി: ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ 15 ലക്ഷം തട്ടി

    പത്തനംതിട്ട: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധ്യക്ഷന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. 15 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയത്. സിബിഐയില്‍ നിന്നാണ് എന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുകയും കള്ളപ്പണക്കേസില്‍ പ്രതിയാണെന്ന് പറഞ്ഞ് വ്യാജരേഖകള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം രണ്ടിനാണ് സിബിഐയില്‍ നിന്നാണെന്ന് പറഞ്ഞ് മാര്‍ കൂറിലോസിന് ഒരു വിഡിയോ കോള്‍ വരുന്നത്. മുംബൈ സ്വദേശി നരേഷ് ഗോയല്‍ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മാര്‍ കൂറിലോസ് പ്രതിയാണെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. വ്യാജ രേഖകള്‍ കാണിക്കുകയും ചെയ്തു. മുംബൈയിലെ ബാങ്കില്‍ മാര്‍ കൂറിലോസിന്റെ പേരില്‍ അക്കൗണ്ടുണ്ടെന്നും ഇതില്‍നിന്നു കള്ളപ്പണ ഇടപാടുകള്‍ നടന്നെന്നും പ്രതി 2 മൊബൈല്‍ നമ്പരുകളില്‍നിന്നു വിളിച്ചു തെറ്റിദ്ധരിപ്പിച്ചു. ഓണ്‍ലൈന്‍ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. കേസില്‍നിന്ന് ഒഴിവാക്കാന്‍ 15 ലക്ഷം പിഴ അടയ്ക്കാനും ആവശ്യപ്പെട്ടു. ഡല്‍ഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്കാണു പണം പോയത്.…

    Read More »
Back to top button
error: