Month: July 2024
-
Crime
സ്ഥലംമാറ്റം ഒഴിവാക്കാന്‍ കോണ്‍സ്റ്റബിളില്‍നിന്ന് കൈക്കൂലി; പോലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍
മംഗളൂരു: സ്ഥലംമാറ്റം ഒഴിവാക്കാന്‍ സഹപ്രവര്‍ത്തകനില്‍നിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഇന്‍സ്‌പെക്ടറെ ലോകായുക്ത അറസ്റ്റ് ചെയ്തു. കര്‍ണഹടക സ്റ്റേറ്റ് റിസര്‍വ് പോലീസ് (കെ.എസ്.ആര്‍.പി.) കൊണാജെ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹാരിസ് ആണ് 18,000 രൂപ കൈക്കൂലിവാങ്ങവെ പിടിയിലായത്. കൂടെ ജോലിചെയ്യുന്ന കോണ്‍സ്റ്റബിള്‍ അനിലിന്റെ പരാതിയിലാണ് അറസ്റ്റ്. അനിലിന് സ്ഥലംമാറ്റം ഒഴിവാക്കി കൊണാജെ ഓഫീസില്‍ത്തന്നെ തുടരാന്‍ മാസം 6000 രൂപ വീതം മുഹമ്മദ് ഹാരിസ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനകം 50,000 രൂപ അനില്‍ ഹാരിസിന് നല്‍കി. എന്നാല്‍, അച്ഛന് അസുഖമായതിനാല്‍ കഴിഞ്ഞ ഏപ്രില്‍മുതല്‍ അനിലിന് പണം നല്‍കാനായില്ല. ഹാരിസ് നിത്യവും അനിലിനോട് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ അനില്‍ രഹസ്യമായി ലോകായുക്തക്ക് പരാതിനല്‍കി. മൂന്നുമാസത്തെ കൈക്കൂലി തുകയായ 18,000 രൂപ ഒരുമിച്ച് നല്‍കാനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് അനില്‍ കഴിഞ്ഞദിവസം തുക ഹാരിസിന് കൈമാറുമ്പോള്‍ ലോകായുക്ത അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More » -
India
അടിമുടി ഉടായിപ്പ്! ബീക്കണ്‍ ലൈറ്റുള്ള കാറിന് 21 തവണ നോട്ടീസ്, 26,000 രൂപ പിഴയടച്ചില്ല; പൂജയെ പിരിച്ചുവിട്ടേക്കും
മുംബൈ: സ്വകാര്യ ആഡംബരക്കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതുള്‍പ്പെടെയുള്ള അച്ചടക്കലംഘനത്തിന് നടപടി നേരിട്ട പ്രബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്കെതിരെ കര്‍ശന നടപടിക്ക് സാധ്യത. പൂജയ്‌ക്കെതിരെ കേന്ദ്രം നിയോഗിച്ച ഏകാംഗ കമ്മിറ്റി അന്വേഷണം ആരംഭിച്ചു. വീഴ്ചകള്‍ കണ്ടെത്തിയാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിടാനും വ്യാജരേഖ ചമച്ചതിനു കേസെടുക്കാനും സാധ്യതയുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ നിന്നുള്ളയാള്‍ എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതും, കാഴ്ചയ്ക്കു വൈകല്യം ഉണ്ടെന്നു തെളിയിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതും കമ്മിറ്റി അന്വേഷിക്കും. ശരിയായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണോ നല്‍കിയതെന്നാണ് പരിശോധിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേന്ദ്രത്തെക്കുറിച്ചും അന്വേഷണം ഉണ്ടാകും. പിന്നാക്ക വിഭാഗത്തിലുള്ള ആളാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെക്കുറിച്ചും പരിശോധന നടക്കുന്നുണ്ട്. തനിക്ക് കാഴ്ചപരിമിതിയുണ്ടെന്ന് തെളിയിക്കുന്നതിന് ആരോഗ്യസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പൂജയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശിച്ച ആരോഗ്യപരിശോധനകളും പൂര്‍ത്തിയാക്കിയിട്ടില്ല. കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം അന്വേഷണ റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാരിനു കൈമാറും. തെറ്റു കണ്ടെത്തിയാല്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഉദ്യോഗസ്ഥയെ പിരിച്ചുവിടാം. മഹാരാഷ്ട്ര കേഡറിലുള്ള ഉദ്യോഗസ്ഥയാണ് പൂജ. പൂജ ഉപയോഗിച്ചിരുന്ന ബീക്കണ്‍ ലൈറ്റ്…
Read More » -
Kerala
എന്താണ് കാപ്പ, ഈ നിയമപ്രകാരം ആരെയൊക്കെ ജയിലിൽ അടയ്ക്കും…? ‘കാപ്പ’യെക്കുറിച്ച് അറിയേണ്ടതെല്ലാം
ക്രൈം ‘കാപ്പ’ കേസിലെ പ്രതി മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രൻ സിപിഎമ്മിൽ ചേർന്ന സംഭവം നിയമസഭയിൽ തന്നെ വാഗ്വാദം ഉയർത്തി. പ്രതിദിനം മാധ്യമങ്ങളിലൂടെ കേൾക്കുന്ന വാക്കാണ് കാപ്പ. കുറ്റവാളികളെ കാപ്പ നിയമപ്രകാരം നടുകടത്തി, കാപ്പ ചുമത്തി ജയിലിലടച്ചു എന്നൊക്കെ സ്ഥിരം വാർത്തകളാണ്. ശരിക്കും എന്താണ് കാപ്പ നിയമം, ആർക്കാണ് കാപ്പ ചുമത്തുന്നത്…? സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ. 2007ൽ നിലവിൽ വന്ന കാപ്പ നിയമത്തിൽ ഗുണ്ടാ പ്രവർത്തന നിരോധന നിയമത്തിൽ 2014 ൽ ഭേദഗതി വരുത്തി. കാപ്പ നിയമപ്രകാരം അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്. മാത്രമല്ല, ഗുണ്ട, റൗഡി എന്നിവ സംബന്ധിച്ച് കൃത്യമായി നിർവചനം ഈ നിയമത്തിലുണ്ട്. അനധികൃത മണൽ കടത്തുകാർ, കൊള്ളപ്പലിശക്കാരായ ബ്ലേഡ് സംഘങ്ങൾ, അബ്കാരി കേസിലെ…
Read More » -
Kerala
മാരക മയക്കു മരുന്ന് കടത്ത് വയനാടിൽ തകൃതി: എം.ഡി.എം.എ കടത്തിയ 2 കേസുകളിലായി 3 പേർ ഇന്നലെ അറസ്റ്റിൽ
വയനാട് ജില്ലയിലെ ചെക്ക് പോസ്റ്റുകൾ മയക്കുമരുന്ന് കടത്തിൻ്റെ സിരാകേന്ദ്രങ്ങളാണ്. പ്രതിദിനം നിരവധി കേസുകളാണ് റിപ്പോർട്ടു ചെയ്യുന്നത്. കഴിഞ്ഞ ദിവസം മാരക മയക്കു മരുന്നായ എം.ഡി.എം.എ യുമായി 3 പേരാണ് പിടിയിലായത്. വിപണിയിൽ 8 ലക്ഷത്തോളം വിലവരുന്ന കാൽ കിലോയിലധികം എം.ഡി.എം.എയുമായി കാസർകോട് കാഞ്ഞങ്ങാട്, പുല്ലൂർ പാറപ്പള്ളി മുഹമ്മദ് സാബിർ (31) തിരുനെല്ലി പൊലീസിൻ്റെ പിടിയിലായത് ഇന്നലെയാണ്. തോൽപ്പെട്ടി പൊലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ ഇയാളിൽ നിന്ന് 265 ഗ്രാം എം.ഡി.എം.എ പിടിച്ചെടുക്കുകയായിരുന്നു. ഇയാൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. തലേ ദിവസം ബാവലി എക്സൈസ് ചെക്പോസ്റ്റിൽ 54.39 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിലായിരുന്നു. ഈ സംഭവത്തിൽ ഒരാൾകൂടി ഇന്നലെ അറസ്റ്റിലായി. കണ്ണൂർ മാട്ടൂൽ മൂസക്കാൻപള്ളി പി.പി ഹൗസിൽ അഹമ്മദാലി (29) യാണ് അറസ്റ്റിലായത്. മാട്ടൂൽ വാടിക്കൽക്കടവ് റോഡ് ഭാഗം എ.ആർ. മൻസിലിൽ ടി.വി. നിയാസ് (30), മാട്ടൂർ സെൻട്രൽ ഭാഗത്ത് ഇട്ടപുരത്ത് വീട്ടിൽ ഇ. മുഹമ്മദ് അമ്രാസ് (24)…
Read More » -
NEWS
സംഭവിക്കും മുമ്പ് ഒരു കാര്യത്തെക്കുറിച്ചും വീമ്പിളക്കരുത്, അവഹേളന പാത്രമാകാൻ അത് ഇടയാക്കും
വെളിച്ചം പലപരാതികളും വലിയ സങ്കടവുമായാണ് അയാള്‍ ഗുരുവിനെ തേടിയെത്തിയത്. തന്റെ നേട്ടങ്ങളും സന്തോഷങ്ങളുമെല്ലാം പടിവാതിലെത്തിയിട്ടു നഷ്ടപ്പെട്ടുപോകുന്നു. അതായിരുന്നു പരാതി. ‘പുതിയ കാര്‍ വാങ്ങാനൊരുങ്ങി. അവസാനനിമിഷം അത് നടന്നില്ല. പുതിയ ജോലി തരപ്പെട്ടു. പക്ഷേ, പ്രവേശനദിവസം അത് റദ്ദായി. വിവാഹത്തലേന്ന് അതും മാറിപ്പോയി. എല്ലാം എല്ലാവരും അറിഞ്ഞു, ആകെ നാണക്കേടായി.’ ഗുരു മറുപടി കൊടുത്തു: ”സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ആരോടും പറയാതിരിക്കുക. സംഭവിച്ചു കഴിയുമ്പോള്‍ എല്ലാം എല്ലാവരും അറിഞ്ഞുകൊളളും.” ശിഷ്യന്‍ സമ്മതം അറിയിച്ചു യാത്രയായി. സംഭവിക്കുമെന്ന് ഉറപ്പിച്ചു വീമ്പിളക്കിയ അത്ഭുതം സംഭവിച്ചില്ലെങ്കില്‍ എന്ത് ചെയ്യും? അവഹേളിതനാകുന്നത് പ്രതീക്ഷിച്ച കാര്യം നടക്കാതെ പോകുമ്പോഴല്ല, നടന്നില്ല എന്ന കാര്യം നാലുപേര്‍ അറിയുമ്പോഴാണ്. സ്വന്തം വിലയറിയുന്നവര്‍ക്ക് അതിനെക്കുറിച്ച് പ്രഘോഷിക്കേണ്ട ആവശ്യമില്ല. താന്‍ വലുതാണോ എന്ന സംശമുളളവരാണ് തന്റെ വീരശൂര പ്രവൃത്തികളെക്കുറിച്ച് കൊട്ടിഘോഷിക്കുന്നത്. ഒരുകാര്യം സംഭവിക്കുംവരെ അത് സംഭവിക്കും എന്ന് ഉറപ്പിക്കാനാവില്ല. ദിശമാറാനോ പാതിവഴിയില്‍ അവസാനിക്കാനോ സാധ്യതയുണ്ട്. നിശബ്ദമായി വന്നുചേരേണ്ട ശുഭമുഹൂര്‍ത്തങ്ങളെ ശബ്ദകോലാഹലമുണ്ടാക്കി നിഷേധിക്കുന്നത് എന്തിനാണ്…? വിനയാന്വിതനാകുക…
Read More » -
Movie
ക്രാഫ്റ്റ്സ്മാൻ ഷങ്കറിൻ്റെ ഇന്ത്യൻ 2, കളർ ജാസ്‌തി
സിനിമ സുനിൽ കെ. ചെറിയാൻ ഹൈപ്പിനോട് നീതി പുലർത്തിയ 3 മണിക്കൂർ. അഴിമതിക്കെതിരെ പോരാടുകയും പോരാടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ‘സേനാപതി’ എന്ന കഥാപാത്രം. സമൂഹത്തിൽ നടമാടുന്ന അനീതികൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ തുറന്നുകാണിക്കുന്ന 4 സുഹൃത്തുക്കളും ഇവർക്ക് നടുവിലേയ്ക്ക് എത്തുന്ന സേനാപതിയെന്ന സ്വാതന്ത്ര്യസമര പോരാളിയും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഇന്ത്യൻ 2 ൻ്റെ കഥ. ഇന്ത്യൻ, ജെന്റിൽമാൻ, മുതൽവൻ എന്നി സിനിമകളിലൂടെ പ്രേക്ഷകരിലേയ്ക്കിറങ്ങിച്ചെന്ന ക്രാഫ്റ്റ്സ്മാനായ ഷങ്കറിൻ്റെ മുൻ ചിത്രങ്ങളുടെ തുടർച്ചയാണ് ഇന്ത്യൻ 2. ചടുലമായ രീതിയിലാണ് അവതരണം. നായകന് കിട്ടാവുന്ന മികച്ച ഇൻട്രോ. എന്നാൽ സേനാപതിയുടെ പുതിയ അവതാരത്തെ വിശ്വസിപ്പിക്കാൻ സംവിധായകൻ ശങ്കറിന് കഴിഞ്ഞോ എന്ന് ചോദിക്കുമ്പോഴും സിനിമയെ സാങ്കേതിക കലാരൂപമായി കണ്ടാൽ മതിയെന്നാവും ഉത്തരം. ശ്രദ്ധേയമായി തോന്നിയത് സേനാപതിയെക്കൊണ്ട് മാത്രം ജയിംസ് ബോണ്ട് വൺമാൻ ഷോ കളിപ്പിക്കാതെ യുവതലമുറയ്ക്കും (സിദ്ധാർത്ഥ് ടീം) അവസരം കൊടുക്കുന്നു എന്നാണ്. മാത്രമല്ല യുവാക്കൾ അഴിമതിക്കെതിരെ പോരാടുന്നതാകട്ടെ സോഷ്യൽ മീഡിയ വഴിയും. രാജ്യം വിട്ട…
Read More » -
LIFE
സിനിമയോട് വിടപറഞ്ഞത് അമ്മ കാരണം; ആനി മിസ്സിസ് ഷാജി കൈലാസ് ആയതിനു പിന്നിലെ രഹസ്യം
പതിനഞ്ചാം വയസില്‍ നായികയായി അരങ്ങേറ്റം. പിന്നീട് 16 ചിത്രങ്ങള്‍. സിനിമയിലൂടെ ജീവിതം മാറി മറഞ്ഞ നായികയാണ് ആനി. ആ പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് അമ്മയാണേ സത്യം എന്ന ചിത്രവുമാണ്. സിനിമാ പാരമ്പര്യമില്ലാത്ത പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു സ്‌കൂള്‍ വിദ്യര്‍ത്ഥി ആണ്‍ വേഷത്തിലും പെണ്ണായും ഒരുപോലെ തകര്‍ത്ത് അഭിനയിച്ചു. അതിനു ശേഷം ഒരു പിടി ചിത്രങ്ങള്‍ വേറെയും. പരീക്ഷ സമയത്തൊക്കെ ആയിരുന്നു ഷൂട്ട്. ആകെ പത്തുദിവസം ആണ് പഠിക്കാന്‍ കിട്ടിയത്. പക്ഷെ റിസള്‍ട്ട് വന്നപ്പോള്‍ മോശമല്ലാത്ത മാര്‍ക്ക് കിട്ടിയെന്ന് ആനി ഒരിക്കല്‍ പറഞ്ഞിരുന്നു. വിവാഹത്തിനു ശേഷം ആനിയെ തുടര്‍ച്ചയായി പ്രേക്ഷകര്‍ കാണുന്നത് അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനീസ് കിച്ചണിലൂടെയാണ്. എല്ലാവരും ചെയ്യുന്ന പോലൊരു തിരിച്ചു വരവ് ആനിയിലൂടെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കുടുംബത്തിനൊപ്പം നില്‍ക്കുന്നു എന്ന തീരുമാനം ആരാധകര്‍ക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല. എനിക്ക് ഇനി അഭിനയിക്കേണ്ട,എനിക്ക് മിസിസ്സ് ഷാജി കൈലാസ് ആയാല്‍ മതി എന്ന് താന്‍ ഷാജി കൈലാസിനോട്…
Read More » -
Crime
പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ എസ് എഫ്.ഐക്കാരെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയും; ‘കാപ്പ’യ്ക്കും കഞ്ചാവിനും പിന്നാലെ സിപിഎമ്മിനെ വെട്ടിലാക്കി പുതിയ വിവാദം
പത്തനംതിട്ട: മന്ത്രിയുടെ സാന്നിധ്യത്തില്‍ സിപിഎമ്മില്‍ ചേര്‍ന്നവരില്‍ വധശ്രമക്കേസിലെ പ്രതിയും. എസ് എഫ്.ഐ. പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് സിപിഎമ്മില്‍ ചേര്‍ന്നത്. കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രന്‍ സിപിഎമ്മില്‍ ചേര്‍ന്നത് നേരത്തെ വിവാദമായിരുന്നു. പത്തനംതിട്ട സിപിഎമ്മിനെ വിട്ടൊഴിയാതെ വിവാദങ്ങള്‍ പിന്തുടരുന്നതിനിടെയാണ് സംഭവം. വെള്ളിയാഴ്ചയാണ് സുധീഷിനെ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത്. ഇയാള്‍ക്ക് പുറമെ ബിജെപി വിട്ടുവന്ന 61 പേരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. ഇതില്‍ പ്രധാനിയായ ശരണ്‍ ചന്ദ്രന്‍ എന്നയാള്‍ കാപ്പാ കേസ് പ്രതിയെന്ന വിവരം പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തി, പിന്നാലെ യദു കൃഷ്ണനെ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയതും തിരിച്ചടിയായി. ഒടുവിലിതാ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊല്ലാന്‍ ശ്രമിച്ച പ്രതിയെ മാലയിട്ട് സ്വീകരിച്ചുവെന്ന വിവരം കൂടി പുറത്തുവന്നതോടെ വെട്ടിലായിക്കുകയാണ് പാര്‍ട്ടി. 2023 നവംബറില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാംപ്രതിയായ ശരണ്‍ ചന്ദ്രന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരുന്നു. കേസില്‍ സുധീഷ് നാലാംപ്രതിയാണ്. ഇയാള്‍ ഒളിവിലാണെന്നാണ് പത്തനംതിട്ട…
Read More » -
Kerala
എന്‍സിപിയില്‍ പിളര്‍പ്പ്; ആലപ്പുഴയിലെ നേതാക്കള്‍ കേരളാ കോണ്‍ഗ്രസിലേക്ക്
ആലപ്പുഴ: കേരളത്തിലെ എന്‍സിപി ഘടകം പിളര്‍ന്നു. ഒരുവിഭാഗം പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലയനസമ്മേളനം അടുത്തമാസം ആലപ്പുഴയില്‍ നടക്കും. പിസി ചാക്കോയ്ക്കൊപ്പം നില്‍ക്കുന്നവരാണ് എന്‍സിപി വിട്ട് കേരളാ കോണ്‍ഗ്രസ് ജോസഫിനൊപ്പം ചേര്‍ന്നത്. മുന്‍ദേശീയ പ്രവര്‍ത്തക സമിതി അംഗമായ നേതാവിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി മാറ്റം. ആലപ്പുഴയിലെ ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി നേതാക്കള്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. സംഘടനയെന്താണെന്ന് അറിയുന്ന ഒരു നേതാക്കള്‍ പോലും ഇപ്പോള്‍ എന്‍സിപിയില്‍ ഇല്ലെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളാണ്. പാര്‍ട്ടിയില്‍ ഒരേ ആളുകള്‍ തന്നെ അധികാരം പങ്കിടുന്നു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ധ്വാനിച്ച് ജയിപ്പിച്ച് അയക്കുന്ന എംഎല്‍എമാര്‍ ചെയ്യാന്‍ പറ്റുന്ന സഹായങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് നല്‍കണം. മുന്‍കാലങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകാറില്ല. ഈ തെരഞ്ഞെടുപ്പില്‍ അഹങ്കാരം ആര് കാണിച്ചാലും വോട്ടുമാറ്റി ചെയ്യുമെന്ന് ജനം കാണിച്ചുകൊടുത്തു. ഈ…
Read More » -
Crime
ജട്ടിപ്പുറത്ത് മോഷണം, ഓപ്പറേഷനുശേഷം കുളി നിര്‍ബന്ധം; പോലീസിനെ വട്ടംകറക്കി ‘പക്കി’ സുബൈര്‍
ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ‘പക്കി’ സുബൈര്‍ (51) ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഉറക്കംകെടുത്തുകയാണ്. ഉദ്യോഗസ്ഥര്‍ പല സംഘങ്ങളായി പിരിഞ്ഞ് രാത്രി മുഴുവന്‍ തിരച്ചിലിലാണ്. ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് സുബൈര്‍ മോഷണം തുടരുന്നു. പുലര്‍ച്ചെ ഒന്നിനും മൂന്നിനും മധ്യേയാണ് മോഷണം. രണ്ടുമാസത്തിനിടെ നൂറോളം മോഷണങ്ങള്‍. കുറഞ്ഞത് ഏഴുലക്ഷം രൂപയെങ്കിലും ഇയാള്‍ അപഹരിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. കൊല്ലം ശൂരനാട് സ്വദേശിയാണ് പക്കി സുബൈര്‍. 2022 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കൊല്ലം, ഓച്ചിറ, കരുനാഗപ്പള്ളി, മാവേലിക്കര, ഹരിപ്പാട്, കരീലക്കുളങ്ങര, കായംകുളം, അമ്പലപ്പുഴ, ചെങ്ങന്നൂര്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വ്യാപകമായി മോഷണം നടത്തി. മാവേലിക്കര പോലീസ് അടൂരില്‍നിന്ന് ഇയാളെ പിടികൂടി. തുടര്‍ന്നു ജയിലിലായിരുന്ന പ്രതി കഴിഞ്ഞ മേയിലാണ് പുറത്തിറങ്ങുന്നത്. വീണ്ടും മോഷണം തുടങ്ങി. മുന്‍പ് മോഷണം നടത്തിയ സ്ഥലങ്ങളില്‍ത്തന്നെയാണ് രണ്ടാംവരവിലും കയറുന്നത്. കഴിഞ്ഞദിവസം അമ്പലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സുബൈര്‍ മോഷണം നടത്തിയത്. അടിവസ്ത്രം മാത്രം ധരിച്ചാണ് മോഷണത്തിനിറങ്ങുന്നത്. ആയുധം കൊണ്ടുനടക്കാറില്ല. വീടുകളുടെയും കടകളുടെയും…
Read More »