Social MediaTRENDING

കുടുംബക്കാരെ തിരിഞ്ഞുനോക്കാത്ത ആളാണ് മോഹന്‍ലാല്‍! പക്ഷെ മമ്മൂട്ടി അങ്ങനെയല്ല! ലാലേട്ടന്റെ അനുജന്‍ പറയുന്നു

താരരാജാവ് മോഹന്‍ലാലിനെ കുറിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞ കാര്യങ്ങള്‍ അടുത്തിടെ ഏറെ വിവാദമായിരുന്നു. ലാലിന്റെ പിതൃസഹോദന്റെ മകനായ ബിജു ഗോപിനാഥന്‍ എന്ന ആളാണ് രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ ഇപ്പോഴും വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറുകയാണ്, അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ”ഒടിയന്‍ സിനിമക്ക് വേണ്ടി ലാല്‍ ഒരു ഇഞ്ചക്ഷന്‍ എടുത്തിരുന്നു. 25 വയസുള്ള കഥാപാത്രമാകാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്.

അതിന്റെ സൈഡ് എഫ്ഫക്‌റ് കൊണ്ടു അദ്ദേഹത്തിന് ഇനി ഒരിക്കലും പഴയ രൂപത്തിലേക്ക് എത്താന്‍ കഴിയില്ല, താടി എടുക്കാന്‍ പറ്റില്ല. ഷേവ് ചെയ്താല്‍ അലര്‍ജിയാണെ”ന്നാണ് സഹോദരന്‍ ബിജു പറയുന്നത്. ”അതുപോലെ തന്നെ മോഹന്‍ലാലിന് ഞങ്ങളുടെ കുടുംബവുമായി ഒരു അടുപ്പവുമില്ല, കുടുംബത്തിലുള്ള ആരെയും സഹായിക്കാറില്ല. പത്ത്, പതിനഞ്ച് വര്‍ഷം മുന്‍പ് എനിക്ക് രണ്ട് ലക്ഷം രൂപയുടെ അത്യാവശ്യം വന്നു. അങ്ങനെ ആന്റണിയെ വിളിച്ചു, ലൊക്കേഷനില്‍ ചെല്ലാന്‍ പറഞ്ഞു, അങ്ങനെ ചെന്നപ്പോള്‍ ആന്റണിയാണ് കാശ് തന്നത്. അതുപോലെ നാല്‍പതിനായിരം രൂപ ചേച്ചിയും ഒരിക്കല്‍ തന്നിട്ടുണ്ട്. അതല്ലാതെ ഒരു സഹായം തരികയോ എന്തെങ്കിലും വേണോ എന്നൊന്നും ചോദിച്ചിട്ടില്ല.

Signature-ad

പക്ഷെ, പുറത്തൊക്കെ വലിയ വര്‍ത്തമാനമാണ് പറയുന്നത്, ഞാന്‍ എല്ലാവരെയും സഹായിക്കുന്നുണ്ട്, പുള്ളിയുടെ ആസ്തി വെച്ച് നോക്കുമ്പോള്‍ എനിക്ക് തന്നത് കടലിലെ ഒരു തുള്ളി വെള്ളം ആണെന്ന് പറയാം, പിന്നെ ഒരിക്കല്‍ പതിമൂന്ന് ലക്ഷം ആവശ്യപ്പെട്ട് അവിടെ പോയിരുന്നു. അന്ന് പുള്ളി ഇല്ലെന്ന് പറഞ്ഞു. പിന്നെ അക്കാര്യം പറഞ്ഞ് പോയിട്ടുമില്ല. കുടുംബത്തിലെ ആരെങ്കിലും പുറകേ നടന്ന് സഹായങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കിലേ ഉണ്ടാവുകയുള്ളു. അതല്ലാതെ കുടുംബത്തിലെ മരണമുണ്ടായാല്‍ പോലും മോഹന്‍ലാല്‍ വരാറില്ല.

എന്റെ അച്ഛന്‍, അതായത് അദ്ദേഹത്തിന്റെ സ്വന്തം ചെറിയച്ഛന്‍ മരിച്ചിട്ടുപോലും ഒന്ന് കേറിയ ആളല്ല അദ്ദേഹം, അതിന്റെ കാരണം എന്താണെന്ന് പോലും അറിയില്ല. സിനിമയില്‍ കാണുന്നത് പോലെയല്ല അദ്ദേഹത്തിന്റെ സ്വഭാവം. എന്നെ മോനെ എന്നേ വിളിച്ചിട്ടുള്ളു. പെട്ടെന്ന് ദേഷ്യപ്പെടുന്ന മമ്മൂട്ടി സാറിനെ പോലെയുള്ളവരുടെ മനസ് ശുദ്ധമായിരിക്കും. മമ്മൂട്ടി തന്റെ സഹോദരങ്ങളെയും കുടുംബത്തെയും ഒരുപാട് സഹായിക്കുന്ന ആളാണ്, പക്ഷേ മോഹന്‍ലാല്‍ അങ്ങനെയല്ല” – എന്നാണ് ബിജു പറയുന്നത്.

Back to top button
error: