Month: July 2024

  • Crime

    പീഡിപ്പിച്ചത് എട്ട് കുട്ടികളെ, ദൃശ്യം പകര്‍ത്തി വിറ്റു; പി.എച്ച്.ഡിക്കാരനായ 35-കാരന് അഞ്ച് ജീവപര്യന്തം

    ചെന്നൈ: കുട്ടികളെ പീഡിപ്പിച്ച് അശ്ലീലചിത്രങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച യുവാവിന് അഞ്ച് ജീവപര്യന്തം തടവുശിക്ഷ. പിഎച്ച്.ഡി. പൂര്‍ത്തിയാക്കിയ വിക്ടര്‍ ജെയിംസ് രാജയ്ക്കാ(35)ണ് തഞ്ചാവൂരിലെ പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 6.54 ലക്ഷം രൂപ പിഴയടയ്ക്കാനും ചൂഷണത്തിനിരയായവര്‍ക്ക് നാലു ലക്ഷം രൂപവീതം നല്‍കാനും കോടതി ഉത്തരവിട്ടു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ച് 14 മാസത്തിനുശേഷമാണ് വിധി. അഞ്ചിനും 18-നും ഇടയിലുള്ള എട്ട് കുട്ടികളെ വിക്ടര്‍ ജെയിംസ് രാജ പീഡിപ്പിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വെബ്സൈറ്റുകള്‍ക്കു വിറ്റ് പണമുണ്ടാക്കി. ഇരകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരുന്നു. കുട്ടികളെ പരസ്പരം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചതായും വ്യക്തമായി. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് സി.ബി.ഐ. സംഘം ഇന്റര്‍നാഷണല്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്‌പ്ലോയിറ്റേഷന്‍ (ഐ.സി.എസ്.ഇ.) ഡേറ്റാബേസില്‍നിന്ന് കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തത്. തഞ്ചാവൂരില്‍വെച്ച് 2023 മാര്‍ച്ച് 16-ന് വിക്ടര്‍ ജെയിംസ് രാജയെ അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, ഡിജിറ്റല്‍ റെക്കോഡിങ് വകുപ്പുകളില്‍ കേസെടുത്തു. 2023 മേയ്…

    Read More »
  • Kerala

    സിപിഎം നേതാവ് ബീനാ ഗോവിന്ദ് അന്തരിച്ചു; ഓര്‍മയാകുന്നത് 80 കളിലെ പെണ്‍കരുത്തിന്റെ പ്രതീകം

    പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ പദ്ധതിയായ വിജ്ഞാന പത്തനംതിട്ടയുടെ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്ററും സിപിഎം നേതാവുമായ ഇലന്തൂര്‍ ഇടപ്പരിയാരം ആനന്ദഭവനില്‍ ബീനാ ഗോവിന്ദ് അന്തരിച്ചു. നോളജ് ഇക്കോണമി മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തി ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കുമ്പോള്‍ ബീനാ ഗോവിന്ദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ തേടിയ ശേഷം മുറിയില്‍ വച്ച് നെഞ്ചുവേദനയെ തുടര്‍ന്ന് ബോധരഹിതയാവുകയായിരുന്നു. സഹപ്രവര്‍ത്തകരെത്തി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിപിഎം ഇടപ്പരിയാരം ബ്രാഞ്ചംഗമാണ് ബീന. മെഴുവേലി പഞ്ചായത്തിലെ ‘ഒരുമ’ ഭവന പുനരുദ്ധാരണ പദ്ധതി, വരട്ടാര്‍ പുനരുജ്ജീവനം തുടങ്ങിയ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ബീനയുടെ പങ്ക് ശ്രദ്ധേയമാണ്. തിരുമൂലപുരം എസ് എന്‍ വി സംസ്‌കൃത സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. അന്നു മുതലാണ് ബീനാ ഗോവിന്ദ് എസ്എഫ്ഐ സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചങ്ങനാശേരി എന്‍എസ്എസ് കോളജ്, തിരുവല്ല മാര്‍ത്തോമാ കോളജ് എന്നിവിടങ്ങളിലായിരുന്നു തുടര്‍ പഠനം. പെണ്‍കുട്ടികള്‍ രാഷട്രീയത്തില്‍…

    Read More »
  • Social Media

    വിവാഹം കഴിക്കാന്‍ പറ്റില്ല; നടി സീതയുമായി വേര്‍പിരിഞ്ഞ ശേഷമുള്ള പാര്‍ഥിബന്റെ പ്രണയ ജീവിതം ഇങ്ങനെ…

    മലയാളികള്‍ക്ക് സുപരിചിതനായ തമിഴ് നടനാണ് പാര്‍ഥിബന്‍. അഭിനയ പ്രധാന്യമുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടന്റെ പേഴ്സണല്‍ ജീവിതത്തെ കുറിച്ചുള്ള കഥകളാണ് പ്രചരിക്കുന്നത്. ഒരു അഭിമുഖത്തില്‍ നടന്‍ പാര്‍ഥിബനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രണയ പരാജയങ്ങളെക്കുറിച്ചും നടനും മാധ്യമപ്രവര്‍ത്തകനുമായ ബെയില്‍വാന്‍ രംഗനാഥനാണ് തുറന്ന് സംസാരിച്ചത്. തെന്നിന്ത്യയിലെ പ്രശസ്തയായ നടി സീതയായിരുന്നു പാര്‍ഥിബന്റെ ഭാര്യ. എന്നാല്‍ ഇരുവരും ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാതെ വേര്‍പിരിയുകയായിരുന്നു. ഇവര്‍ എന്തിനാണ് വേര്‍പിരിഞ്ഞതെന്നും അതിന് ശേഷം നടന്റെ ജീവിതത്തിലുണ്ടായ പ്രണയങ്ങളെ പറ്റിയുമാണ് ബെയില്‍വാന്‍ സംസാരിച്ചത്. സിനിമാ താരങ്ങളുടെ സ്വകാര്യ കാര്യങ്ങളെ കുറിച്ച് യൂട്യൂബ് ചാനലിലൂടെ വീഡിയോ ഇടാറുള്ള താരമാണ് ബെയില്‍വാന്‍ രംഗനാഥന്‍. പ്രമുഖരായ താരങ്ങളുടെ പ്രണയ പരാജയങ്ങളും ദാമ്പത്യ പ്രശ്നങ്ങളും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലാണ് പാര്‍ഥിബന്റെ കഥകളുമായി എത്തിയിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ഭാഗ്യരാജിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന പാര്‍ഥിബന്‍ ഒരു ഘട്ടത്തില്‍ അദ്ദേഹവുമായി പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് പിരിഞ്ഞു. പിന്നീട് സ്വന്തമായി സിനിമയൊരുക്കി. പുതിയ പഥൈ എന്ന പേരുമിട്ടു. എന്നാല്‍ ഈ…

    Read More »
  • Kerala

    സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ യാത്ര; ആവര്‍ത്തിക്കരുതെന്ന് എഡിജിപിക്ക് ചീഫ് സെക്രട്ടറിയുടെ താക്കീത്

    തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുതിയില്ലാതെ വിദേശ യാത്ര നടത്തിയ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് ചീഫ് സെക്രട്ടറി ഡോക്ടര്‍ വി വേണു, എഡിജിപി എം ആര്‍ അജിത് കുമാറിന് താക്കീത് നല്‍കി. സിംഗപ്പൂരിലേക്കായിരുന്നു യാത്ര. ഡിജിപിയുടെ അനുമതി മാത്രമാണ് വാങ്ങിയിരുന്നത്. സര്‍ക്കാരില്‍ നിന്നും രേഖാമൂലം അനുമതി തേടിയിരുന്നില്ല. ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയും അജിത് കുമാറില്‍ നിന്ന് വിശദീകരണം തേടി. തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങിയാണ് യാത്ര ചെയ്തതെന്ന് എംആര്‍ അജിത് കുമാര്‍ മറുപടി നല്കി. പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നല്‍കിയിരുന്നു. എല്ലാ രേഖകളും സമര്‍പ്പിച്ചാണ് അവധിയെടുത്തതെന്നും അജിത് കുമാര്‍ വിശദീകരിച്ചു.

    Read More »
  • India

    ജോലിസമയത്ത് ‘കാന്‍ഡി ക്രഷ്’ കളിച്ച യുപി അധ്യാപകന് സസ്‌പെന്‍ഷന്‍

    ലഖ്‌നൗ: ജോലിസമയത്ത് കാന്‍ഡി ക്രഷ് കളിക്കുകയും മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ പ്രിയം ഗോയലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പന്‍സിയ നടത്തിയ അപ്രതീക്ഷിത പരിശോധനയില്‍ വിദ്യാര്‍ഥികളുടെ നോട്ട് ബുക്കില്‍ നിരവധി തെറ്റുകള്‍ കണ്ടെത്തിയതോടെയാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. അധ്യാപകന്റെ ഫോണ്‍ ഗെയിം ആപ്പുകള്‍ക്കായി മാറ്റിവച്ചിരിക്കുകയാണെന്നും ജോലി സമയത്ത് രണ്ട് മണിക്കൂറോളം കാന്‍ഡി ക്രഷ് കളിച്ചെന്നും കണ്ടെത്തി. ആറ് കുട്ടികളുടെ നോട്ട് ബുക്കുകള്‍ പരിശോധിച്ചപ്പോള്‍ നിരവധി തെറ്റുകള്‍ കണ്ടെത്തി. ആറ് പേജുകള്‍ പരിശോധിച്ചപ്പോള്‍ 95 തെറ്റുകളാണ് കണ്ടെത്തിയത്. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച ജില്ലാ മജിസ്ട്രേറ്റ്, പ്രിയത്തിന്റെ ഫോണ്‍ പരിശോധിച്ചു. സ്‌കൂള്‍ സമയത്തിന്റെ അഞ്ചര മണിക്കൂറില്‍, ഇയാള്‍ ഏകദേശം രണ്ട് മണിക്കൂറോളം കാന്‍ഡി ക്രഷ് കളിക്കുകയും 26 മിനിറ്റ് ഫോണില്‍ സംസാരിക്കുകയും 30 മിനിറ്റോളം സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് ഇക്കാര്യം സംസ്ഥാന…

    Read More »
  • Crime

    രണ്ട് കുട്ടികളുടെ അമ്മ, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥ ചമഞ്ഞ് ഹണി ട്രാപ്പ്; ലക്ഷങ്ങള്‍ തട്ടി, യുവതിക്കെതിരെ പരാതി

    കാസര്‍കോട്: ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥ ചമഞ്ഞ് യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ചെമ്മനാട് സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് പുല്ലൂര്‍ സ്വദേശിയായ യുവാവ് പരാതി നല്‍കിയത്. യുവതി ഇയാളില്‍ നിന്നും ആറ് ലക്ഷം രൂപയോളം തട്ടിയെന്നും പണം തിരികെ ചോദിച്ചപ്പോള്‍ പീഡനക്കേസില്‍ കുടുക്കിയെന്നും യുവാവ് പരാതിയില്‍ പറഞ്ഞു. മംഗലാപുരത്ത് യുവതി നല്‍കിയ പീഡനക്കേസില്‍ 28 ദിവസം യുവാവ് ജയിലില്‍ കഴിഞ്ഞതായും പരാതിയില്‍ പറയുന്നു. സൗഹൃദം സ്ഥാപിച്ച് സ്വര്‍ണ്ണവും പണവും തട്ടുന്നതാണ് ശ്രുതിയുടെ രീതി. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥ ചമഞ്ഞാണ് യുവതി പലരെയും തട്ടിപ്പിനിരയാക്കിയത്. ഇതിനായി വ്യാജ ഐഡി കാര്‍ഡും യുവതി നിര്‍മ്മിച്ചിരുന്നു. പൊയിനാച്ചി സ്വദേശിയായ യുവാവും സമാനമായ രീതിയില്‍ ശ്രുതിയുടെ തട്ടിപ്പിന് ഇരയായി. രണ്ട് കുട്ടികളുടെ അമ്മയാണ് ശ്രുതി. എന്നാല്‍ വിവാഹം കഴിച്ചതോ കുട്ടികള്‍ ഉള്ളതോ വെളിപ്പെടുത്താതെയാണ് യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നത്. യുവതിക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തു. എന്നാല്‍, ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.    

    Read More »
  • Crime

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് മലയാളികളടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

    ബംഗളൂരു: കര്‍ണാടകയിലെ കുട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായി. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍(21), മനു(25), സന്ദീപ്(27), കര്‍ണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര(24), അക്ഷയ്(27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയാണ് പ്രതികള്‍ കാറില്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരു പെണ്‍കുട്ടിയെ അഞ്ചുപേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പെണ്‍കുട്ടികളെ കാറില്‍ കയറ്റിയത്. പിന്നാലെ ഇവരുമായി നത്തംഗളയിലെ കാപ്പിത്തോട്ടത്തിലേക്ക് പോയി. ഇവിടെവെച്ച് ഒരു പെണ്‍കുട്ടിയെ പ്രതികള്‍ ബലാത്സംഗത്തിനിരയാക്കി. പിന്നാലെ രണ്ടാമത്തെ പെണ്‍കുട്ടിയെയും പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഇവരില്‍നിന്ന് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാര്‍ വിവരമറിഞ്ഞ് ഓടിയെത്തിയതോടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരുടെ കാര്‍ നാട്ടുകാര്‍ തടഞ്ഞിട്ടതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെയും പിടികൂടിയത്.

    Read More »
  • Crime

    ഇംഗ്ലണ്ടിനെ നടുക്കി മൂന്ന് കൊലപാതകം: ബിബിസി അവതാരകന്റെ ഭാര്യയും മക്കളേയും വകവരുത്തിയത് ഇളയ മകളുടെ മുന്‍കാമുകന്‍

    ലണ്ടന്‍: ക്രോസ്ബോ ഉപയോഗിച്ച് മൂന്ന് കൊലപാതകങ്ങള്‍ നടത്തി എന്ന് ആരോപിക്കപ്പെടുന്ന യുവാവിനെ പോലീസ് പിടികൂടി. എന്‍ഫീല്‍ഡിലെ ഹില്ലി ഫീല്‍ഡ് ഭാഗത്തെ സെമിത്തേരിയില്‍നിന്ന് ഇന്നലെ ഉച്ചക്കാണ് പോലീസും പാരാമെഡിക്‌സും കെയ്ല്‍ ക്ലിഫോര്‍ഡ് എന്ന 26 കാരനെ പിടികൂടിയത്. അയാള്‍ക്ക് വൈദ്യ സഹായം നല്‍കിയതായും, ഒരു സ്ട്രെച്ചറില്‍ കിടത്തി ആംബുലന്‍സിലാണ് കൊണ്ടു പോയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാളെ പിന്നീട് റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ ഭാഗത്തു നിന്നും വെടിയുതിര്‍ത്തിട്ടില്ല എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍, പ്രതിയുടെ ശരീരത്തിലുള്ള പരിക്കുകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. പരിക്കേറ്റ ഒരു വ്യക്തിയെ പ്രഥമ ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചതായി ആംബുലന്‍സ് സര്‍വീസും സ്ഥിരീകരിച്ചിട്ടുണ്ട്. കരോള്‍ ഹണ്ട് എന്ന 61 കാരിയുടെയും അവരുടെ മക്കളായ ഹന്നന്റെയും ലൂസിയുടെയും കൊലപാതകത്തിലെ പിടികിട്ടാപുള്ളിയായി പോലീസ് പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാപകമായ അന്വേഷണമായിരുന്നു ക്ലിഫോര്‍ഡിന് വേണ്ടി നടത്തിയിരുന്നത്. കൊല്ലപ്പെട്ട ലൂസിയുടെ മുന്‍ കാമുകനായിരുന്നു മുന്‍ സൈനികന്‍ കൂടിയായ ക്ലിഫോര്‍ഡ്. ബി ബി സിയുടെ…

    Read More »
  • India

    ജോലിക്ക് കയറും മുമ്പേ വീടും കാറും വേണം; ഐഎസുകാരിയുടെ സര്‍ട്ടിഫിക്കറ്റും വ്യാജം?

    മുംബൈ: അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം പൂനെയില്‍നിന്നു വാഷിമിലേക്ക് സ്ഥലം മാറ്റിയ ഐഎഎസ് ട്രയിനി പൂജ ഖേദ്കറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വകാര്യ കാറില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിന്റെ പേരിലും ഒരു പ്രൊബേഷന്‍ ഓഫീസര്‍ക്ക് അനുവദനീയമല്ലാത്ത പ്രത്യേക ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടതിന്റെ പേരിലുമാണ് പൂജയെ സ്ഥലം മാറ്റിയത്. അസിസ്റ്റന്റ് കലക്ടറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് പൂജ പൂനെ ജില്ലാ കലക്ടറോട് പ്രത്യേക വീടും കാറും ആവശ്യപ്പെട്ടിരുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. 2023 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് പൂജ. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൂജയുടെ സെലക്ഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് പൂജ സമര്‍പ്പിച്ചതെന്നും ആരോപണമുണ്ട്. കാഴ്ച പരിമിതിയുണ്ടെന്ന് കാണിച്ചാണ് യുവതി യു.പി.എസ്.സി പരീക്ഷ എഴുതിയത്. ഐഎഎസ് സെലക്ഷന് ശേഷം പൂജയെ മെഡിക്കല്‍ പരിശോധനക്കായി വിളിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. 2022 ഏപ്രിലില്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആദ്യ പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍…

    Read More »
  • Crime

    സ്ത്രീധനത്തില്‍ 40 പവന്‍ കുറഞ്ഞു; കെട്ടിന്റെ ആറാം നാള്‍ മുതല്‍ ക്രൂരമര്‍ദനം, പ്രതികളെ പിടികൂടാതെ പൊലീസ്

    മലപ്പുറം: വേങ്ങരയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നവവധുവിന് ക്രൂര മര്‍ദനമെന്ന് പരാതി. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മര്‍ദിച്ചിരുന്നതായി യുവതി പറയുന്നു. സ്ത്രീധനത്തിന്റെ പേരിലും പരപുരുഷ ബന്ധമുണ്ടെന്ന സംശത്തിന്റെ പേരിലുമായിരുന്നു മര്‍ദനം. മെയ് രണ്ടിനായിരുന്നു യുവതിയും ഫായിസും തമ്മിലുള്ള വിവാഹം. ഉപദ്രവം കൂടിയതോടെ മെയ് 22ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി 23ന് മലപ്പുറം വനിത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ ഭര്‍ത്താവ് മുഹമ്മദ് ഫായിസ്, മുഹമ്മദിന്റെ മതാപിതാക്കളായ സീനത്ത്, സെയ്തലവി എന്നിവരെയും പ്രതി ചേര്‍ത്ത് കേസെടുത്ത് കേസ് വേങ്ങര പൊലീസിന് കൈമാറിയെങ്കില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ലെന്ന് യുവതി പറയുന്നു. വിവാഹസമ്മാനമായി നല്‍കിയ 50 പവര്‍ സ്വര്‍ണം കുറഞ്ഞു പോയെന്നും 25 പവന്‍ അധികമായി വേണമെന്നും പറഞ്ഞായിരുന്നു മര്‍ദനം. മര്‍ദന വിവരം പുറത്തു പറഞ്ഞാല്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ആത്മഹത്യ ചെയ്യുമെന്നും യുവതിയെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ചും…

    Read More »
Back to top button
error: