Month: July 2024

  • Social Media

    അമ്മയുടെ നഗ്നചിത്രങ്ങളെക്കുറിച്ച് അവര്‍ക്കറിയാം! കുടുംബത്തിനൊപ്പം പുറത്തുപോകുമ്പോള്‍ മാസ്‌കിടും; മുസ്ലിമായ ആസിയയുടെ ‘നിള നമ്പ്യാര്‍’ ജീവിതം

    സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് നിള നമ്പ്യാര്‍. ന്യൂഡ് ഫോട്ടോഷൂട്ട് നടത്തിയും ഗ്ലാമര്‍ മോഡലായിട്ടുമൊക്കെയാണ് നിള സജീവമായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെയും മറ്റുമൊക്കെ ഇവര്‍ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. താന്‍ ഈ മേഖലയിലേക്ക് കടന്ന് വന്നത് എങ്ങനെയാണെന്ന് പറയുകയാണ് നിളയിപ്പോള്‍. സിനിമ ലക്ഷ്യം വെച്ച് തുടങ്ങിയ യാത്ര ഇവിടെ വന്ന് നില്‍ക്കുകയാണെന്ന് അഭിമുഖത്തിലൂടെയായിരുന്നു നിള പങ്കുവെച്ചത്. ഒപ്പം തന്റെ കുടുംബത്തെ പറ്റിയും താരം പറയുന്നു. ആസിയ എന്ന നിള ജനിച്ചത് മുസ്ലിം കമ്യൂണിറ്റിയിലായിരുന്നു. പക്ഷേ ടീഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ എന്നെ കമ്യൂണിറ്റിയില്‍ നിന്നും പുറത്താക്കി. അതിന് ശേഷമാണ് ഈ മേഖലയില്‍ സജീവമാകുന്നത്. വയറ് കാണിച്ച് അഭിനയിച്ചതിന്റെ പേരിലാണ് നടി അന്‍സിബ ഹാസനെ കമ്യൂണിറ്റി പുറത്താക്കുന്നത്. സിനിമ ലക്ഷ്യം വെച്ചാണ് ഞാന്‍ ഈ രംഗത്തേക്ക് എത്തുന്നത്. നാട്ടിലേക്ക് പോകാന്‍ പറ്റാതെ വന്നു. അങ്ങനെയുള്ള അവസ്ഥയിലാണ് ഈയൊരു ഫീല്‍ഡ് തിരഞ്ഞെടുത്തത്. ആദ്യം ഒരു ഫോട്ടോഗ്രാഫര്‍…

    Read More »
  • Crime

    ‘അടിച്ച് ഫിറ്റായി’ ശിവസേനാ നേതാവിന്റെ മകനോടിച്ച ആഡംബര കാറിടിച്ച് വീട്ടമ്മ മരിച്ചു; കാമുകിയോട് യാത്ര പറഞ്ഞ് പ്രതി മുങ്ങി, പിതാവ് കസ്റ്റഡിയില്‍

    മുംബൈ: രണ്ട് പേരുടെ മരണത്തിനിടയാക്കിയ പൂനെ പോര്‍ഷെ കാര്‍ അപകടത്തിന്റെ ഞെട്ടല്‍ മാറുംമുമ്പ് മുംബൈയിലും സമാന സംഭവം. ശിവസേനാ ഷിന്‍ഡെ വിഭാഗം നേതാവിന്റെ മകന്‍ മദ്യപിച്ച് അമിതവേ?ഗത്തിലോടിച്ച ബിഎംഡബ്ല്യു കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. വര്‍ളി സ്വദേശിനി കാവേരി നഖ്വ(45) യാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വര്‍ളിയിലെ ഹൈവേയിലായിരുന്നു അപകടം. മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ ശിവസേനാ ഷിന്‍ഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷാ(24) ഓടിച്ച കാര്‍ ഇടിച്ചാണ് സ്ത്രീ മരിച്ചത്. ഭര്‍ത്താവ് പ്രദിപ് നക്വയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന കാവേരിയെ മിഹിര്‍ ഷായോടിച്ച കാര്‍ പിന്നില്‍ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മത്സ്യവില്‍പ്പനക്കാരിയായ കാവേരി മീന്‍ വാങ്ങാനായി മാര്‍ക്കറ്റിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഉയര്‍ന്ന് കീഴ്‌മേല്‍ മറിയുകയും കാവേരിയും പ്രദിപും കാറിന്റെ ബോണറ്റിലേക്ക് വീഴുകയും ചെയ്തു. പ്രാണരക്ഷാര്‍ഥം പ്രദിക് ബോണറ്റില്‍ നിന്നും ചാടിയിറങ്ങിയെങ്കിലും കാവേരിക്ക് രക്ഷപ്പെടാനായില്ല. കാറില്‍ കുരുങ്ങിയ കാവേരിയുമായി വാഹനം 100 മീറ്റര്‍ മുന്നോട്ടേക്ക് പോയി.…

    Read More »
  • Crime

    ഇതൊക്കെ ശ്രദ്ധിക്കെണ്ടെ അമ്പാനേ! തേക്കിന്‍കാട് മൈതാനത്ത് ‘രംഗണ്ണന്റെ’ ബര്‍ത്ത്‌ഡേ പാര്‍ട്ടി; 32 പേര്‍ പിടിയില്‍

    തൃശൂര്‍: ആവേശം മോഡലില്‍ തേക്കിന്‍കാട് മൈതാനത്ത് ഗുണ്ടാനേതാവിന്റെ പിറന്നാള്‍ പാര്‍ട്ടി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 16 പേരുള്‍പ്പെടെ 32 പേര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത 16 പേരെ പൊലീസ് താക്കീത് ചെയ്തു രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഉള്‍പ്പെടെ ബാക്കി 16 പേര്‍ക്കെതിരെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. പാര്‍ട്ടി തുടങ്ങുന്നതിന് മുന്‍പേ പൊലീസെത്തിയതോടെ ഗുണ്ടാത്തലവന്‍ മൈതാനത്ത് എത്താതെ മുങ്ങി. ഞായറാഴ്ച ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപത്താണു സംഭവം. ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീല്‍ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഇന്നലെ ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപമെത്തണമെന്നു സമൂഹമാധ്യമങ്ങളിലൂടെ ?ഗുണ്ടാനേതാവിന്റെ അനുചരന്മാര്‍ സന്ദേശം നല്‍കിയിരുന്നു. വിവരം അറിഞ്ഞതോടെ പൊലീസ് നിരീക്ഷണത്തിലായി മൈതാനം. ചെറുപ്പക്കാര്‍ ഒത്തുകൂടിയപ്പോള്‍ 4 ജീപ്പുകളില്‍ പൊലീസ് സംഘമെത്തി വളഞ്ഞിട്ടു പിടിക്കുകയായിരുന്നു.  

    Read More »
  • Crime

    യൂണിഫോമും ഐഡി കാര്‍ഡുമില്ലാതെ എസ്ടി ടിക്കറ്റ്; ചോദ്യംചെയ്ത കണ്ടക്ടറെ വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ബസ് കയറിത്തല്ലി

    കോട്ടയം: സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനം. മാളിയക്കടവ്-കോട്ടയം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ പ്രദീപിനാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. കണ്ടക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. യൂണിഫോം, ഐഡികാര്‍ഡ്, കണ്‍സെഷന്‍ കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ഥിനി എസ്.ടി. ടിക്കറ്റ് ആവശ്യപ്പെട്ടുവെന്ന് കണ്ടക്ടര്‍ ആരോപിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് അനുവദിക്കാനാകില്ലെന്നും പറഞ്ഞു. പിന്നീടാണ് പെണ്‍കുട്ടി ബന്ധുക്കളേയും മറ്റും കൂട്ടിവന്ന് മര്‍ദിച്ചതെന്നാണ് വിവരം. ഹെല്‍മറ്റ് ഉപയോഗിച്ചുള്ള അടിയില്‍ തലപൊട്ടിയ പ്രദീപ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. തലയ്ക്ക് മൂന്ന് സ്റ്റിച്ചുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് പ്രദീപ് തന്നെ മാനസിമായി പീഡിപ്പിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയും പരാതി നല്‍കിയിട്ടുണ്ട്. ”എസ്ടി ടിക്കറ്റാണെന്ന് പറഞ്ഞ് രണ്ടുരൂപ തന്നു, ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ അതൊന്നും കിട്ടിയില്ലെന്ന് പറഞ്ഞു. യൂണിഫോം ധരിച്ചിരുന്നില്ല. നാളെമുതല്‍ ഇങ്ങനെ അനുവദിക്കാനാവില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി സ്റ്റോപ്പില്‍ ഇറങ്ങി. ബസ് തിരിച്ചുവരുമ്പോള്‍ 40 ഓളം പേര്‍ ബസ് തടഞ്ഞു. പെണ്‍കുട്ടിയും നാലുപേരും ബസിനുള്ളില്‍ കയറി മര്‍ദിക്കുകയായിരുന്നു” -കണ്ടക്ടര്‍…

    Read More »
  • Crime

    ചികിത്സിക്കാന്‍ പണമില്ല; 15 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചുമൂടി

    ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റില്‍. സിന്ധ് പ്രവിശ്യയിലെ നൗഷാഹ്രോ ഫിറോസ് സ്വദേശിയായ തയ്യബാണ് അറസ്റ്റിലായത്. മകളെ ചികിത്സിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് തയ്യബിന്റെ ക്രൂരകൃത്യമെന്ന് പൊലീസ് പറഞ്ഞു. ചാക്കില്‍പൊതിഞ്ഞ ശേഷമാണ് കുട്ടിയെ കുഴിച്ചു മൂടിയത്. തയ്യബിനെ റിമാന്‍ഡ് ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. അതേസമയം, ലഹോറില്‍ വീട്ടുജോലിക്കാരിയായ 13 വയസ്സുള്ള പെണ്‍കുട്ടിയെ വിവസ്ത്രയാക്കി ക്രൂരമായി മര്‍ദിച്ചതിന് ഗൃഹനാഥനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്. ഗൃഹനാഥന്‍ ഹസാമിനെ അറസ്റ്റ് ചെയ്തു, ഭാര്യ ഒളിവിലാണ്. വീട്ടില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ മര്‍ദിച്ചതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ കൈയ്ക്കും മൂക്കിനും ഉള്‍പ്പെടെ സാരമായ പരുക്കുണ്ട്. ബാലവേല നിരോധനനിയമങ്ങളൊന്നും നിലവിലില്ലാത്ത രാജ്യമാണ് പാക്കിസ്ഥാന്‍.

    Read More »
  • Local

    തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ളാറ്റിനം ജൂബിലി നിറവില്‍

    തീക്കോയി(പാലാ): അനേകായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് നല്‍കിയ തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ളാറ്റിനം ജൂബിലി നിറവില്‍. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂലൈ 9-ന് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് തീക്കോയി സെന്റ് മേരീസ് പാരീഷ്ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ സ്‌കൂളിന്റെ മെറിറ്റ് ദിനാഘോഷം സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ റവ.ഡോ.തോമസ് മേനാച്ചേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍.ഡോ.ജോസഫ് മലേപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജെയിംസ് സ്‌കൂളിലെ പൂര്‍വ്വ അധ്യാപക, അനധ്യാപകരെ ആദരിക്കും. ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്യും. പഞ്ചായത്ത് മെമ്പര്‍ അമ്മിണി തോമസ്, ഫാ.ജോസഫ് താന്നിക്കാപ്പാറ, ടി.വി.ജോര്‍ജ് തുരുത്തിയില്‍, തങ്കച്ചന്‍ മാത്യു കാക്കാനിയില്‍, സി.റോസിറ്റ് എഫ്.സി.സി, ജോമോന്‍ ജോസഫ് പോര്‍ക്കാട്ടില്‍, സാജു മാത്യു, ആഗ്‌നസ് ജോര്‍ജ്, എന്നിവര്‍ പ്രസംഗിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ സി.ജെസിന്‍ മരിയ എഫ്.സി.സി,…

    Read More »
  • Social Media

    ഞങ്ങള്‍ ഒരുമിച്ച് വരികയാണെന്ന് ഗബ്രിയും ജാസ്മിനും! മതവും ജാതിയൊന്നും നോക്കാതെ ഒന്നിക്കണമെന്ന് ആരാധകരും

    ജാസ്മിന്‍-ഗബ്രി എന്നീ പേരുകളാണ് ഇത്തവണ ബിഗ് ബോസില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. ഷോ തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ സൗഹൃദത്തിലായ താരങ്ങള്‍ പ്രണയത്തിലായെന്ന് പലരും കരുതി. എന്നാല്‍ തങ്ങളുടെ റിലേഷന്‍ഷിപ്പ് എന്താണെന്ന് ഇതുവരെ താരങ്ങള്‍ തുറന്ന് സംസാരിച്ചിട്ടില്ല. എന്നിരുന്നാലും മത്സരത്തിന് ശേഷം ജാസ്മിനെയും ഗബ്രിയെയും ഒരുമിച്ച് കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇതുവരെ താരങ്ങള്‍ ഒന്നിച്ച് വിശദീകരണം നല്‍കാന്‍ ശ്രമിച്ചിട്ടുമില്ല. എന്നാല്‍ ആരാധകരെ അമ്പരിപ്പിച്ച് കൊണ്ട് ഇപ്പോഴിതാ ജാസ്മിനും ഗബ്രിയും രംഗത്ത് വന്നിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ജാസ്മിനൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങളാണ് ഗബ്രി ആദ്യം പുറത്ത് വിട്ടത്. പിന്നാലെ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു. ‘എല്ലാവര്‍ക്കും നമസ്‌കാരം. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഒത്തിരി നന്ദിയുണ്ട്. നാളെ ഒരു സ്പെഷ്യല്‍ ദിവസമാണ്. നിങ്ങളെ എല്ലാവരെയും കാണാന്‍ ഞാന്‍ നാളെ പാലക്കാട്ടേക്ക് വരുന്നുണ്ടെന്ന് ഗബ്രി പറയുന്നു. എന്നാല്‍ ഗബ്രി മാത്രമല്ല ഞങ്ങള്‍ ഒരുമിച്ചാണ് വരുന്നതെന്ന് പറഞ്ഞ് ജാസ്മിനും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു ഉദ്ഘാടനത്തിന് വേണ്ടിയിട്ടാണ് ഗബ്രിയും ജാസ്മിനും ഒരുമിച്ച്…

    Read More »
  • India

    ആയുധ ലൈസന്‍സിന് കൂട്ടത്തോടെ അപേക്ഷ നല്‍കി ഹരിയാനയിലെ ഗോരക്ഷകര്‍

    ന്യൂഡല്‍ഹി: ഹരിയാനയിലെ ഗോസംരക്ഷണ സംഘങ്ങള്‍ ആയുധ ലൈസന്‍സിനായി കൂട്ടത്തോടെ അപേക്ഷ നല്‍കി. ഹരിയാനയിലെ പശുക്കടത്ത് സംഘങ്ങളെ നേരിടാനാണ് സര്‍ക്കാരിനോട് തോക്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നൂഹിലെ കലാപത്തിന് ശേഷം 90 ലൈസന്‍സുകള്‍ ഗോരക്ഷകര്‍ നേടിയെടുത്തിരുന്നു. ഹരിയാനയില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പശു സംരക്ഷക സംഘങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നെന്ന് ആരോപിച്ചാണ് ആയുധ ലൈസന്‍സിനായി അപേക്ഷ നല്‍കിയത്. ജൂണ്‍ 25ന് നുഹ് ജില്ലയില്‍ പശു സംരക്ഷക സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു വ്യാപാരിക്ക് നേരെ ഒരു സംഘം ആളുകള്‍ വെടിയുതിര്‍ത്തിരുന്നു. അക്രമികള്‍ പശു കടത്ത് സംഘത്തിലുള്ളവരാണെന്നാണ് വ്യാപാരിയുടെ സംശയം. എന്നാല്‍, ഇത് സ്ഥിരീകരിക്കാന്‍ ലോക്കല്‍ പൊലീസിന് കഴിഞ്ഞില്ല. വ്യാപാരി ഏതെങ്കിലും തരത്തില്‍ പശു സംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല എന്ന് പൊലീസ് പറഞ്ഞു.- ‘ദി ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്തു. വ്യാപാരിക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് ഗോസംരക്ഷണ സംഘങ്ങള്‍ തങ്ങളുടെ അംഗങ്ങളോട് ആയുധ ലൈസന്‍സിന് അപേക്ഷിക്കാന്‍ പറയുന്നത്. രണ്ടാഴ്ച മുമ്പ് നൂഹില്‍ കാറില്‍ പിന്തുടര്‍ന്നെത്തിയ…

    Read More »
  • Kerala

    പരിപാടിക്കിടെ ഒച്ചയുണ്ടാക്കി: ഓട്ടിസമുള്ള വിദ്യാര്‍ഥിയെ സര്‍ക്കാര്‍ സ്‌കൂള്‍ പുറത്താക്കി

    തിരുവനന്തപുരം: ഓട്ടിസം ബാധിതനായ വിദ്യാര്‍ഥിയെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി. തൈക്കാട് മോഡല്‍ എല്‍പി സ്‌കൂളിലെ പ്രിന്‍സിപ്പലാണ് വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് പുറത്താക്കിയത്. കുട്ടി സ്‌കൂളില്‍ തുടരുന്നത് സ്‌കൂളിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും എന്നായിരുന്നു പ്രിസിന്‍സിപ്പലിന്റെ വിചിത്ര വാദം. മണക്കാട് സ്വദേശികളായ ദമ്പതികളുടെ മകനെയാണ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. സ്‌കൂളില്‍ നടന്ന ഒരു പൊതു പരിപാടിക്കിടെ കുട്ടി ഒച്ചയുണ്ടാക്കിയതാണ് പ്രിന്‍സിപ്പലിനെ പ്രകോപിപ്പിച്ചത്. അടുത്ത ദിവസം തന്നെ കുട്ടിയുടെ അമ്മയെ വിളിച്ച് ടിസി വാങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കുട്ടിയെ സ്‌കൂളില്‍ നിന്ന് മാറ്റാന്‍ മൂന്നു മാസം സമയം ചോദിച്ചപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സ്‌കൂളില്‍ നിന്ന് മാറ്റണം എന്നാണ് പറഞ്ഞത്. കുട്ടി ഇവിടെ പഠിച്ചാല്‍ മറ്റു കുട്ടികള്‍ സ്‌കൂളില്‍ വരില്ലെന്നും സ്‌കൂള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നുമെല്ലാം പ്രധാനാധ്യാപകന്‍ പറഞ്ഞതായാണ് അമ്മ പറയുന്നത്. ദൂരപരിധിയാണ് ട്രാന്‍സ്ഫര്‍ വാങ്ങി പോകാനുള്ള കാരണമെന്ന് ടിസി അപേക്ഷയില്‍ ചേര്‍ക്കാനും പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചു.  

    Read More »
  • Crime

    ടിവി റിമോര്‍ട്ടിന്റെ പേരില്‍ അമ്മയുമായി വഴക്ക്; ഏഴാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

    ആലപ്പുഴ: ടിവിയുടെ റിമോര്‍ട്ട് നല്‍കാത്തതിന് അമ്മയുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു. കരിപ്പോലില്‍ തങ്കച്ചന്റെയും സിന്ധുവിന്റെയും മകന്‍ ആദിത്യന്‍ (12) ആണ് മരിച്ചത്. ടിവിയുടെ റിമോര്‍ട്ടിനെ ചൊല്ലിയുളള തര്‍ക്കത്തിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അമ്മ ടിവിയുടെ റിമോര്‍ട്ട് മാറ്റിവച്ചിരുന്നു. റിമോര്‍ട്ട് തരാന്‍ ആദിത്യന്‍ അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കാതിരുന്നതോടെ അമ്മയോട് വഴക്കിട്ടതിന് ശേഷം മുറിയില്‍ കയറി വാതില്‍ അടയ്ക്കുയായിരുന്നു. മുറിക്കുള്ളിലെ ജനല്‍ കമ്പിയിലാണ് ആദിത്യന്‍ തൂങ്ങിമരിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.  

    Read More »
Back to top button
error: