KeralaNEWS

ദുരന്തഭൂമിയില്‍ സന്നദ്ധ സേവകന്‍ കുഴഞ്ഞു വീണു മരിച്ചു

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്നദ്ധസേവകനായി പ്രവര്‍ത്തിച്ച വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. ചൂരല്‍മല സ്വദേശി കുഞ്ഞുമുഹമ്മദ് (61) ആണ് മരിച്ചത്.

ചൂരല്‍മലയില്‍ നിന്ന് ബന്ധുവീട്ടിലേക്ക് ഇയാള്‍ താമസം മാറിയിരുന്നു. ഡ്രൈവര്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ദുരന്തമുണ്ടായശേഷം ചൂരല്‍മലയിലെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ടായിരുന്നു.

Signature-ad

കഴിഞ്ഞദിവസം ഉച്ചയോടെ ഛര്‍ദ്ദിയോടെ കുഴഞ്ഞുവീണ കുഞ്ഞുമുഹമ്മദിനെ ഉടന്‍ മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: