Month: August 2024
-
Movie
മാണിക്യനും കാര്‍ത്തുമ്പിയും വീണ്ടും! തേന്മാവിന്‍ കൊമ്പത്തും റീ റിലീസിന്
മലയാളത്തിലും റീ റിലീസുകളുടെ കാലമാണ്. മോഹന്‍ലാല്‍ നായകനായി വേഷമിട്ട വന്ന ചിത്രങ്ങള്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തുമ്പോള്‍ സ്വീകാര്യതയുണ്ടാകുകയും കോടികള്‍ കൊയ്യുകയുമാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു മോഹന്‍ലാല്‍ ക്ലാസിക് ചിത്രവും എത്തുകയാണ്. മോഹന്‍ലാലിനെ നായക വേഷത്തിലെത്തിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്‍മാവിന്‍ കൊമ്പത്താണ് വീണ്ടുമെത്തുക. തേന്‍മാവിന്‍ കൊമ്പത്ത് 4കെ ക്വാളിറ്റിയോടെയാണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തുക എന്നാണ് റിപ്പോര്‍ട്ട്. റീ റിലീസ് ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സായിരിക്കും. ലോകമെമ്പാടും അടുത്ത ആറ് മാസത്തിനുള്ളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതി എന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. തേന്‍മാവിന്‍ കൊമ്പത്ത് 1994ലാണ് പ്രദര്‍ശനത്തിനെത്തിയതും ചിത്രം മലയാളികളുടെയാകെ പ്രിയം നേടുകയും ചെയ്തത്. അക്കാലത്തെ ഒരു വന്‍ വിജയ ചിത്രമായി മാറാന്‍ തേന്‍മാവിന്‍ കൊമ്പത്തിന് സാധിച്ചിരുന്നു. കെ വി ആനന്ദായിരുന്നു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം. കെ വി ആനന്ദിന് ദേശീയ അവാര്‍ഡും മോഹന്‍ലാലിന്റെ തേന്‍മാവിന്‍ കൊമ്പത്തിലൂടെ ലഭിച്ചിരുന്നു. മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു തുടങ്ങിയവര്‍ക്കൊപ്പം കവിയൂര്‍ പൊന്നമ്മ, കുതിരവട്ടം പപ്പു, ശരത് സക്‌സെന, ശങ്കരാടി,…
Read More » -
Crime
തൃശൂര്‍ ഹീവാന്‍ നിക്ഷേപ തട്ടിപ്പ്: കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസന്‍ കസ്റ്റഡിയില്‍
തൃശൂര്‍: ഹീവാന്‍ നിധി ലിമിറ്റഡ് നിക്ഷേപ തട്ടിപ്പില്‍ കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസന്‍ കസ്റ്റഡിയില്‍. ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയരക്ടറാണ് ശ്രീനിവാസന്‍. കാലടിയില്‍നിന്നാണ് തൃശൂര്‍ സിറ്റി പൊലീസ് പിടികൂടിയത്. പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഹീവാന്‍ നിധി ലിമിറ്റഡ്, ഹീവാന്‍ ഫിനാന്‍സ് എന്നീ സ്ഥാപനങ്ങള്‍ വഴി കോടികളുടെ തട്ടിപ്പു നടത്തിയെന്നാണ് കേസ്. വന്‍ പലിശ വാഗ്ദാനം ചെയ്ത് കോടികള്‍ നിക്ഷേപം സ്വീകരിച്ചതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പലിശയോ നിക്ഷേപമോ തിരിച്ചുനല്‍കുകയും ചെയ്തില്ല. കേസില്‍ ആഗസ്റ്റ് അഞ്ചിന് ഹീവാന്‍ ചെയര്‍മാന്‍ ടി.എ സുന്ദര്‍ മേനോനെ അറസ്റ്റ് ചെയ്തിരുന്നു. ഹീവാന്‍ കമ്പനിയുടെയും ഉടമകളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള നടപടികളുമുണ്ടാകും.
Read More » -
Kerala
മാളയില്‍ വനിതാ ദന്തഡോക്ടറെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു; കയ്യൊടിഞ്ഞ് ആശുപത്രിയില്‍
തൃശൂര്‍: മാള അഷ്ടമിച്ചിറയില്‍ തെരുവുനായ ആക്രമണം. വനിതാ ദന്തഡോക്ടറെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അഷ്ടമിച്ചിറ സ്വദേശി പാര്‍വതി ശ്രീജിത്ത് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ക്ലിനിക്കില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പിന് പിറകുവശത്തുള്ള വീട്ടിലേക്ക് ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയാണ് പാര്‍വതി ശ്രീജിത്തിനെ തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് വരുന്നത് കണ്ട് ഭയന്ന ഡോക്ടര്‍ പിറകിലോട്ട് വീഴുകയായിരുന്നു. വീണുകിടന്ന ഡോക്ടറെ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. കാലുകളിലും കൈകളിലും കടിയേറ്റിട്ടുണ്ട്. ഡോക്ടറുടെ കൈയ്ക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്. ഇത് കണ്ട് പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഓടി വന്നത് കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്.
Read More » -
Crime
എസ്.ഐ. പ്രതിയെ പിടിക്കാനിറങ്ങിയത് ഗുണ്ടകളെയും കൂട്ടി! ആളുമാറി യുവാവിനെയും ഭാര്യയെയും പൂശി
കൊല്ലം: ഗുണ്ടകളെ കൂട്ടി പ്രതിയെ അന്വേഷിച്ചെത്തിയ എസ്.ഐ. ആളുമാറി യുവാവിനെയും ഭാര്യയെയും മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ കേസെടുത്തു. കാട്ടാക്കട എസ്.ഐ. മനോജ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചടയമംഗലം സ്വദേശിയായ സുരേഷിനെയും ഭാര്യയെയും ആളുമാറി വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തിലാണ് നടപടി. ചടയമംഗലത്ത് എസ്.ഐയായിരിക്കെയാണ് മനോജ് ഗുണ്ടകളെയും കൂട്ടി പ്രതിയെ പിടിക്കാനിറങ്ങിയത്. വധക്കേസിലെ പ്രതിയെന്ന് കരുതി ദളിത് യുവാവായ സുരേഷിനെ പിടികൂടാനായിരുന്നു ഇവരുടെ ശ്രമം. ആളുമാറിയതാണെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സുരേഷ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും എസ്.ഐ. മനോജ് ഇയാളെ വെറുതെവിട്ടില്ല. സുരേഷിനെ മര്‍ദിച്ചെന്നും കൈകളില്‍ വിലങ്ങിട്ട് കുനിച്ചുനിര്‍ത്തി ഇടിച്ചെന്നുമായിരുന്നു എസ്.ഐക്കെതിരെയുള്ള പരാതി. സുരേഷിന്റെ ഭാര്യയെയും ഇവര്‍ ആക്രമിച്ചിരുന്നു. ഒരു പോലീസുകാരനും മൂന്ന് ഗുണ്ടകളുമാണ് എസ്.ഐ. മനോജിന്റെ ‘അന്വേഷണസംഘ’ ത്തിലുണ്ടായിരുന്നത്. ചടയമംഗലത്ത് ജോലിചെയ്യുന്നതിനിടെ മേഖലയിലെ ഗുണ്ടകളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന എസ്.ഐ. ഒടുവില്‍ പ്രതികളെ പിടികൂടാനും ഗുണ്ടകളെ കൂട്ടി ഇറങ്ങുകയായിരുന്നു. നേരത്തെ ആലപ്പുഴയില്‍ ജോലിചെയ്യുന്നതിനിടെയും മനോജിനെതിരേ പരാതികളുണ്ടായിരുന്നു. ദളിത്…
Read More » -
Crime
ഡോണ ഗര്‍ഭഛിദ്രത്തിനു ശ്രമിച്ചു, അലസിയെന്നു കരുതി; പരാജയപ്പെട്ടതോടെ രഹസ്യ പ്രസവം
ആലപ്പുഴ: തകഴിയില്‍ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മ പാണാവള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് ആനമൂട്ടില്‍ച്ചിറ ഡോണ ജോജി (22) നേരത്തേ ഗര്‍ഭഛിദ്രത്തിനു ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. അതു പരാജയപ്പെട്ടപ്പോഴാണ്, രഹസ്യമായി പ്രസവിച്ച ശേഷം ബാക്കി തീരുമാനിക്കാം എന്നതിലേക്കു ഡോണയും കുഞ്ഞിന്റെ അച്ഛനായ തോമസ് ജോസഫും എത്തിയത്. ഗര്‍ഭഛിദ്രത്തിനു ഗുളിക കഴിച്ചെന്നും ഗര്‍ഭം അലസിയെന്നാണു കരുതിയതെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഡോണ പൊലീസ് നിരീക്ഷണത്തിലാണ്. കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. ഇരുവരുടെയും ഫോണ്‍വിളി വിവരങ്ങള്‍ കോടതിയുടെ അനുവാദത്തോടെ പരിശോധിക്കാനും ആലോചിക്കുന്നു. ജനിച്ചു മണിക്കൂറുകള്‍ കഴിഞ്ഞാണ് കുഞ്ഞിനെ പോളിത്തീന്‍ കവറിലാക്കി ഡോണ കൊടുത്തുവിട്ടത്. കുഞ്ഞിനെ പാലൂട്ടിയതായി സൂചനയില്ല. അപ്പോള്‍ ജീവനുണ്ടായിരുന്നെന്നും ജനിച്ചപ്പോള്‍ കരഞ്ഞെന്നും പിന്നെ കരഞ്ഞില്ലെന്നുമാണു ഡോണ നല്‍കിയ മൊഴി. പക്ഷേ മരിച്ചിരുന്നുവെന്നാണ് തോമസിന്റെ മൊഴി. ഡോണാ ജോജി കഴിഞ്ഞ ഏഴാം തീയതി പുലര്‍ച്ചെയായിരുന്നു വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം…
Read More » -
Kerala
തൊടുപുഴയിലെ തോല്‍വിക്ക് പിന്നാലെ ലീഗിനെതിരെ പരസ്യ വെല്ലുവിളിയുമായി കോണ്‍ഗ്രസ് നേതൃത്വം
ഇടുക്കി: തൊടുപുഴ നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ലീഗിനെതിരെ പരസ്യ വെല്ലുവിളിയുമായി ജില്ല കോണ്‍ഗ്രസ് നേതൃത്വം. എല്‍ഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് വാറോല കാട്ടി കോണ്‍ഗ്രസിനെ പേടിപ്പിക്കേണ്ടെന്ന് ഡിസിസി അധ്യക്ഷന്‍ സി.പി. മാത്യു പറഞ്ഞു. തൊടുപുഴ നഗരസഭയിലേക്ക് വേണമെങ്കില്‍ ഒറ്റക്ക് മത്സരിക്കാന്‍ തയ്യാറെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും നഗരസഭ ഭരണം പിടിക്കാമായിരുന്ന അവസരം തൊഴുത്തില്‍കുത്ത് കൊണ്ട് നഷ്ടപ്പെടുത്തിയതോടെയാണ് ഇടുക്കി ജില്ല യുഡിഎഫ് ഘടകത്തിലെ ഭിന്നത മറനീക്കി പുറത്തുവരുന്നത്. ലീഗ് ഉന്നയിക്കും പോലുള്ള ഒരു ധാരണയും ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുണ്ടായിട്ടില്ല. ഭരണം കിട്ടിയാല്‍ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പിന്നെ മുസ്ലീം ലീഗ് എന്നതായിരുന്നു തെരഞ്ഞെടുപ്പിന് മുന്നേയുള്ള ധാരണ. ഇടുക്കിയിലെ മുസ്ലീം ലീഗിനകത്തുള്ള പടലപ്പിണക്കമാണ് മുന്നണിക്കാകെ അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പ്രതിഫലിച്ചതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കോണ്‍ഗ്രസ് തിരുത്തിയാല്‍ സഹകരിക്കാമെന്ന ലീഗ് നിലപാടിനെ തള്ളിക്കളയുന്നു ഡിസിസി നേതൃത്വം തിങ്കളാഴ്ച നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ഇടത് വോട്ടുകള്‍ ഉള്‍പ്പെടെ പിടിക്കാന്‍…
Read More » -
Kerala
മുണ്ടക്കൈ ദുരന്ത മേഖലയ്ക്കരികെ ക്വാറിക്ക് അനുമതി നല്‍കാന്‍ നീക്കം; തടസമില്ലെന്ന് അറിയിച്ച് ചീഫ് സെക്രട്ടറി
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയ്ക്കരികെ ക്വാറിക്ക് അനുമതി നല്‍കാന്‍ നീക്കം. ക്വാറി നിര്‍മാണത്തിനു തടസമില്ലെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റി ലൈസന്‍സ് നിഷേധിച്ചതിനു പിന്നാലെയാണ് ക്വാറിയുടമകള്‍ക്ക് അനുകൂലമായി ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും വയനാട്ടില്‍ പുതിയ ക്വാറി തുറക്കാനുള്ള നീക്കം തകൃതിയാണ്. ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലക്കും പുത്തുമലക്കും അടുത്ത് ക്വാറി തുറക്കാനാണ് നീക്കം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അനുമതി നിഷേധിച്ച വാളത്തൂരിലെ ക്വാറിക്ക് അനുകൂലമായി ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. അതീവ പരിസ്ഥിതിലോല പ്രദേശമായ വാളത്തൂരിലെ ഈ ക്വാറിയില്‍നിന്ന് 20 കിലോമീറ്റര്‍ ചുറ്റളവിലാണ് നൂറുകണക്കിന് പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയും പുത്തുമലയും. വ്യോമദൂരം പരിഗണിച്ചാല്‍ ദൂരം പിന്നെയും കുറയും. നോക്കിയാല്‍ കാണാവുന്ന രണ്ടിടത്തേക്കും രണ്ട് കിലോമീറ്ററില്‍ താഴെ മാത്രമാണ് വ്യോമദൂരം. മുന്നൂറോളം വീടുകളും രണ്ട് അങ്കന്‍വാടികളും മദ്രസയും ഒരു ആദിവാസി കോളനിയും ഇവിടെയുണ്. പുത്തുമലയ്ക്കു പിന്നാലെ മുണ്ടക്കൈയിലും ഉരുള്‍പൊട്ടിയതോടെ കടുത്ത ഭീതിയിലാണ് ഇവിടത്തുകാര്‍…
Read More » -
Kerala
ആശുപത്രി ബില്‍ നല്‍കാന്‍ പണമില്ല; പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിനായി മലയാളി ദമ്പതിമാര്‍ കാത്തിരുന്നത് 2 ദിവസം
ചെന്നൈ: ആശുപത്രി ബില്‍ത്തുക നല്‍കാന്‍ കഴിയാതെവന്നതോടെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ മലയാളി ദമ്പതിമാര്‍ കാത്തുനിന്നത് രണ്ടുദിവസം. മലയാളി സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്നാണ് പിന്നീട് മൃതദേഹം വിട്ടുനല്‍കിയത്. തലശ്ശേരി പാറാല്‍ സ്വദേശികളായ അരുണ്‍ രാജ്, അമൃത ദമ്പതിമാരുടെ പൂര്‍ണവളര്‍ച്ചയെത്താതെ ജനിച്ച കുഞ്ഞാണ് മരിച്ചത്. ബില്‍ത്തുകയായ 13 ലക്ഷം രൂപ നല്‍കാന്‍ കഴിയാതെവന്നതോടെയാണ് മൃതദേഹം വിട്ടുനല്‍കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്. തിരുവട്ടിയൂര്‍ ആകാശ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആറുമാസംമാത്രം വളര്‍ച്ചയുള്ള കുഞ്ഞിനെ ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് ജൂലൈയ് 23-നാണ് ഗിണ്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച ചികിത്സിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുമുതല്‍ മൂന്നുലക്ഷം രൂപവരെ ചികിത്സയ്ക്കായി വേണ്ടിവരുമെന്നാണ് അധികൃതര്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പറഞ്ഞിരുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ചികിത്സ ഫലിക്കാതെ കുട്ടി ശനിയാഴ്ച മരിച്ചു. എന്നാല്‍, ചികിത്സാച്ചെലവ് 13 ലക്ഷം രൂപയായെന്നും മുഴുവന്‍ പണവും തന്നാല്‍മാത്രമേ മൃതദേഹം വിട്ടുതരൂവെന്ന നിലപാടില്‍ അധികൃതര്‍ ഉറച്ചുനിന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഘട്ടം ഘട്ടമായി 1.18 ലക്ഷം രൂപ മാതാപിതാക്കള്‍ അധികൃതര്‍ക്കു നല്‍കിയിരുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ്…
Read More » -
Crime
സിപിഎം-എസ്ഡിപിഐ സംഘട്ടനം; കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച 5 പേര്‍ പിടിയില്‍
തിരുവനന്തപുരം: സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസിനു നേരേ ഇന്നലെ രാത്രി ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പൊലീസ് പിടിയില്‍. പല ക്രിമിനല്‍ കേസുകളിലും പ്രതികളായവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 2 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. ഇന്നലെ എസ്ഡിപിഐ പ്രവര്‍ത്തകനായ കിള്ളി സ്വദേശി ഹാജയ്ക്ക് ആദ്യം വെട്ടേറ്റിരുന്നു. ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇതിനു പിന്നാലെയാണ് സിപിഎം ഓഫീസിനു നേരെ ആക്രമണം നടന്നത്. ജനുവരിയില്‍ കിള്ളിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയെ ഇന്നലെ വൈകിട്ട് കിള്ളിയിലെ ടര്‍ഫില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങള്‍ക്കു തുടക്കമെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് എത്തുന്നതിനിടെയാണ് ഹാജയ്ക്ക് വെട്ടേറ്റത്. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും എസ്ഡിപിഐ പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Read More » -
NEWS
ബ്രെക്‌സിറ്റ് മൂലം ലോട്ടറിയടിച്ചത് ഇന്ത്യക്കാര്‍ക്ക്; അഞ്ച് ലക്ഷം പേര്‍ക്ക് ജോലി കിട്ടി
ലണ്ടന്‍: ബ്രെക്‌സിറ്റിന് ശേഷം 2019 2023 കാലഘട്ടത്തില്‍ ബ്രിട്ടനില്‍, സ്വന്തം പൗരന്മാരേക്കാള്‍ തൊഴിലവസരങ്ങള്‍ ലഭിച്ചത് ഇന്ത്യാക്കാര്‍ക്കും നൈജീരിയക്കാര്‍ക്കുമെന്ന് ഔദ്യോഗിക കണക്കുകള്‍. വിവരാവകാശ നിയമപ്രകാരം എച്ച് എം ആര്‍ സിയില്‍ നിന്നും ലഭിച്ച കണക്കുകള്‍ കാണിക്കുന്നത്, ഇക്കാലയളവില്‍ എറ്റവും അധികം തൊഴില്‍ ലഭിച്ചത് ഇന്ത്യാക്കാര്‍ക്കാണെന്നാണ്. 4,87,900 ഇന്ത്യാക്കാര്‍ക്കാണ് ഇക്കാലയളവില്‍ യു കെയില്‍ തൊഴില്‍ ലഭിച്ചത്. 2,78,700 നൈജീരിയന്‍ പൗരന്മാര്‍ക്ക് ഇക്കാലയലവില്‍ തൊഴില്‍ ലഭിച്ചപ്പോള്‍ 2,57,000 ബ്രിട്ടീഷ് പൗരന്മാര്‍ക്കും തൊഴില്‍ ലഭിച്ചു. മൊത്തത്തില്‍ 1.481 മില്യന്‍ പുതിയ തൊഴിലവസരങ്ങളാണ് ഇക്കാലയളവില്‍ ബ്രിട്ടനില്‍ ഉണ്ടായത്. അതില്‍ 1.465 മില്യന്‍ തൊഴിലുകള്‍ ലഭിച്ചത് ബ്രിട്ടന് പുറത്തുള്ള, യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍ അല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്. 2019 ഡിസംബറിനും 2023 ഡിസംബറിനും ഇടയില്‍, യു കെ പൗരന്മാര്‍ക്കും ഇ യു പൗരന്മാര്‍ക്കും കുറഞ്ഞത് 2,41,600 തൊഴിലവസരങ്ങളായിരുന്നു. എച്ച് എം ആര്‍ സി യില്‍ നിന്നും ഈ കണക്കുകള്‍കരസ്ഥമക്കിയ മുന്‍ മന്ത്രിയും, ടോറി എം പിയുമായ നീല്‍ ഓ ബ്രിയാന്‍…
Read More »