ബൈജു ഏഴുപുന്നയുടെ മകള്‍ വിവാഹിതയായി; മരുമകന് നല്‍കിയത് ആഡംബര സമ്മാനം, അനുഗ്രഹിക്കാന്‍ സുരേഷ് ഗോപിയെത്തി
നടനും നിര്‍മാതാവുമായ ബൈജു ഏഴുപുന്നയുടെ മകള്‍ അനീറ്റ വിവാഹിതയായി. ആര്‍ത്തുങ്കല്‍ പള്ളിയില്‍വച്ചായിരുന്നു ചടങ്ങ് നടന്നത്. സ്റ്റെഫാന്‍ ആണ് അനീറ്റയുടെ വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും അതിഥിയായി എത്തി. കൂടെ മകന്‍ മാധവ് സുരേഷുമുണ്ടായിരുന്നു.
മകള്‍ക്കും മരുമകനും ആഡംബര കാറാണ് ബൈജു ഏഴുപുന്ന സമ്മാനമായി നല്‍കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസമായിരുന്നു അനീറ്റയുടെ വിവാഹ നിഷ്ചയം നടന്നത്. ചടങ്ങില്‍ സര്‍പ്രൈസ് അതിഥിയായി മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തിയിരുന്നു. കൂടാതെ രമേശ് പിഷാരടി, ടിനി ടോം, ബാല, ശീലു എബ്രഹാം,ലിസ്റ്റിന്‍ സ്റ്റീഫന്‍ അടക്കമുള്ളവരും സിനിമാ മേഖലയില്‍ നിന്ന് എത്തിയിരുന്നു.
ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ബൈജുവിന്റെ കുടുംബവുമായി വളരെയടുത്ത ബന്ധമുണ്ടെന്നും സെലിബ്രിറ്റികളായിട്ടല്ല ഇവിടെ എത്തിയതെന്നും ടിനി ടോം പറഞ്ഞിരുന്നു.