Month: July 2024
-
Crime
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുല്‍ ഒന്നാം പ്രതി, വധശ്രമം ചുമത്തി കുറ്റപത്രം
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മൂന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 5 പ്രതികളാണുള്ളത്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലാണ് ഒന്നാം പ്രതി. വധശ്രമം, സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. രാഹുലിന്റെ അമ്മയും സഹോദരിയുമാണു രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും പൊലീസ് ഓഫിസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമാണ്. ഗാര്‍ഹിക പീഡനമാണ് അമ്മയ്ക്കും സഹോദരിക്കും എതിരെ ചുമത്തിയത്. രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നതാണ് രാജേഷിനും പൊലീസുകാരനും എതിരായ കുറ്റം. സംഭവത്തിനുശേഷം വിദേശത്തേക്കു കടന്ന രാഹുലിനെ ഇതുവരെ തിരിച്ചെത്തിക്കാനായിട്ടില്ല. രാഹുല്‍ കുറ്റക്കാരനല്ലെന്നറിയിച്ച് യുവതി രംഗത്തെത്തിയിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് രാഹുലിനെതിരെ പരാതി നല്‍കിയതെന്നാണ് പെണ്‍കുട്ടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
Read More » -
Health
ശരീരത്തില്‍ പ്രോട്ടീനിന്റെ അളവ് കുറവാണോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
ശരീരത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. പ്രോട്ടീന്റെ കുറവ് പലപ്പോഴും വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പ്രോട്ടീന്‍ കുറവുള്ള ആളുകള്‍ക്ക് പെട്ടെന്ന് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. കാരണം ഈ പ്രോട്ടീന്‍ പേശികള്‍, ചര്‍മ്മം, ഹോര്‍മോണുകള്‍ മുതലായവയ്ക്ക് അത്യന്താപേക്ഷിതമായ ഒരു പോഷകമാണ്. എന്നാല്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അത് കൃത്യമായി മനസിലാക്കി വേണ്ട രീതിയില്‍ കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഫാറ്റി ലിവര്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം പ്രോട്ടീനിന്റെ കുറവ് മൂലം ഉണ്ടാകാറുണ്ട്. ഗട്ട് മൈക്രോബയോം, മൈറ്റോകോണ്‍ഡ്രിയ, പെറോക്‌സിസോമല്‍ സെല്ലുകള്‍ എന്നിവയിലെ മാറ്റങ്ങളായിരിക്കാം ഇതിന് കാരണമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. പക്ഷെ ഇതില്‍ കൃത്യമായ തെളിവുകളോ വാദങ്ങളെ ഇതുവരെ ഉണ്ടായിട്ടില്ല. കാരണം, ലിപ്പോപ്രോട്ടീനുകള്‍ എന്നറിയപ്പെടുന്ന കൊഴുപ്പ് വഹിക്കുന്ന പ്രോട്ടീനുകളുടെ ദുര്‍ബലമായ സെറ്റ് ഉത്പാദിപ്പിക്കാന്‍ അവയ്ക്ക് കഴിയും. വിട്ടുമാറാത്ത ക്ഷീണം, വിശപ്പില്ലായ്മ, കാലുകളിലും കണങ്കാലുകളിലും നീര്‍വീക്കം, ഇടയ്ക്കിടെയുള്ള ഛര്‍ദ്ദി അല്ലെങ്കില്‍ ഓക്കാനം, വയറുവേദന എന്നിവ…
Read More » -
Kerala
സ്‌കൂളിലേക്ക് പോകുന്നതിനിടെ ബസില്‍ കുഴഞ്ഞു വീണു; പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു
കൊച്ചി: വിദ്യാര്‍ഥിനി ബസില്‍ കുഴഞ്ഞു വീണു മരിച്ചു. തേവര എസ്എച്ച് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ശ്രീലക്ഷ്മിയാണ് (16) രാവിലെ സ്‌കൂളിലേക്ക് ബസില്‍ പോകുന്നതിനിടെ കുഴഞ്ഞു വീണത്. പനങ്ങാട് സ്വദേശി ജയകുമാറിന്റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്മി. രാവിലെ ബസില്‍ സ്‌ക്കൂളിലേയ്ക്ക് പോകും വഴി കുണ്ടന്നൂരില്‍ വെച്ച് ശ്രീലക്ഷ്മിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും ബസില്‍ നിന്നിറങ്ങിയ ഉടന്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടര്‍ന്ന് ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
Kerala
ഇന്നു മുതല്‍ മഴ കനക്കും; മൂന്നിടത്ത് യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അലേര്‍ട്ടുകളൊന്നുമില്ലാത്ത ഒരു ദിവസത്തിനു പിന്നാലെയാണ് മഴ വീണ്ടും കനക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. അതെസമയം മറ്റ് ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ ഒരു ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്. കോഴിക്കോട് ജില്ലയിലാണ് ജൂലൈ 12ന് ഓറഞ്ച് അലേര്‍ട്ട്. തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നാളെ നിലവിലുണ്ട്. മറ്റിടങ്ങളിലെല്ലാം മിതമായ മഴയാണ്. 13ന് കണ്ണൂരും, 15ന് കാസറഗോഡും ഓറഞ്ച് അലേര്‍ട്ടാണ്. 13ന് കോഴിക്കോടും കാസറഗോഡും യെല്ലോ അലേര്‍ട്ടുണ്ട്. 15ന് കണ്ണൂരില്‍ യെല്ലോ അലേര്‍ട്ടാണ്. ഉച്ചയോടെ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. യെല്ലോ അലേര്‍ട്ട്…
Read More » -
Kerala
വെള്ളാനയ്ക്കിനി കൈത്താങ്ങില്ല; ശമ്പളത്തിനും പെന്‍ഷനും പണം കണ്ടെത്താന്‍ നിര്‍ദേശം
തിരുവനന്തപുരം: ഇനി കെഎസ്ആര്‍ടിസിയെ സാമ്പത്തികമായി സഹായിക്കാനാകില്ലെന്ന് ധനവകുപ്പിന്റെ അന്ത്യശാസനം. ജൂലൈ മാസത്തെ കെഎസ്ആര്‍ടിസി പെന്‍ഷന്റെ ഫയല്‍ ധനവകുപ്പ് തിരിച്ചയച്ചു. കഴിഞ്ഞദിവസം ജൂണ്‍ മാസത്തെ ശമ്പളത്തിന്റെ ആദ്യഗഡുവിന് ധനവകുപ്പിനെ സമീപിച്ചപ്പോഴും ഈ നിലപാട് വ്യക്തമാക്കിയ ശേഷമാണ് 30 കോടി അനുവദിച്ചത്. എന്നാല്‍, സഹായം തുടരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി വിശദമായ മറുപടി ഗതാഗതമന്ത്രി ധനവകുപ്പിനു നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെയും (കെടിഡിഎഫ്‌സി) കേരള ബാങ്കിന്റെയും നിലനില്‍പിനായി 625 കോടി രൂപയുടെ സഹായം ധനവകുപ്പ് കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയിരുന്നു. കെഎസ്ആര്‍ടിസിക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പു കെടിഡിഎഫ്‌സി വായ്പ നല്‍കിയത് ജില്ലാ ബാങ്കുകളില്‍ നിന്നു കടമെടുത്തായിരുന്നു. പലിശയും പിഴപ്പലിശയുമായി ഇത് 625 കോടിയായി വളര്‍ന്നതോടെ കെടിഡിഎഫ്‌സിയും ഒപ്പം ജില്ലാബാങ്കുകള്‍ ചേര്‍ത്ത് രൂപീകരിച്ച കേരള ബാങ്കും പ്രതിസന്ധിയിലായി. കിട്ടാക്കടം കൂടിയതോടെ കെടിഡിഎഫ്‌സിക്കും കേരള ബാങ്കിനും റിസര്‍വ് ബാങ്കിന്റെ കടുത്ത നിയന്ത്രണവും വന്നു. ഈ പ്രതിസന്ധി മറികടക്കാനാണ്…
Read More » -
India
കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു; ജയില്‍ മോചിതനാകില്ല
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇ.ഡി.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 19-ന്റെ വ്യവസ്ഥയില്‍ അറസ്റ്റ് ആവശ്യമുണ്ടോ എന്നത് പരിശോധിക്കാനാണ് കെജ്രിവാളിന്റെ ഹര്‍ജി വിശാല ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുന്നത്. ഇതുവരെയുള്ള തടവ് പരിഗണിച്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. വിശാല ബെഞ്ചിന് ഇടക്കാല ജാമ്യ ഉത്തരവ് പുനഃപരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ കെജ്രിവാള്‍ ജയിലില്‍ തന്നെ തുടരും. ജൂണ്‍ 25-നാണ് കെജ്രിവാളിനെ സിബിഐ അറ്സ്റ്റ് ചെയ്തത്. മാര്‍ച്ച് 21-നാണ് ഇഡി കെജ് രിവാളിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മെയ് 10ന് സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം…
Read More » -
Crime
ചാരക്കേസ് വാര്‍ത്തകള്‍ ഗൂഢാലോചനയ്ക്ക് തുമ്പായി, കേസിന് 23 ദിവസം മുന്‍പേ വാര്‍ത്തകള്‍ വന്നുതുടങ്ങി
തിരുവനന്തപുരം: ചാരക്കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ സി.ബി.ഐയ്ക്ക് ഏറ്റവും സഹായകമായത് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് 23 ദിവസം മുന്‍പേ ചാരക്കേസ് പത്രങ്ങളില്‍ തലക്കെട്ട് വാര്‍ത്തയായതാണ്. ഇന്‍സ്‌പെക്ടര്‍ വിജയനാണ് വിവരം തന്നതെന്ന് പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകര്‍ മൊഴിനല്‍കിയതോടെ അന്വേഷണം വിജയനിലേക്ക് തിരിഞ്ഞു. കുറ്റപത്രത്തില്‍ വിജയന്റെ വഴിവിട്ട പ്രവൃത്തികളെക്കുറിച്ചുള്ള സാക്ഷി മൊഴികള്‍ സി. ബി.ഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ഗതിയില്‍ കമ്മിഷണര്‍ എഴുതി നല്‍കുന്ന കേസുകളാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുന്നതെന്ന് വിജയന്റെ സഹപ്രവര്‍ത്തകനായിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ സി. സുരേഷ് ബാബു മൊഴിനല്‍കി. ചാരക്കേസ് അന്വേഷിക്കാന്‍ അത്തരം ഒരു നിര്‍ദ്ദേശം ഇല്ലായിരുന്നു. 1994 നവംബര്‍ 30ന് അറസ്റ്റ് ചെയ്ത നമ്പിനാരായണനെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഗസ്റ്റ് ഹൗസില്‍ വച്ച് പോലീസ് കസ്റ്റഡിയിലിരിക്കെ ഐ. ബി. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. മര്‍ദ്ദനത്തില്‍ കുഴഞ്ഞുവീണ് അവശനായ നമ്പിനാരായണനെ ചികിത്സിക്കാന്‍ ഡോക്ടറെ കൊണ്ടുവന്നത് താനാണെന്ന് റിട്ട. എസ്.പി ബേബി ചാള്‍സ് മൊഴി നല്‍കി. ഡിവൈ.എസ്.പി ജോഷ്വാ ആണ് ഡോക്ടറെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചത്. തിരുമല ശ്രീകൃഷ്ണ ഹോസ്പിറ്റലിലെ…
Read More » -
Kerala
കോതമംഗലത്ത് തടി കയറ്റിവന്ന ലോറി മറിഞ്ഞു
എറണാകുളം: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ തടി കയറ്റിവന്ന ലോറി മറിഞ്ഞു. ആലുവ-മൂന്നാര്‍ റൂട്ടിലാണ് അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വാഹനം റോഡില്‍നിന്നു മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഹൈറേഞ്ച് ഭാഗത്തുനിന്ന് യൂക്കാലിയുടെ തടി കയറ്റിവന്ന വലിയ ലോറി ബസ് സ്റ്റാന്‍ഡിനു സമീപം മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് പാതയില്‍ ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി ലോറി റോഡില്‍നിന്നു മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മറിഞ്ഞ ലോറിയിലെ തടികള്‍ മറ്റൊരു ലോറിയിലേക്ക് കയറ്റി ക്രെയിന്‍ ഉപയോഗിച്ച് വാഹനം മാറ്റാനുള്ള ശ്രമം നടന്നുവരികയാണ്.
Read More » -
Kerala
ഇനി പഞ്ചായത്തിലെ രണ്ട് റേഷന്‍കടകളില്‍ മാത്രം മണ്ണെണ്ണ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ നിയന്ത്രണം. ഇനി മുതല്‍ ഒരു പഞ്ചായത്തിലെ രണ്ട് റേഷന്‍ കടയില്‍ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ പുറത്തിറക്കി. മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന്റെ നീക്കം. എന്നാല്‍, ഈ തീരുമാനം റേഷന്‍ കടകളെ നശിപ്പിക്കുമെന്ന് ആരോപിച്ച് മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ സമിതി വ്യക്തമാക്കി. റേഷന്‍ വിതരണത്തെ മൊത്തത്തില്‍ തകര്‍ക്കുന്നതാണ് ഉത്തരവ് എന്ന് റേഷന്‍ വ്യാപാരികള്‍ ആരോപിക്കുന്നു. ഒന്നോ രണ്ടോ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്താല്‍ അവിടെ നിന്ന് റേഷന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുകയും മറ്റ് റേഷന്‍ കടകളില്‍ വിതരണം കുറയുകയും ചെയ്യുമെന്ന് വ്യാപാരികള്‍ ആരോപിച്ചു. റേഷന്‍ വ്യാപാരികളുമായി കൂടിയാലോചിച്ച് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നാണ് ആവശ്യം. നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തില്‍ ഒരിക്കല്‍ മഞ്ഞ – പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് അര ലിറ്റര്‍…
Read More » -
Crime
മിമിക്രിതാരമായ സുഹൃത്തിന്റെ ചതി; സ്ത്രീശബ്ദത്തില്‍ സംസാരിച്ച് ടെക്കിയുടെ 1.40 കോടി മുക്കി
റായ്പുര്‍: സ്ത്രീശബ്ദത്തില്‍ സംസാരിച്ച് മിമിക്രി താരം നടത്തിയ തട്ടിപ്പില്‍ ടെക്കി യുവാവിന് നഷ്ടമായത് ഒന്നരക്കോടിയോളം രൂപ. ഛത്തീസ്ഗഡിലെ ബിലാസ്പുര്‍ സ്വദേശിയും പുണെയില്‍ ഐ.ടി. എന്‍ജിനീയറുമായ നിതിന്‍ ജെയിനാണ് പരിചയക്കാരനായ മിമിക്രി താരത്തിന്റെ തട്ടിപ്പില്‍ പണം നഷ്ടമായത്. സംഭവത്തില്‍ പ്രതിയായ രോഹിത് ജെയിനെ ബിലാസ്പുര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മധ്യപ്രദേശ് സ്വദേശിയാണ്. ‘ഏക്ത ജെയിന്‍’ എന്ന പേരില്‍ നിതിനുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ചാണ് മിമിക്രി താരം കൂടിയായ രോഹിത് പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. പുണെയില്‍വെച്ചാണ് പരാതിക്കാരനായ നിതിനും പ്രതി രോഹിതും പരിചയപ്പെടുന്നത്. സംഭാഷണത്തിനിടെ താന്‍ വിവാഹം ആലോചിക്കുന്നതായി നിതിന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ രോഹിത് ഏതാനും പെണ്‍കുട്ടികളുടെ ചിത്രം കാണിച്ചുനല്‍കി. ഇവരെല്ലാം വിവാഹം ആലോചിക്കുന്ന പെണ്‍കുട്ടികളാണെന്ന് പറഞ്ഞാണ് അപരിചിതരായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കാണിച്ചുനല്‍കിയത്. ഇതില്‍ ഒരു പെണ്‍കുട്ടിയെ നിതിന്‍ ഇഷ്ടമായെന്ന് പറഞ്ഞപ്പോള്‍ ‘ഏക്ത ജെയിന്‍’ എന്നാണ് പെണ്‍കുട്ടിയുടെ പേരെന്നും വിവാഹക്കാര്യവുമായി മുന്നോട്ടുപോകാമെന്നും രോഹിത് വിശ്വസിപ്പിച്ചു. തുടര്‍ന്ന് മറ്റൊരു നമ്പറില്‍നിന്ന് രോഹിത് തന്നെ ‘ഏക്ത’യാണെന്ന്…
Read More »