MovieNEWS

മാണിക്യനും കാര്‍ത്തുമ്പിയും വീണ്ടും! തേന്മാവിന്‍ കൊമ്പത്തും റീ റിലീസിന്

ലയാളത്തിലും റീ റിലീസുകളുടെ കാലമാണ്. മോഹന്‍ലാല്‍ നായകനായി വേഷമിട്ട വന്ന ചിത്രങ്ങള്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തുമ്പോള്‍ സ്വീകാര്യതയുണ്ടാകുകയും കോടികള്‍ കൊയ്യുകയുമാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു മോഹന്‍ലാല്‍ ക്ലാസിക് ചിത്രവും എത്തുകയാണ്. മോഹന്‍ലാലിനെ നായക വേഷത്തിലെത്തിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്‍മാവിന്‍ കൊമ്പത്താണ് വീണ്ടുമെത്തുക.

തേന്‍മാവിന്‍ കൊമ്പത്ത് 4കെ ക്വാളിറ്റിയോടെയാണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തുക എന്നാണ് റിപ്പോര്‍ട്ട്. റീ റിലീസ് ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സായിരിക്കും. ലോകമെമ്പാടും അടുത്ത ആറ് മാസത്തിനുള്ളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതി എന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Signature-ad

തേന്‍മാവിന്‍ കൊമ്പത്ത് 1994ലാണ് പ്രദര്‍ശനത്തിനെത്തിയതും ചിത്രം മലയാളികളുടെയാകെ പ്രിയം നേടുകയും ചെയ്തത്. അക്കാലത്തെ ഒരു വന്‍ വിജയ ചിത്രമായി മാറാന്‍ തേന്‍മാവിന്‍ കൊമ്പത്തിന് സാധിച്ചിരുന്നു. കെ വി ആനന്ദായിരുന്നു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം. കെ വി ആനന്ദിന് ദേശീയ അവാര്‍ഡും മോഹന്‍ലാലിന്റെ തേന്‍മാവിന്‍ കൊമ്പത്തിലൂടെ ലഭിച്ചിരുന്നു. മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു തുടങ്ങിയവര്‍ക്കൊപ്പം കവിയൂര്‍ പൊന്നമ്മ, കുതിരവട്ടം പപ്പു, ശരത് സക്‌സെന, ശങ്കരാടി, ശ്രീനിവാസന്‍, സുകുമാരി, കെപിഎസി ലളിത എന്നിവരും പ്രിയദര്‍ശന്റെ വന്‍ വിജമായ തേന്‍മാവിന്‍ കൊമ്പത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

ദൃശ്യങ്ങളുടെ മനോഹാരിതയും തേന്‍മാവിന്‍ കൊമ്പത്ത് സിനിമയുടെ വലിയൊരു പ്രത്യേകതയായിരുന്നു എന്ന് മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശനത്തിയപ്പോഴേ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. നര്‍മത്തിനും പ്രാധാന്യമുള്ളപ്പോഴും മികച്ചൊരു പ്രണയ കഥ തേന്‍മാവിന്‍ കൊമ്പത്തിന്റെ പ്രധാന പ്രമേയമായപ്പോള്‍ തിരക്കഥ എഴുതിയതും പ്രിയദര്‍ശന്‍ ആണ്. ഇന്നും മലയാളികള്‍ക്ക് പ്രിയപ്പട്ട ഗാനങ്ങളും ചിത്രത്തിന്റെ പ്രധാനപ്പെട്ട ആകര്‍ഷണമായിരുന്നു. സംഗീതം നിര്‍വഹിച്ചത് ബേണി ഇഗ്‌നേഷ്യസും ചിത്രത്തിന്റെ ഗാനങ്ങള്‍ ഗിരീഷ് പുത്തഞ്ചേരിയുമായിരുന്നു എഴുതിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: