കടുത്ത പനിയും ശ്വാസതടസവും ശാരീരിക വേദനയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ മോഹന്‍ലാലിനെ ഡിസ്ചാര്‍ജ് ചെയ്തു. ആഗസ്റ്റ് 16നാണ് മോഹന്‍ലാലിനെ കൊച്ചി അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മോഹൻലാൽ ആശുപത്രിയിൽ ചികിത്സ തേടി എന്ന വാർത്ത ആരാധകരിൽ ആശങ്ക പടർത്തിയിരുന്നു.
ഇതിനിടെ ലാലിൻ്റെ രോഗത്തെക്കുറിച്ച് പല കഥകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കടുത്ത പനിയും ശ്വാസതടസവും പേശികളിൽ വേദനയും അനുഭവപ്പെടുന്ന മ്യാൽജിയ എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെട്ടുന്ന പനിയാണ് മോഹൻലാലിനെ ബാധിച്ചത്.
ശ്വസന വ്യവസ്ഥയുടെ ഭാഗമായ മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയിലെ അണുബാധയുടെയോ കായികാധ്വാനവുമായി ബന്ധപ്പെട്ട പേശി വേദനയുടെയോ അനന്തരഫലമാവാം മ്യാൽജിയ..
അണുബാധ മൂലമാണെങ്കിൽ മ്യാൽജിയ പനിയോ വിറയലോ ഉണ്ടാക്കും. സന്ധി വേദന, അല്ലെങ്കിൽ കടുത്ത ക്ഷീണം പോലുള്ള ലക്ഷണങ്ങൾക്കും ഇത് കാരണമാകും.
വ്യായാമം പോലെയുള്ള കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളിലും മ്യാൽജിയ കണ്ടുവരുന്നു.
എന്തായാലും മോഹന്‍ലാലിന് അസുഖം കുറവുണ്ടെന്നും വിശ്രമത്തിന് ശേഷം ജോലികളിലേക്ക് തിരികെ പ്രവേശിച്ചെന്നും വിശ്വനീയ കേന്ദ്രങ്ങൾ അറിയിച്ചു.