Life StyleNEWS

”എന്നെ നിര്‍ബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ചതാണ്! എനിക്കുള്ള സ്വതന്ത്ര്യം ഭാര്യയ്ക്കുമുണ്ട്”

ബിസിനസുകാരനില്‍നിന്ന് സെലിബ്രിറ്റിയായി മാറിയ താരമാണ് ബോബി ചെമ്മണ്ണൂര്‍. ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപകനുമാണ് ബോബി ചെമ്മണ്ണൂര്‍. നിരവധി ജ്വല്ലറികളടക്കം സ്വന്തമായിട്ടുള്ള താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.

ഇടയ്ക്ക് വിവാദപരാമര്‍ശങ്ങളുമായി ബോബി വാര്‍ത്തകളില്‍ നിറയാറുണ്ട്. ഏറ്റവും പുതിയതായി നടി ഹണി റോസിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തന്റെ വ്യക്തി ജീവിതത്തെ പറ്റി ബോബി പറഞ്ഞ കാര്യങ്ങള്‍ കൂടി വൈറലാവുകയാണ്. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു താരം.

Signature-ad

അവതാരകനായ ശ്രീകണ്ഠന്‍ നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ വിവാഹത്തെ കുറിച്ചും ഭാര്യയെ പറ്റിയുമൊക്കെ മറുപടി പറഞ്ഞിരിക്കുകയാണ്. മാത്രമല്ല ചില സിനിമകള്‍ തന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ബോബി വെളിപ്പെടുത്തുന്നു.

എന്റെ കല്യാണം ഇരുപത്തിരണ്ടാമത്തെ വയസില്‍ നടത്തി. ശരിക്കും കല്യാണം കഴിപ്പിക്കുകയായിരുന്നു. ഞാന്‍ ഒറ്റത്തടിയായി നടക്കാനാണ് ആഗ്രഹിച്ചത്. എനിക്ക് കല്യാണം കഴിക്കാന്‍ യാതൊരു ഉദ്ദേശവും ഇല്ലായിരുന്നു. പിന്നെ എന്താണ് സംഭവിച്ചതെന്ന് വെച്ചാല്‍, എന്റെ അമ്മ പിടിച്ച് നിര്‍ബന്ധത്തോടെ കെട്ടിക്കുകയായിരുന്നു. അതും ഇരുപത്തിരണ്ടാമത്തെ വയസിലാണ്.

കോളേജില്‍ പഠിക്കുന്നവരില്‍ പലരും എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാമോ എന്ന് ചോദിച്ച് തുടങ്ങി. അപ്പോള്‍ അമ്മയ്ക്ക് തോന്നി ഒരു കല്യാണം കഴിപ്പിച്ച് നിര്‍ത്തുകയാണെങ്കില്‍ അതായിരിക്കും നല്ലത്. അതല്ലെങ്കില്‍ മോന്‍ ഒരുപാട് കല്യാണം കഴിച്ചേക്കുമെന്ന് അമ്മയ്ക്ക് തെറ്റിദ്ധാരണ ഉണ്ടായിരുന്നിരിക്കാം. അങ്ങനെയാണ് നിര്‍ബന്ധിച്ച് കെട്ടിക്കുന്നത്. പിന്നെ ആലോചിച്ചപ്പോള്‍ ഇത് കുഴപ്പമില്ലെന്ന് തോന്നി. ഒരിക്കല്‍ കെട്ടിയാല്‍ പിന്നെ വീണ്ടും കെട്ടാന്‍ തോന്നില്ല. കെട്ടാത്തവര്‍ക്ക് പലതും തോന്നും. ഇതൊക്കെ ഭയങ്കര സംഭവമാണെന്നായിരിക്കും കരുതുന്നത്.

തന്റെ ജീവിതത്തില്‍ ഒരുപാട് സ്വാധീനിച്ച സിനിമകളില്‍ ഒന്ന് മോഹന്‍ലാലിന്റെ ബോയിങ് ബോയിങ് ആണെന്നും ബോച്ചെ പറയുന്നു. സിനിമയില്‍ ഒരുപാട് സ്ത്രീകളെ ഒരുമിച്ച് പ്രണയിക്കുന്നതാണ് കാണിക്കുന്നത്. അത് ജീവിതത്തിലും ആവര്‍ത്തിച്ചപ്പോള്‍ കുഴപ്പമാണുണ്ടായത്. പിന്നെ എനിക്ക് പ്രചോദനങ്ങളൊക്കെ ലഭിക്കാറുള്ളത് സിനിമകല്‍ നിന്നുമാണ്. സിനിമ എനിക്കിഷ്ടമാണ്.

എന്ത് വേണം എന്ത് വേണ്ട, എന്നിങ്ങനെ നല്ലതും മോശവുമൊക്കെ സിനിമയിലൂടെയാണ് ഞാന്‍ കണ്ട് മനസിലാക്കുന്നത്. ബോയിങ് ബോയിങ് നല്ല സിനിമയായിരുന്നു. അതില്‍ എങ്ങനെ പ്രണയിക്കാമെന്ന് ഒക്കെ മനോഹരമായി അവതരിപ്പിച്ചു. അതില്‍ നിന്നും നല്ല ആശയങ്ങളൊക്കെ നമുക്കും കിട്ടി. എല്ലാ ആഴ്ചയും സിനിമ കാണുന്ന ഒരാളാണ് ഞാന്‍.

എല്ലായിപ്പോഴും ഭാര്യയുടെ കൂടെ ആണെങ്കില്‍ നമുക്ക് അത്ര വില കിട്ടില്ല. ഇപ്പോള്‍ മാസത്തില്‍ ഒരാഴ്ച ഒക്കെയേ കാണാറുള്ളു. അപ്പോള്‍ നല്ല വിലയാണ്. എനിക്കുള്ളത് പോലെ സ്വതന്ത്ര്യം ഉള്ള ആളാണ് ഭാര്യയെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: