Month: July 2024

  • Kerala

    ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

    Read More »
  • NEWS

    തലേദിവസം വരെ 13 കുപ്പി ബിയറോളം കുടിച്ചു; ‘കൂനിന്‍മേല്‍കുരു പോലെ’ ക്രോണിക് ഡയബറ്റിക് പേഷ്യന്റായ മണിക്ക് ലിവര്‍ സിറോസിസും!

    സിനിമയെ സ്‌നേഹിക്കുന്നവരുടെ മനസില്‍ ഇന്നും ഉണങ്ങാത്ത മുറിവാണ് നടന്‍ കലാഭാവന്‍ മണിയുടെ അകാല മരണം. തിരശ്ശീലയിലെ താരമായിരിക്കുമ്പോള്‍ തന്നെ അത് തങ്ങളില്‍ ഒരാള്‍ തന്നെയെന്ന് ആസ്വാദകര്‍ക്ക് തോന്നുന്ന അപൂര്‍വ്വം അഭിനേതാക്കളെയുള്ളൂ. മലയാളികളെ സംബന്ധിച്ച് ആ വിശേഷണത്തിന് അര്‍ഹനായിരുന്നു കലാഭവന്‍ മണി. അതുകൊണ്ട് തന്നെയാണ് ഇന്നും അദ്ദേഹത്തിന്റെ വേര്‍പാട് മലയാളികള്‍ക്ക് സങ്കടമായി നിലനില്‍ക്കുന്നത്. മിമിക്രി ആര്‍ട്ടിസ്റ്റായി കലാജീവിതം തുടങ്ങി പിന്നീട് സിനിമയിലെ കോമഡി നടനായും നായകനായും സമാന്തരമായി നാടന്‍ പാട്ടിനൊപ്പം ചേര്‍ത്തുവെക്കുന്ന പേരായുമൊക്കെ വൈവിധ്യമാര്‍ന്ന പ്രതലങ്ങളില്‍ മലയാളിക്ക് വളരെ പെട്ടന്നാണ് കലാഭവന്‍ മണി പ്രിയങ്കരനായത്. മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു ആഘാതമായിരുന്നു അദ്ദേഹത്തിന്റെ തികച്ചും അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത. അകാലത്തിലെ ആ വിയോഗത്തിന് എട്ടാണ്ട് പൂര്‍ത്തിയായി. ദാരിദ്യത്തെയും ജീവിത ദുരിതങ്ങളെയുമൊക്കെ തന്നിലെ കലകൊണ്ട് മറികടന്ന് സൂപ്പര്‍താരമായ കലാകാരന്മാരുടെ കൂട്ടത്തിലാണ് മണിയും. മണിയുടെ മരണം സംബന്ധിച്ച കേസില്‍ സിബിഐയുടെ കണ്ടെത്തല്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കുടുംബം ഇപ്പോഴും. കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും കരള്‍ രോഗമാണ് മരണകാരണമെന്നുമാണ്…

    Read More »
  • Crime

    കെനിയന്‍ യുവതികള്‍ മുറിയെടുത്തത് കൊച്ചിയിലെ ‘കച്ചവട സാദ്ധ്യത’ മുന്നില്‍കണ്ട്!

    കൊച്ചി: ‘കാലാവധി കഴിഞ്ഞ’ രേഖകളുമായി ഡല്‍ഹിയിലും ബംഗളൂരുവിലും കറങ്ങി നടന്നിട്ടും പിടിക്കപ്പെട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് അനാശാസ്യത്തിലൂടെ പണം സമ്പാദിച്ചിരുന്ന ആഫ്രിക്കന്‍ സ്വദേശിനികള്‍ കൊച്ചിയിലെത്തിയത്. പക്ഷേ സിറ്റി പൊലീസ് ഒരുക്കിയ പഴുതടച്ച സുരക്ഷ മൂവരെയും കുടുക്കി. കൊച്ചിയെത്തി മണിക്കൂറുകള്‍ക്കകം കെനിയന്‍ സ്വദേശിനികളായ ലിഡിയ അമോള ബിഷേന്ത (29), മേഴ്‌സി അകിനിയ ഒനിയാങ്കോ (26), വിക്കിയ ജോസഫൈന്‍ സോളൊളോ (33) എന്നിവരാണ് പിടിയിലായത്. ട്രെയിന്‍മാര്‍ഗം കൊച്ചിയിലെത്തിയ യുവതികള്‍ എറണാകുളം നോര്‍ത്തിലെ ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ പാസ്‌പോര്‍ട്ടിന്റെ ഫോട്ടോ കൈമാറി. എന്നാല്‍ ഫോട്ടോയും ആളുകളും തമ്മില്‍ പൊരുത്തമില്ലായിരുന്നു. വിദേശികള്‍ മുറിയെടുത്താന്‍ ഉടന്‍തന്നെ പൊലീസിനെ അറിയിക്കണമെന്നാണ് ഹോട്ടലുടമകള്‍ക്ക് കമ്മിഷണറുടെ കര്‍ശന നിര്‍ദ്ദേശം. തിരിച്ചറിയല്‍ രേഖയിലെ സംശയമടക്കം ജീവനക്കാര്‍ നോര്‍ത്ത് പൊലീസിനെ അറിയിച്ചു. പൊലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തപ്പോള്‍ 2017ല്‍ മെഡിക്കല്‍, വിദ്യാഭ്യാസ വിസകളില്‍ എത്തിയതാണെന്നും വിസ കാലാവധി കഴിഞ്ഞെന്നും വ്യക്തമായി. ഫോണ്‍ പരിശോധനയില്‍ ലക്ഷ്യം അനാശാസ്യമാണെന്ന് തിരിച്ചറിഞ്ഞു. മറ്റ് ദുരുദ്ദേശങ്ങളോ ലഹരി ഇടപാടുകളോ ഇല്ലെന്നാണ് നിഗമനം. മൂവരെയും മജിസ്‌ട്രേറ്റിന് മുന്നില്‍…

    Read More »
  • Crime

    മാരുതിക്കാറിന്റെ സീറ്റില്‍ ചാരിക്കിടത്തിയിരിക്കുന്നത് കണ്ടു; കലയുടെ മൃതദേഹം കണ്ടിരുന്നെന്ന് അയല്‍വാസി

    ആലപ്പുഴ: പതിനഞ്ചുവര്‍ഷം മുന്‍പ് മാന്നാര്‍ ഇരമത്തൂരില്‍നിന്നു കാണാതായ കല എന്ന യുവതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. മൃതദേഹം കണ്ടിരുന്നെന്ന് കലയുടെ ഭര്‍ത്താവ് അനിലിന്റെ അയല്‍വാസിയായ വിനോദ് ഭവനില്‍ സോമന്‍ മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തെക്കുറിച്ച് സോമന്‍ പറയുന്നത്: അക്കാലത്ത് ഇരമത്തൂരിലെ ഐക്കര ജങ്ഷനില്‍ ചായക്കട നടത്തുകയായിരുന്നു താന്‍. കൊല്ലത്തുനിന്ന് രാത്രി പതിനൊന്നരയോടെ എത്താറുള്ള പാല്‍വണ്ടിയുംകാത്ത് സംഭവദിവസം കടയില്‍ത്തന്നെ കിടക്കുകയായിരുന്നു. ഇപ്പോള്‍ കേസില്‍ മാപ്പുസാക്ഷിയും വാദിയുമായ സുരേഷ്‌കുമാര്‍ രാത്രി പന്ത്രണ്ടരയോടെ കടയിലെത്തി തന്നെ വിളിച്ചുണര്‍ത്തി ഒരു സഹായംചെയ്യണമെന്ന് അഭ്യര്‍ഥിച്ചു. താനന്ന് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്നു. വിവരം എന്തെന്നുപറയാതെ ചിറ്റമ്പലം ജങ്ഷനിലേക്കു കൊണ്ടുപോയി. അവിടെച്ചെന്നപ്പോള്‍ വെള്ള മാരുതിക്കാറിന്റെ പിന്‍സീറ്റില്‍ കലയെ ചാരിക്കിടത്തിയിരിക്കുന്നതു കണ്ടു. ആ സീറ്റില്‍ത്തന്നെ പ്രതികളിലൊരാളായ ജിനുവും ഡ്രൈവര്‍സീറ്റില്‍ മറ്റൊരു പ്രതിയായ പ്രമോദും മുന്നില്‍ ഇടതുസീറ്റില്‍ കലയുടെ ഭര്‍ത്താവും ഒന്നാംപ്രതിയുമായ അനിലും ഉണ്ടായിരുന്നു. മറ്റൊരാള്‍ കാറിനു പുറത്തു നിന്നിരുന്നു. വേണ്ടത്ര വെളിച്ചമില്ലാഞ്ഞതിനാല്‍ ആരാണെന്നു മനസ്സിലായില്ല. കാറിനുള്ളില്‍ പിക്കാസ്, മണ്‍വെട്ടി, കയര്‍ തുടങ്ങിയവയും ഉണ്ടായിരുന്നു.…

    Read More »
  • Kerala

    കരുവന്നൂരില്‍ ഇഡിക്ക് തിരിച്ചടി; പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടുനല്‍കണം

    കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ഇഡിക്ക് തിരിച്ചടി. ഇഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രേഖകളുടെ പരിശോധന രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൊച്ചി പിഎംഎല്‍എ കോടതിയിലുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടത്. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2021 ജൂലൈയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇഡി കേസന്വേഷണം തുടങ്ങുന്നതും ബാങ്കില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുക്കുന്നതും. അനധികൃതമായി വായ്പകള്‍ അനുവദിച്ചത് അടക്കമുള്ള രേഖകളാണ് ഇഡി പിടിച്ചെടുത്തത്. ഈ രേഖകള്‍ ആധികാരികമാണോയെന്ന് ഉറപ്പാക്കാന്‍ ഫോറന്‍സിക് പരിശോധന അടക്കം നടത്തണമെന്നും, എന്നാല്‍ ഇഡിയുടെ കസ്റ്റഡിയില്‍ ആയതിനാല്‍ പരിശോധന നടത്താനാകാത്തത് കേസന്വേഷണം വഴിമുട്ടിച്ചുവെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. പ്രതിപ്പട്ടിക അടക്കം നിശ്ചയിക്കുന്നതില്‍ പ്രതിസന്ധിയിലായി എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. രേഖകള്‍ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരത്തെ പിഎംഎല്‍എ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തെ ഇഡി എതിര്‍ത്തു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.…

    Read More »
  • Crime

    പി.എസ്.സി അംഗത്വത്തിന് സി.പി.എം നേതാവ് കോഴവാങ്ങിയിട്ടില്ല; വാങ്ങിയത് ഹോമിയോ ഡോക്ടര്‍ നിയമനത്തിന്!

    കോഴിക്കോട്: സി.പി.എം നേതാവ് കോഴ വാങ്ങിയത് പി.എസ്.സി ഹോമിയോ ഡോക്ടര്‍ നിയമനത്തിന് വേണ്ടി. ഇത് സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെയാണ് പരാതി. നേരത്തെ പി.എസ്.സി അംഗത്വത്തിന് വേണ്ടി കോഴ വാങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രമോദ് കോട്ടൂളിക്കെതിരെ കടുത്ത നടപടി പാര്‍ട്ടി സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സി.ഐ.ടി.യുവിന്റെ ചുമതലകളും വഹിക്കുന്ന നേതാവാണ് പ്രമോദ്. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കം പ്രമോദിനെ പുറത്താക്കിയേക്കും. സി.ഐ.ടി.യുവില്‍നിന്നും പുറത്താക്കും. മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് പറഞ്ഞാണ് കോഴ വാങ്ങിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഹമ്മദ് റിയാസ് പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ട്. നേതാവ് കോഴ വാങ്ങിയെന്ന വാര്‍ത്ത തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. തട്ടിപ്പുകള്‍ പലതരത്തില്‍ നടക്കുന്നുണ്ടെന്നും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നത് അഴിമതിയുടെ ഭാഗമായിട്ടല്ലെന്നും ഒരുതരത്തിലുള്ള വഴിവിട്ട രീതികളും നിയമനത്തില്‍ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Crime

    ദുര്‍മന്ത്രവാദം നടത്തുന്നതായി സംശയം; ജമ്മുവില്‍ ക്ഷേത്രത്തിനു തീയിട്ട യുവാവ് അറസ്റ്റില്‍

    ജമ്മു: ക്ഷേത്രം തീയിട്ട് നശിപ്പിക്കുകയും ശ്രീകോവില്‍ തകര്‍ക്കുകയും ചെയ്ത് യുവാവ്. ജമ്മു നഗ്രോട്ടയിലെ നരേന്‍ ഖൂ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്രത്തിനു നേരെയാണ് ശനിയാഴ്ച ആക്രമണം നടന്നത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പൊലീസ് പിടികൂടി. പ്രദേശവാസിയായ അര്‍ജുന്‍ ശര്‍മയാണ് അറസ്റ്റിലായത്. സമുദായത്തിലെ ചില അംഗങ്ങള്‍ ക്ഷേത്രത്തില്‍ മന്ത്രവാദം നടത്തിവന്നിരുന്നതായും ഇതില്‍ പ്രതിഷേധിച്ചാണ് തീയിട്ടതെന്നുമാണ് ഇയാളുടെ വാദം. ശനിയാഴ്ച രാത്രി ക്ഷേത്രത്തില്‍ ആരോ തീയിടുകയും വിഗ്രഹങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നഗ്രോട്ട പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എസ്.പി ബ്രിജേഷ് ശര്‍മ പറഞ്ഞു. തുടര്‍ന്ന് ഫോറന്‍സിക്, ക്രൈംബ്രാഞ്ച് സംഘം പൊലീസ് നായ്ക്കളുമായി സ്ഥലത്തെത്തി നടത്തിയ പരിശോധനയുടെയും അന്വഷണത്തിന്റെയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ സംശയാസ്പദമായ നാല് പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരില്‍ അര്‍ജുന്‍ ശര്‍മയും ഉണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് എസ്.പി പറഞ്ഞു. മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട്…

    Read More »
  • Kerala

    49 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 30ന്; പത്രിക സമര്‍പ്പണം വ്യാഴാഴ്ച വരെ

    തിരുവനന്തപുരം: വയനാട് ഒഴികെയുള്ള സംസ്ഥാനത്തെ 13 ജില്ലകളില്‍ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 30ന്. നാലിനു തുടങ്ങിയ നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച അവസാനിക്കും. 31നാണ് ഫലപ്രഖ്യാപനം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനിലും നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആറു മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 38 പഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. ഇതില്‍ 24 എണ്ണം എല്‍ഡിഎഫിന്റെയും 19 എണ്ണം യുഡിഎഫിന്റെയും സിറ്റിങ് സീറ്റുകളാണ്. നാലെണ്ണം ബിജെപിയുടെ സിറ്റിങ് സീറ്റാണ്. എസ്ഡിപിഐക്കും വെല്‍ഫെയര്‍ പാര്‍ടിക്കും ഓരോന്നു വീതവും. തെരഞ്ഞെടുപ്പുഫലം പതിനൊന്ന് തദ്ദേശസ്ഥാപനങ്ങളിലെ ഭരണത്തെ ബാധിക്കും. ഇടുക്കി തൊടുപുഴ നഗരസഭയിലെയും പത്തനംതിട്ട ചിറ്റാര്‍, കൊല്ലം തൊടിയൂര്‍, ശൂരനാട് തെക്ക്, പൂയപ്പള്ളി, പാലക്കാട് തച്ചമ്പാറ, മങ്കര, ഇടുക്കിയിലെ അറക്കുളം, ആലപ്പുഴ മാന്നാര്‍, തൃശൂര്‍ പാവറട്ടി, തിരുവനന്തപുരം പെരിങ്ങമ്മല എന്നി പഞ്ചായത്തുകളിലെയും ഭരണത്തെയാണ് തെരഞ്ഞെടുപ്പു ഫലം സ്വാധീനിക്കുക.

    Read More »
  • Crime

    വീടിന്റെ ജനല്‍ കുത്തിത്തുറന്ന് അകത്തുകയറി; കൊരട്ടിയില്‍ 35 പവന്‍ കവര്‍ന്നു

    തൃശ്ശൂര്‍: കൊരട്ടിയില്‍ വീട്ടില്‍നിന്ന് 35 പവന്‍ സ്വര്‍ണം കവര്‍ന്നു. കൊരട്ടി ചിറങ്ങര പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കഴിഞ്ഞദിവസം ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവസമയത്ത് പ്രകാശനും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ വീട്ടിലെ മറ്റൊരുമുറിയില്‍ ലൈറ്റ് കത്തിക്കിടക്കുന്നത് കണ്ടതോടെയാണ് ഗൃഹനാഥനായ പ്രകാശന്‍ സംഭവമറിയുന്നത്. തുടര്‍ന്ന് ലൈറ്റ് ഓഫാക്കാനായി ഈ മുറിയിലെത്തിയപ്പോള്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടനിലയിലായിരുന്നു. പരിശോധിച്ചപ്പോള്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയതായി വ്യക്തമായി. മുറിയിലുണ്ടായിരുന്ന ചില ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വീട്ടുവളപ്പില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തി. വീടിന്റെ പിറകുവശത്തെ ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. തൊട്ടടുത്തവീട്ടില്‍നിന്ന് കമ്പിപ്പാര എടുത്താണ് ജനല്‍ക്കമ്പികള്‍ തകര്‍ത്തതെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    ഇടതു സഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം; ഫ്രാന്‍സില്‍ തൂക്കുസഭയ്ക്ക് സാധ്യത

    പാരീസ്: ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന രണ്ടാംവട്ട വോട്ടെടുപ്പില്‍ ഇടതുസഖ്യത്തിന് മുന്നേറ്റം. അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന തീവ്രവലതുപക്ഷ പാര്‍ട്ടി നാഷണല്‍ റാലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ റിനെയ്സെന്‍സ് പാര്‍ട്ടിയാണ് രണ്ടാമത്. അതേസമയം, 577 അംഗ നാഷണല്‍ അസംബ്ലിയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 289 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ഇതോടെ ഫ്രാന്‍സില്‍ തൂക്കുസഭക്കാണ് സാധ്യത. ഫലം പൂര്‍ണ്ണമായും പുറത്തുവന്നിട്ടില്ല 66.63% വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 182 സീറ്റ് നേടി. മക്രോണിന്റെ പാര്‍ട്ടിക്ക് 163 സീറ്റുകളാണ് കിട്ടിയത്. നാഷണല്‍ റാലി 143 സീറ്റുകളില്‍ വിജയിച്ചു. കഴിഞ്ഞമാസം പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തേയാക്കുകയാണെന്ന് പ്രസിഡന്റ് മക്രോണ്‍ പ്രഖ്യാപിച്ചതിനുശേഷം ചെറുസോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, ഗ്രീന്‍പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവര്‍ചേര്‍ന്നു രൂപവത്കരിച്ച സഖ്യമാണ് എന്‍.പി.എഫ്. ജൂണ്‍ 30-ന് നടന്ന ആദ്യവട്ട വോട്ടെടുപ്പില്‍ 33.15 ശതമാനം വോട്ടുനേടി മരീന്‍ ലെ പെന്നിന്റെ ആര്‍.എന്‍. പാര്‍ട്ടിയായിരുന്നു ഒന്നാമത്. അതിലൂടെ ആര്‍.എന്നിന്റെ 39…

    Read More »
Back to top button
error: