KeralaNEWS

എന്താണ് കാപ്പ, ഈ നിയമപ്രകാരം ആരെയൊക്കെ  ജയിലിൽ അടയ്ക്കും…? ‘കാപ്പ’യെക്കുറിച്ച് അറിയേണ്ടതെല്ലാം

ക്രൈം

    ‘കാപ്പ’ കേസിലെ പ്രതി മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രൻ സിപിഎമ്മിൽ ചേർന്ന സംഭവം നിയമസഭയിൽ തന്നെ വാഗ്വാദം ഉയർത്തി. പ്രതിദിനം മാധ്യമങ്ങളിലൂടെ കേൾക്കുന്ന വാക്കാണ് കാപ്പ. കുറ്റവാളികളെ കാപ്പ നിയമപ്രകാരം നടുകടത്തി, കാപ്പ ചുമത്തി ജയിലിലടച്ചു എന്നൊക്കെ സ്ഥിരം വാർത്തകളാണ്.

Signature-ad

ശരിക്കും എന്താണ് കാപ്പ നിയമം, ആർക്കാണ് കാപ്പ ചുമത്തുന്നത്…?

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ. 2007ൽ നിലവിൽ വന്ന കാപ്പ നിയമത്തിൽ ഗുണ്ടാ പ്രവർത്തന നിരോധന നിയമത്തിൽ 2014 ൽ ഭേദഗതി വരുത്തി.

കാപ്പ നിയമപ്രകാരം അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്. മാത്രമല്ല, ഗുണ്ട, റൗഡി എന്നിവ സംബന്ധിച്ച് കൃത്യമായി നിർവചനം ഈ നിയമത്തിലുണ്ട്. അനധികൃത മണൽ കടത്തുകാർ, കൊള്ളപ്പലിശക്കാരായ  ബ്ലേഡ് സംഘങ്ങൾ, അബ്കാരി കേസിലെ പ്രതികൾ തുടങ്ങി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്ന വ്യക്തികളെയും ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷൻ പ്രവർത്തനം എന്നിവയിൽ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കി നടപടിയെടുക്കുന്നു.
മൂന്നു കേസുകളിൽ പ്രതികളാവുകയോ ഒരു കേസിൽ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ്‌ ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിൽ വയ്‌ക്കുന്നത്‌. പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവർ, അറിയപ്പെടുന്ന ഗുണ്ടകൾ, അനധികൃത മദ്യക്കച്ചവടക്കാർ, മദ്യംകടത്തുകാർ, വിൽപനക്കാർ, ഇവരുടെ അടുത്ത ബന്ധുക്കൾ, വ്യാജ നോട്ട് നിർമാതാക്കൾ, വിതരണക്കാർ, മണൽ മാഫിയ, വ്യാജ സിഡി നിർമാതാക്കൾ, വിതരണക്കാർ, ലഹരി മരുന്ന് ഉൽപാദകർ, കടത്തുകാർ, വിൽപനക്കാർ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയിൽ വരും. ഇതിനു പുറമെ, വിദേശ രാജ്യങ്ങളിൽനിന്നു ഹവാല ഇടപാടിലൂടെ പണം കടത്തുന്നവർ, പണത്തിനു വേണ്ടി വ്യക്തിയെ ആക്രമിക്കുന്നവർ, അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ, തുടങ്ങിയവർ ഇതിൽപ്പെടും.

സംസ്ഥാന സഹകരണ നിയമത്തിന്റെയോ റിസർവ് ബാങ്കിന്റെയോ അംഗീകാരമില്ലാതെ പണമിടപാടു നടത്തുന്ന സ്ഥാപനങ്ങൾ, അന്യന്റെയോ സർക്കാരിന്റെയോ ഭൂമി അനധികൃതമായി തട്ടിയെടുക്കുന്നവർ എന്നിവരെയും 2014 ലെ ഭേദഗതിയിലൂടെ ഈ നിയമ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അറിയപ്പെടുന്ന ഗുണ്ടകളെയും റൗഡികളെയും ചില സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് ഒരു വർഷം തടയാൻ ഡി.ഐ.ജിക്കോ ജില്ലാ മജിസ്ട്രേറ്റിനോ അധികാരമുണ്ട്.

  മ­യ­ക്കു­മ­രു­ന്നു ­കേ­സി­ലെ­ പ്ര­തി­കൾ­ക്കും­ കാ­പ്പ­ നി­യ­മം ചുമത്താമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമത്തിലെ വകുപ്പുകൾ തെറ്റായി ഉപയോഗിച്ചാൽ അതിൽ ഇടപെട്ട് ദുരുപയോഗം തടയുന്നതിന് റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയും നിയമത്തിൽ വ്യവസ്ഥചെയ്യുന്നു. സ്വത്തുതർക്കം, കുടുംബതർക്കം എന്നീ കേസുകളിൽ പ്രതികളായവരെ ഈ നിയമത്തിന്റെ പരിധിയിൽപെടുത്തുന്നത് തടയുന്ന സംരക്ഷണ വകുപ്പുകളും ഇതിലുണ്ട്. ഏതെങ്കിലും പ്രദേശം പ്രശ്നബാധിതമെന്ന് ഉത്തരവിടാൻ ഈ ആക്ട് മൂലം ജില്ലാ മജിസ്ട്രേട്ടിന് അധികാരമുണ്ടാകും.

കാപ്പ ചുമത്തുന്നതെങ്ങനെ?

സിറ്റി പൊലീസ് കമീഷണര്‍ കലക്ടര്‍ക്കു നല്‍കുന്ന ഫയലാണ് കാപ്പ ചുമത്തുന്നതിന്റെ തുടക്കം. തൊട്ടുമുമ്പുള്ള 7 വര്‍ഷങ്ങളിലെ കേസുകളാണ് കാപ്പയ്ക്ക് പരിഗണിക്കുക. അതില്‍ 5 വര്‍ഷമോ അതിനു മുകളിലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസെങ്കിലും ഉണ്ടാകണം. അല്ലെങ്കില്‍ ഒരു വര്‍ഷം മുതല്‍ 5വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസ്. അതുമല്ലെങ്കില്‍ 3 കേസുകളുടെ വിചാരണ നടക്കുന്നുണ്ടാകണം.

Back to top button
error: