NEWSSocial Media

നിനക്കും ആ നടിയുടെ ഗതി വരും, ഒരിക്കലും സന്തോഷത്തോടെ ജീവിക്കില്ല! ശോഭിതയെ ശപിച്ച് സൈബര്‍ ലോകം

റെ കാലത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ തെന്നിന്ത്യന്‍ സിനിമയിലെ രണ്ട് താരങ്ങള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. നടന്‍ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയുമാണ് വിവാഹത്തിനായി ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ താരങ്ങള്‍ പ്രണയത്തിലായെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍ പ്രണയം അംഗീകരിക്കാനോ അത് തുറന്ന് പറയാനോ താരങ്ങള്‍ ശ്രമിച്ചിരുന്നില്ല. ഒടുവില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്ത് വന്നതും വാര്‍ത്ത സത്യമാണെന്ന് വ്യക്തമാവുന്നതും. ഇതോടെ ആശംസകള്‍ക്ക് പകരം ശാപവാക്കുകളും കുറ്റപ്പെടുത്തലുമാണ് ശോഭിതയെ തേടി എത്തിയിരിക്കുന്നത്.

Signature-ad

32 വയസുള്ള നടി ശോഭിത ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കുറുപ്പ് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അങ്ങനെ മലയാളികള്‍ക്കും വളരെ സുപരിചിതയാണ്. കുറച്ച് വര്‍ഷങ്ങളായി ശോഭിതയും നാഗ ചൈതന്യയും രഹസ്യമായി പ്രണയത്തിലായിരുന്നു. ഇടയ്ക്കിടെ ഗോസിപ്പ് കോളങ്ങളില്‍ ഇരുവരും നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു.

നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗര്‍ജുനയാണ് തന്റെ മകന്‍ ശോഭിതയുമായി വിവാഹിതനാവാന്‍ പോവുകയാണെന്ന് ഔദ്യോഗികമായി പുറംലോകത്തെ അറിയിക്കുന്നത്. ഇതിന് പിന്നാലെ ശോഭിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. കൂടുതല്‍ പേരും നടിയെ വിമര്‍ശിച്ചും ശപിച്ചുമാണ് എത്തിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം.

നാഗ ചൈതന്യയുടെ രണ്ടാം വിവാഹമായതിനാല്‍ നടി സാമന്തയുമായിട്ടുള്ള ബന്ധം തകര്‍ത്തത് ശോഭിതയാണെന്ന തരത്തിലാണ് ഭൂരിഭാഗം പേരും വിമര്‍ശിക്കുന്നത. സാമന്തയുടെ ജീവിതം തകര്‍ത്തിട്ട് നാഗയുടെ കൂടെ അവള്‍ സന്തോഷത്തോടെ ജീവിക്കില്ലെന്നാണ് ഒരാള്‍ നടിയെ ശപിച്ച് കൊണ്ട് പറയുന്നത്. നാഗ ചൈതന്യയും ശോഭിതയും തമ്മില്‍ പൊരുത്തമില്ല.

ഒരാളുടെ ജീവിതം നശിപ്പിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഒരിക്കലും സന്തോഷം ആസ്വദിക്കാന്‍ സാധിക്കില്ല, സാമന്തയോട് ബഹുമാനം തോന്നുന്നു, സാമന്തയെ ഒഴിവാക്കി ശോഭിതയെ തിരഞ്ഞെടുത്ത നാഗയാണ് ശരിക്കും മണ്ടന്‍, തുരുമ്പിച്ച ലോഹം നേടുന്നതിന് വേണ്ടി നാഗ ചൈതന്യ വജ്രമാണ് നഷ്ടപ്പെടുത്തിയത്.

നാഗ ചൈതന്യയ്ക്ക് സാമന്തയെ ഒഴിവാക്കാനും അവളെ ചതിക്കാനും കഴിയുമെങ്കിലും നീയും ഓര്‍ത്തോളൂ, അധികം വൈകാതെ നിനക്കും ആ ഗതി വരും. അത് നീ അര്‍ഹിക്കുന്നുണ്ട്. സാമന്തയുടെ മുന്നില്‍ ഒന്നുമല്ല…. എന്നിങ്ങനെ ശോഭിതയെ അധിക്ഷേപിച്ചും ശപിച്ചുകൊണ്ടുമൊക്കെയാണ് കമന്റുകള്‍.

ശോഭിതയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യണമെങ്കില്‍ അവര്‍ക്കൊരാളെ ജോലിയ്ക്ക് നിര്‍ത്തേണ്ടി വരുമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. വിവാഹനിശ്ചയം കഴിഞ്ഞെന്ന കാര്യം പുറത്ത് വന്നത് മുതല്‍ നിര്‍ത്താതെ ആളുകള്‍ കമന്റുമായി എത്തിക്കൊണ്ടിരിക്കുകയാണ്.

വര്‍ഷങ്ങളോളം പ്രണയിച്ച് വിവാഹിതരായ നാഗ ചൈതന്യയും സാമന്തയും വിവാഹം കഴിച്ചെങ്കിലും നാല് വര്‍ഷം കൊണ്ട് അത് അവസാനിപ്പിക്കുകയായിരുന്നു. അതുവരെ തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിള്‍സെന്ന് അറിയപ്പെട്ടിരുന്ന താരങ്ങള്‍ വളരെ പെട്ടെന്നാണ് ബന്ധം അവസാനിപ്പിക്കുന്നത്. ഇത് ആരാധകര്‍ക്കും അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. അന്ന് മുതല്‍ അതിന്റെ കാരണം അന്വേഷിച്ച് നടക്കുകയായിരുന്നു എല്ലാവരും. ഒടുവില്‍ നാഗ മറ്റൊരു വിവാഹത്തിനൊരുങ്ങുകയാണെന്ന് അറിഞ്ഞതോടെ താരങ്ങള്‍ക്കെതിരെ തിരിയുകയായിരുന്നു ആരാധകര്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: