KeralaNEWS

49 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 30ന്; പത്രിക സമര്‍പ്പണം വ്യാഴാഴ്ച വരെ

തിരുവനന്തപുരം: വയനാട് ഒഴികെയുള്ള സംസ്ഥാനത്തെ 13 ജില്ലകളില്‍ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 30ന്. നാലിനു തുടങ്ങിയ നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച അവസാനിക്കും. 31നാണ് ഫലപ്രഖ്യാപനം.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനിലും നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആറു മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 38 പഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. ഇതില്‍ 24 എണ്ണം എല്‍ഡിഎഫിന്റെയും 19 എണ്ണം യുഡിഎഫിന്റെയും സിറ്റിങ് സീറ്റുകളാണ്. നാലെണ്ണം ബിജെപിയുടെ സിറ്റിങ് സീറ്റാണ്.

Signature-ad

എസ്ഡിപിഐക്കും വെല്‍ഫെയര്‍ പാര്‍ടിക്കും ഓരോന്നു വീതവും. തെരഞ്ഞെടുപ്പുഫലം പതിനൊന്ന് തദ്ദേശസ്ഥാപനങ്ങളിലെ ഭരണത്തെ ബാധിക്കും. ഇടുക്കി തൊടുപുഴ നഗരസഭയിലെയും പത്തനംതിട്ട ചിറ്റാര്‍, കൊല്ലം തൊടിയൂര്‍, ശൂരനാട് തെക്ക്, പൂയപ്പള്ളി, പാലക്കാട് തച്ചമ്പാറ, മങ്കര, ഇടുക്കിയിലെ അറക്കുളം, ആലപ്പുഴ മാന്നാര്‍, തൃശൂര്‍ പാവറട്ടി, തിരുവനന്തപുരം പെരിങ്ങമ്മല എന്നി പഞ്ചായത്തുകളിലെയും ഭരണത്തെയാണ് തെരഞ്ഞെടുപ്പു ഫലം സ്വാധീനിക്കുക.

Back to top button
error: