LIFELife Style

നാല് തുളസിയില കൊണ്ട് പ്രമേഹവും ബിപിയും നിയന്ത്രിക്കാം

രോഗങ്ങള്‍ക്ക് പ്രകൃതി നല്‍കുന്ന പരിഹാരവഴികള്‍ പലതുമുണ്ട്. ആയുര്‍വേദം ഇത്തരത്തില്‍ പ്രകൃതിയോട് ഇണങ്ങി നില്‍കുകന്ന ചികിത്സാരീതിയായത് കൊണ്ടുതന്നെ പ്രകൃതിയില്‍ നിന്നുള്ള പല ഉല്‍പന്നങ്ങള്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇത്തരത്തില്‍ ആയുര്‍വേദത്തില്‍ ഉപയോഗിച്ച് വരുന്ന ഒന്നാണ് തുളസി. ഇത് നമ്മുടെയെല്ലാം വീടുകളില്‍ കണ്ടുവരുന്ന ഒന്നാണ്. പൂജാദികര്‍മങ്ങള്‍ക്ക് മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളാലും സമ്പുഷ്ടമാണ് ഈ തുളസിയില. പല രോഗങ്ങള്‍ക്കും ഇത് മരുന്നായി ഉപയോഗിയ്ക്കാറുമുണ്ട്. തുളസിയില പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് പല രോഗങ്ങള്‍ക്കും മരുന്നായി മാറാറുമുണ്ട്. ഏറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു സസ്യമാണ് തുളസി. ഇതിന്റെ ഇലകള്‍ ആയുര്‍വേദത്തിലും പ്രകൃതിചികിത്സാരീതിയിലുമെല്ലാം തന്നെ പല രീതിയിലും ഉപയോഗപ്പെടുത്താറുമുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണം നല്‍കുന്ന ഒന്നാണ് തുളസി.

സ്ട്രെസ്
പല മഴക്കാലരോഗങ്ങളേയും തടയാനും വൈറല്‍ അണുബാധകള്‍ ചെറുക്കാനുമെല്ലാം തുളസി പല രീതിയിലും ഉപയോഗിച്ച് വരാറുണ്ട്. ആന്റി ഓക്സിഡന്റ്, ആന്റിഫംഗല്‍, ആന്റിസെപ്റ്റിക്, ആന്റി ബാക്റ്റീരിയല്‍ സവിശേഷതകള്‍ തുളസിയിലയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണിത്. പല ലൈഫ്സ്‌റ്റൈല്‍ രോഗങ്ങളേയും ചെറുക്കാനും തുളസിയ്ക്ക് കഴിവുണ്ട്. രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും പല തരത്തിലുള്ള ചര്‍മ്മ രോഗങ്ങള്‍ സുഖപ്പെടുത്താനും തുളസി ഏറെ ഉത്തമമാണ്. കൂടാതെ, ശരീരത്തിലെ സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് സാധാരണ നിലയില്‍ നിലനിര്‍ത്താന്‍ തുളസി സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. യാതൊരു പാര്‍ശ്വഫലവും ഉണ്ടാക്കാത്ത ഔഷധസസ്യമാണ് ഇത്.

Signature-ad

നാല് തുളസിയിലകള്‍
ഇതിനായി വേണ്ടത് നാലേ നാല് തുളസിയിലകള്‍ ആണ്. അധികം മൂത്തതോ അതോ വല്ലാതെ തളിരോ ആയ ഇലകള്‍ പാടില്ല. ഇടത്തരം ഇലകള്‍ എടുക്കുക. ഇത് തലേന്ന് രാത്രി സന്ധ്യക്ക് മുന്നേ പറിച്ചെടുക്കുന്നതാണ് നല്ലത്. തുളസിയിലകള്‍ സന്ധ്യയ്ക്ക് ശേഷം പറിയ്ക്കാന്‍ പാടില്ലെന്നു പറയും. ഇത് ഇവയുടെ ഗുണം കളയുമെന്നാണ് ആരോഗ്യപരമായ രീതിയിലെ ഒരു വിശകലനം. ഇതിന് വിശ്വാസപരമായ മറ്റു വശങ്ങളുമുണ്ട്. തുളസിയില നല്ലതുപോലെ കഴുകി രണ്ടു ഗ്ലാസ് വെളളത്തില്‍ ഇട്ടു വയ്ക്കുക. ഇത് അടച്ച് രാത്രി മുഴുവന്‍ വയ്ക്കണം. പിറ്റേന്ന് രാവിലെ കൈ കൊണ്ട് ഈ തുളസിയില ഈ വെളളത്തില്‍ ഞെരടിച്ചേര്‍ത്ത് രണ്ടു ഗ്ലാസ് വെള്ളം ചെറുചൂടില്‍ ഒരു ഗ്ലാസ് വെള്ളമാകുന്നത് വരെ തിളപ്പിയ്ക്കണം. ഇത് വാങ്ങി വച്ച് ഇളംചൂടോടെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് ദിവസവും ചെയ്യാവുന്നതാണ്.

രോഗങ്ങള്‍ വരാതിരിക്കാന്‍
ഇത് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. പല രോഗങ്ങള്‍ക്കും പരിഹാരമാകുന്ന ഒന്നാണ് ഈ പ്രത്യേക തുളസി വെള്ളം. ഇത് തൊണ്ടവേദന പോലുള്ള അസ്വസ്ഥതകള്‍ മാറാന്‍ നല്ലതാണ്.മലബന്ധം പോലുളള പ്രശ്നങ്ങള്‍ എങ്കില്‍ നല്ല ശോധന നല്‍കാന്‍ കഴിയുന്ന ഒരു വഴിയാണിത്. കൊളസ്ട്രോള്‍, പ്രമേഹം എ്ന്നിവയുള്ളവര്‍ക്ക് ഇത് നല്ലൊരു പരിഹാരവഴിയാണ്. പല്ലിന്റെ ആരോഗ്യത്തിനും വായ്നാറ്റം അകറ്റാനുമെല്ലാം ഇതേറെ ഗുണകരമാണ്. സൈനസൈറ്റിസ്, അലര്‍ജി, ജലദോഷം അല്ലെങ്കില്‍ മൈഗ്രെയ്ന്‍ എന്നിവ മൂലമുണ്ടാകുന്ന തലവേദന തടയാനും ഇത് സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍-ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയ തുളസിയില പനി, ജലദോഷം, മൂക്കടപ്പ് തുടങ്ങി പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കാറുമുണ്ട്. രോഗങ്ങള്‍ വരാതെയിരിയ്ക്കാന്‍ തുളസിച്ചായ പോലുള്ളവ നല്ലതാണ്.

രക്തശുദ്ധിക്ക്
ശരീരത്തിന് രക്തശുദ്ധി വരുത്താന്‍ ഈ പ്രത്യേക വെള്ളത്തിന് സാധിക്കും.ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇതേറെ ഗുണകരമാണ്. രക്തശുദ്ധിയില്ലാത്തതാണ് പലപ്പോഴും ചര്‍മ പ്രശ്നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട കാരണം. ചര്‍മത്തിലെ മുഖക്കുരു പോലുള്ള പല പ്രശ്നങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നാണ്. ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാനും ഇതേറെ നല്ലതാണ്. ഇതിലെ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ മുഖക്കുരു, പാടുകള്‍ എന്നിവ ഉണ്ടാവുന്നത് തടയാന്‍ സഹായിക്കുന്നു. ഇതിനെല്ലാം പുറമേ, ഇത് തലയിലെ ചൊറിച്ചില്‍ കുറയ്ക്കാനും മുടി കൊഴിച്ചില്‍ അകറ്റുവാനും സഹായിക്കുന്നു. താരന്‍, പേന്‍ പോലെയുള്ള പല മുടി പ്രശ്നങ്ങള്‍ക്കും നല്ലൊരു മരുന്നാണ് തുളസി. ഇത് കഴിക്കുന്നത് മാത്രമല്ല, ചര്‍മത്തിലും മുടിയിലുമെല്ലാം പുരട്ടുന്നതും ഏറെ ഗുണങ്ങള്‍ നല്‍കുന്നു.

 

 

Back to top button
error: