KeralaNEWS

അന്ന് ഞാനല്ല മലപ്പുറം എസ്.പി; അന്‍വര്‍ വേദിയിലിരുത്തി അധിക്ഷേപിച്ച സംഭവത്തില്‍ എസ്.പിയുടെ മറുപടി

മലപ്പുറം: പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ എസ്.പിയെ വേദിയിലിരുത്തി പി.വി.അന്‍വര്‍ എംഎല്‍എ പരസ്യമായി അധിക്ഷേപിച്ച സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി എസ്.പി എസ്.ശശിധരന്‍. എം.എല്‍.എ പരാമര്‍ശിച്ച കേസ് താന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ആകുന്നതിന് മുമ്പുള്ളതാണ്. അതെന്താണെന്ന് വിശദമായി അന്വേഷിക്കും – അദ്ദേഹം പറഞ്ഞു.

എസ്.പി എസ്.ശശിധരന്‍ പരിപാടിയില്‍ വൈകിയെത്തിയതില്‍ പ്രകോപിതനായാണ് എംഎല്‍എ വിമര്‍ശനം നടത്തിയത്. തന്റെ പാര്‍ക്കിലെ റോപ്പ് മോഷണം പോയി എട്ടുമാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല. വിഷയം തെളിവു സഹിതം നിയമസഭയില്‍ അവതരിപ്പിക്കും, എംഎല്‍എ പറഞ്ഞു. സാധാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ കാരണമില്ലാതെ സ്ഥലം മാറ്റുന്നതും വിമര്‍ശനമായി എംഎല്‍എ ഉന്നയിച്ചു.

Signature-ad

അതേസമയം, പരിപാടിയുടെ മുഖ്യപ്രഭാഷകനായ മലപ്പുറം എസ്.പി പ്രസംഗം ഒരു വരിയിലൊതുക്കി വേദി വിട്ടിറങ്ങുകയായിരുന്നു. 10.30ന് എത്താനാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. 10.25ന് തന്നെ വേദിയായ മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിലെത്തുകയും ചെയ്തു. എല്ലാ പരിപാടികള്‍ക്കും ഒരു മിനിറ്റ് പോലും വൈകാതെ എത്തുന്ന ആളാണ് ഞാനെന്നും എസ്.പി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: